സ്ത്രീപീഡകരും അഴിമതിക്കാരും കെ.പി.സി.സി ലിസ്റ്റിൽ!..ഹൈക്കോടതിയിൽ കേസും !..കോൺഗ്രസ് തിരെഞ്ഞെടുപ്പ് എന്നത് വീതം വെ പ്പിൽ ഒതുക്കി..നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ ആദ്യ ജനറല്‍ബോഡിയോഗം നടന്നു

 

തിരുവനന്തപുരം :പ്രബലരായ രണ്ട് ഗ്രൂപ്പുകൾ വീതം വെച്ചെടുത്ത് പ്രഹസനമായി മാറിയ കെ പി.സി സി തിരെഞ്ഞെടുപ്പിൽ സ്ത്രീ പീഡകരും അഴിമതിക്കാരും കൂട്ടത്തോടെ കയറിപ്പറ്റി .കേരളത്തിലെ കോൺഗ്രസിന് മാനം നഷ്ടപ്പെട്ട സോളാർ അഴിമതി ലൈംഗിക പീഡനക്കേസിൽ പ്രതിപട്ടികയിൽ ഉള്ളവരിൽ ഭൂരിപക്ഷവും ലിസ്റ്റിൽ കയറിപ്പറ്റി കോൺഗ്രസ് സ്ത്രീ വിരുദ്ധ അഴിമതിയെ മൃദുസമീപനത്തോടെ കാണുന്നവർ എന്ന് തെളിയിച്ചു .കോൺഗ്രസിനെ ആദ്മാഭിമാനം വില്പന നടത്തിയ പാർട്ടിക്ക് ഏറ്റവും വലിയ നാണക്കേടാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ബലാൽ സംഗത്തിലും സ്ത്രീ പീഡനത്തിലും അഴിമതിയിലും പ്രതിപട്ടികയിൽ ഉൾപ്പെട്ടവരും ആരോപിതരുമാണ് .സോളാർ കേസിലെ പ്രതി സരിത എസ് നായർ സോളാർ കമ്മീഷനിൽ കൊടുത്ത മൊഴിയിലും 2016 ലും കഴിഞ്ഞ ആഴ്ച്ചയിലും മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പരാതിയിൽ ‘ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ടവരിൽ പ്രതി സ്ഥാനത്ത് ഉള്ളവരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉണ്ട് .കൂടാതെ ഉമ്മൻ ചാണ്ടി വാശിപിടിച്ച് നോമിനേറ്റ് ചെയ്യപ്പെടുത്തിയ പി.സി വിഷ്ണുനാഥും സരീതിയായുടെ ലിസ്റ്റിൽ പെട്ടതാണ് .തന്നെ പലതാവണ ലൈംഗികമായി ഉപയോഗിച്ച് എന്ന് പരാതിയിൽ ഉള്ള കെ സി വേണുഗോപാൽ പയ്യന്നൂരിൽ നിന്നും ഉൾപ്പെട്ടിരിക്കുന്നു.ലിസ്റ്റിൽ കയറിക്കൂടിയവർ എല്ലാം തന്നെ ലൈംഗിക പീഡനത്തിൽ സരിതയുടെ പരാതിയിൽ ഉള്ളവർ തന്നെ .അതിൽ എ .കെ ആന്റണിയുടെ മകൻ അനിൽ ആന്റണി രാഷ്ട്രീയം ഇല്ലാത്തതിനാൽ പട്ടികയിൽ കയറിപ്പറ്റിയില്ല .KC VENUGOPAL -SARITHA

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗവും അഴിമതിആരോപണത്തിൽ പെട്ടവരാണ് .ഹരിപ്പാട് മെഡിക്കൽ കോളേജിനെതിരായ സി.പി.എം അഴിമതി ആരോപിച്ചിട്ടുണ്ട് .ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുത്ത ഇരിക്കൂർ എം എൽ എ കെസി ജോസഫ് , കണ്ണൂരിൽ നിന്നുള്ള സോണി സെബാസ്റ്റിയൻ എന്നിവരും വിജിലൻസ് കേസിൽ അന്വോഷണം നേരിടുന്നവരാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോൺഗ്രസിനായി രാവും പകലും പണിയെടുക്കുന്ന യഥാർത്ഥ കോൺഗ്രസ് നേതാക്കളെ ഗ്രൂപ്പില്ലാത്തതുകൊണ്ടോ പാശ്വവർത്തികളോ അല്ലാത്തതിനാൽ പട്ടികയിൽ പെടുത്തിയിട്ടില്ല .കോൺഗ്രസ് മീഡിയ സെൽ മെമ്പറും കേരളമൊട്ടാകെ കോൺഗ്രസിനായി പ്രസംഗിച്ചു നടക്കുന്ന -മീഡിയാകൾ എല്ലാം കയറി ഇറങ്ങി’സരിത കേസിലും അഴിമതിക്കേസിലും വികൃതമായ ‘കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാൻ ഡിബേറ്റ് നടത്തുന്ന പ്രമുഖ മീഡിയ പ്രചാരകൻ അഡ്വ .ബി ആർ .എം ഷെഫീറിനെ ഉൾ പ്പെടുത്താത്തതിൽ കടുത്ത പ്രതിക്ഷേധം സോഷ്യം മീഡിയായിൽ ഉയരുന്നുണ്ട്.SARITHA S NAIR -OOMMEN CHANDY -SEXUAL

അതേസമയം ഓർഗനൈസേഷനൽ തിരെഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹർജി കേരളം ഹൈക്കോടതിൽ എത്തി .ഹർജി വാദത്തിനായി അടുത്ത ദിവസം എടുക്കുമെന്നറിയുന്നു.പാർട്ടി ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം .

അതേസമയം പുത്തന്‍ ആവേശവും ദിശാബോധവും പകര്‍ന്ന് പുതുതായി രൂപീകരിച്ച കെ.പി.സി.സിയുടെ ജനറല്‍ ബോഡിയോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നതായി പത്രക്കുറിപ്പിറങ്ങി . അനുഭവസമ്പത്തും പുതുരക്തവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ നേതൃനിരയിലെ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുത്തു.
എ.ഐ.സി.സി അംഗങ്ങളേയും കെ.പി.സി.സി പ്രസിഡന്റിനേയും തീരുമാനിക്കാനുള്ള ചുമതല കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രമേയം പാസാക്കി.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും പിന്താങ്ങി. സംസ്ഥാന സംഘടനാതെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് അദ്ദേഹം അറിയിച്ചു.33.84 ലക്ഷം പ്രാഥമിക അംഗങ്ങളുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം.ബൂത്ത് കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും പുന:സംഘടിപ്പിച്ചു.ഡി.സി.സി. പ്രസിഡന്റുമാരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.എ.ഐ.സി.സി അംഗങ്ങളേയും കെ.പി.സി.സി പ്രസിഡന്റിനേയും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷമേ കെ.പി.സി.സിയുടെ പുന:സംഘടിപ്പിച്ച ലിസ്റ്റ് പുറത്തുവിടുകയുള്ളു. തെരഞ്ഞെടു്പ്പ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹരിച്ചെന്നും അവര്‍ക്കെല്ലാം നദി അറിയിക്കുന്നുവെന്നും നാച്ചിയപ്പന്‍ പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വാസുദേവ ശര്‍മ്മ,കാസര്‍ഗോഡ് ജില്ലാ സഹകരണബാങ്ക് മുന്‍പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ പി.സി രാമന്‍ എന്നിവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് യോഗം പിരിഞ്ഞു.

Top