അബിൻ വർക്കി സംസ്ഥാന അധ്യക്ഷന്‍ ആകുന്നതോടെ കോൺഗ്രസ് ഗ്രുപ്പ് പോര് ശക്തമാകും ! ചെന്നിത്തല ശക്തി പ്രാപിക്കാൻ നീക്കം .ലൈംഗികാരോപണത്തിൽ രാഹുലിന് പിന്തുണ നൽകിയതിനാൽ കെ.സി. വേണുഗോപാലിനെ പിന്തുണക്കാൻ ഷാഫി ഗ്രുപ്പ് .എ ഗ്രുപ്പും സതീശൻ ഗ്രൂപ്പും വേണു ഗ്രൂപ്പും കരുനീക്കം ശക്തമാക്കി .പോരാടാൻ ഉറച്ച് സുധാകരൻ ഗ്രുപ്പും !. ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിൽ ചെന്നിത്തല ഗ്രുപ്പ് യോഗം

കൊച്ചി :യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അബിൻ വർക്കി തന്നെ വേണമെന്ന കടും പിടുത്തവുമായി രമേശ് ചെന്നിത്തല ഗ്രുപ്പ് .ചെന്നിത്തലയെ വെട്ടാൻ അരയും തലയും മുറുക്കി വേണുഗോപാൽ ഗ്രുപ്പ് .എ ഗ്രുപ്പിനുവേണമെന്നുറപ്പിച്ച് ഷാഫിയും ബെന്നിയും പിന്നെ കെസി ജോസഫും .കോൺഗ്രസ് രാഷ്ട്രീയം ഗ്രുപ്പുകളിൽ കറങ്ങി തകരാൻ തുടങ്ങി .അബിൻ വർക്കിയെ പ്രസിഡണ്ട് ആക്കണമെന്ന് രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തിയതോടെ എം,മറ്റു ഗ്രുപ്പുകളും സജീവമായിരിക്കയാണ് .ഇത് കേരളത്തിൽ വീണ്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിന് വഴി തെളിഞ്ഞിരിക്കയാണ്.

സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡൻ്റ് ആക്കണം എന്ന് ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വയ്ക്കാനാണ് തീരുമാനം. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പിൻറെ സമ്മർദ്ദനീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ബിനു ചുള്ളിയിലിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. അതിൽ ഷാഫി പറമ്പിൽ പക്ഷത്തിന് എതിർപ്പില്ലെന്നാണ് സൂചന. കെ.സി. വേണുഗോപാൽ പക്ഷത്തോടൊപ്പം ഷാഫി പറമ്പിൽ ചേർന്നതായാണ് വിവരം. ലൈംഗികാരോപണ വിവാദങ്ങളിൽ പെട്ട രാഹുലിന് പരോക്ഷ പിന്തുണ നൽകിയത് കെ.സി. വേണുഗോപാൽ പക്ഷമായിരുന്നു. പ്രത്യുപകാരമായി കെ.സി. പക്ഷത്തെ ബിനു ചുള്ളിയിലിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കാനാണ് നീക്കം.

 

പ്രഖ്യാപനം കെപിസിസി പുനഃസംഘടന പട്ടികയ്ക്കൊപ്പമെന്ന് സൂചന.അധ്യക്ഷ നിയമനം വൈകുന്നതിൽ പാർട്ടിക്കുളളിൽ അമർഷം പുകയുന്നുണ്ട്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിലും എപ്പോൾ നടത്തുമെന്നതിൽ വ്യക്തതയില്ല.രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും അധ്യക്ഷ നിയമനം വൈകുന്നത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളതിനാൽ ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Top