ഉമ്മന്‍ചാണ്ടി ബലാത്സംഗം ചെയ്തു;പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി::ഉമ്മന്‍ചാണ്ടി ബലാത്സംഗം ചെയ്തു എന്ന കേസിൽ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.ബലാത്സംഗക്കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . പൊലീസ് അന്വേഷണം എപ്പോൾ പൂർത്തിയാക്കണമെന്ന് പറയാൻ ഹർജിക്കാരിക്ക് അവകാശമില്ലെന്ന് കോടകതി നിരീക്ഷിച്ചു.

പീഡനം നടന്നു ഏഴ് വർഷം കഴിഞ്ഞല്ലേ പരാതി നൽകിയതെന്നും ഹർജിക്കാരിയോട് കോടതി ചോദിച്ചു. നിലവിലുള്ള പൊലീസ് അന്വേഷണത്തിൽ കാലതാമസം ഉള്ളതായി കാണുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി അനവസരത്തിലുള്ളതാണെന്നും വ്യക്തമാക്കി.

പല കേസുകളിലും പരാതി നല്‍കാന്‍ വൈകുന്നത് പരാതിക്കാരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് അപ്പീൽ ഹർജി തള്ളിയത്. നേരെത്തെ സിംഗിൾ ബഞ്ചും ഈ ഹർജി തള്ളിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.. https://www.facebook.com/DailyIndianHeraldnews/

Top