പഞ്ചാബിൽ കോൺ​ഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി.ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യുഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തകർത്ത് തരിപ്പണമാക്കി ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ . കോൺഗ്രസസിന് 19 മുതൽ 31 സീറ്റ് വരേയാണ് സർവേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു.പഞ്ചാബിൽ ആം ആദ്‌മി 60 മുതൽ 84 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ന്യൂസ് ജൻ കി ബാദ് സർവേ ഫലം. മാത്രമല്ല മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺ​ഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.

പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺ​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി. സീൽ ചെയ്ത ഇവിഎം പെട്ടികളാണ് യഥാർത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.

അതേസമയം ഉത്തരാഖണ്ഡിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ടൈംസ് നൗ സർവേ ഫലം.ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തും. ബിജെപിക്ക് 37 സീറ്റ് ലഭിക്കുമെന്ന് സർവേ ഫലം.ഉത്തരാഖണ്ഡ്: ടൈംസ്‌നൗ വീറ്റോ എക്‌സിറ്റ് പോൾ ബിജെപി 37, കോൺഗ്രസ് 31, ആം ആദ്മി 01, മറ്റുള്ളവ 01. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭ നിലനിർത്തിക്കൊണ്ട് ബിജെപി 35 സീറ്റുകൾ കടക്കുമെന്ന് പി-മാർക് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ജാൻ കി ബാത്-ഇന്ത്യ ന്യൂസ് എക്‌സിറ്റ് പോൾ : ഉത്തരാഖണ്ഡ് ബിജെപി : 32-41, കോൺഗ്രസ്: 35-27, ആം ആദ്മി : 00-01, ബിഎസ്പി : 00-01, മറ്റുള്ളവർ : 03-00

ഉത്തർ പ്രദേശിൽ ബിജെപി 240 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക്ക് സർവേ പ്രവചനം. ഉത്തര് പ്രദേശ്: മാട്രിസ് എക്സിറ്റ് പോൾ ബിജെപി 262-277, എസ്പി 119 മുതൽ 134 വരെ, ബിഎസ്പി 07 മുതൽ 15 വരെ, കോൺഗ്രസ് 04. ഉത്തർ പ്രദേശിൽ ബിജെപിക്ക് സാധ്യത പ്രവചിച്ച് ടൈംസ് നൗ സർവേ.

ഗോവയിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ്‌പോൾ സർവേ ഫലം. ബിജെപിക്ക് 17 മുതൽ 19 സീറ്റുകളിൽ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് സർവേ പ്രവചിക്കുന്നത്. ഗോവയിൽ ആകെ 40 നിയമസഭാ സീറ്റുകൾ ആണ് ഉളളത്.ഗോവയിൽ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കാഴ്ച വെച്ചേക്കും എന്നും സർവേ പ്രവചിക്കുന്നു. 11 മുതൽ 13 വരെ സീറ്റുകളാവും ഗോവയിൽ കോൺഗ്രസിന് നേടാൻ സാധിക്കുക. ആം ആദ്മി പാർട്ടിക്ക് 1 മുതൽ 4 വരെ സീറ്റുകൾ ആണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാർട്ടികൾക്ക് 2 മുതൽ 7 വരെ സീറ്റുകൾ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കും എന്നും സർവേ പ്രവചിക്കുന്നു.

മണിപ്പൂരിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടർ എക്‌സിറ്റ് പോൾ. ബിജെപി 23 മുതൽ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റാണിത്. അതേസമയം കോൺഗ്രസ് ഇത്തവണ തകർച്ച നേരിടുമെന്നും സർവേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതൽ 16 സീറ്റ് വരെയാണ് കോൺഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. നാഷണൽ പീപ്പിൾസ് പാർട്ടി പത്ത് മുതൽ 14 സീറ്റ് വരെ നേടാമെന്നും സർവേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർ രണ്ട് മുതൽ ആറ് സീറ്റ് വരെ നേടിയേക്കാം.

Top