വിവാദ ആദ്മീയ പ്രവര്‍ത്തകന്‍ തങ്കു ബ്രദര്‍ കൈയ്യില്‍ നിന്ന് എഎപി ദേശീയ നേതാവ് പണം വാങ്ങിയെന്ന് സാറാ ജോസഫ് ?

വിവാദ ആദ്മീയ പ്രവര്‍ത്തകന്‍ തങ്കു ബ്രദര്‍ കൈയ്യില്‍ നിന്ന് എഎപി ദേശീയ നേതാവ് പണം വാങ്ങിയെന്നും സാറാ ജോസഫ് ?സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന തങ്കു ബ്രദര്‍ എന്ന ആത്മീയ നേതാവിന്റെ കൈയ്യില്‍ നിന്ന് എഎപി ദേശീയ നേതാവ് പണം വാങ്ങിയെന്നും സാറാ ജോസഫ് ഫേയ്​സുബുക്കില്‍ കുറിച്ച കുറിപ്പില്‍ പരോക്ഷമായി സൂചിക്കുന്നു.ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം രാജി വെച്ചത് ആശയപരമായ വൈരുദ്ധ്യങ്ങളുടെ പേരില്‍ അല്ലെന്ന് എഴുത്തുകാരി സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ എഴുതി. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ് ഗ്രൂപ്പുകളിലും നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിശദീകരണമായാണ് സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘തങ്കു ബ്രദര്‍ എന്ന വ്യക്തിയെപ്പറ്റിയും അയാളുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും വളരെ മോശമായ കാര്യങ്ങളാണ് പരസ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇയാള്‍ നടത്തിയിരുന്ന ചിട്ടികമ്പനിയെപ്പറ്റിയും രോഗശാന്തി കണ്‍വെന്‍ഷനുകളെപ്പറ്റിയും അതുവഴി സമ്പാദിച്ച കോടികളെപ്പറ്റിയും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലാ പോലിസ് സൂപ്രണ്ട് ശ്രീ മാത്യുപോളികാര്‍പ്പ് ഇയാളുടെ വീട്ടിലും ഓഫിസിലും നടത്തിയ റെയിഡ്‌നെപ്പറ്റിയും ഡോളര്‍ അടക്കമുള്ള വിദേശകറന്‍സിയും ഭൂമിഇടപാടുകളുടെ രേഖകളും പാസ്‌പോര്‍ട്ടുകളും ട്രാവലേര്‍സ് ചെക്കുകളും മറ്റും പിടിച്ചെടുത്ത വിവരം 2008 മേയ് മാസം ഇരുപത്തഞ്ചാം തിയ്യതിയിലെ ഹിന്ദുപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആം ആദ്മി പാര്‍ടിയുമായി ബന്ധപ്പെടുത്തി ഇയാളുടെ പേര് ഇന്ന് സോഷ്യല്‍മീഡിയിലും വട്‌സാപ്പിലും സജീവ ചര്‍ച്ചയായിരിക്കുന്നത് മൂലമാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നിരിക്കുന്നത്. ഇയാളുമായി കേരളത്തിലെ ആംആദ്മി പാര്‍ടിക്ക് യാതൊരു ബന്ധവും ഇല്ല. ഇയാളുടെ ചെയ്തികളെ കേരളത്തിലെ ആം ആദ്മി പാര്‍ടി അംഗീകരിക്കുകയോ ഇയാളില്‍നിന്നും കേരളത്തിലെ ആം ആദ്മി പാര്‍ട്ടി പണം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും വ്യക്തികള്‍ക്ക് ഇയാള്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്ക് മാത്രമാണ്. കറ പുരളാത്ത പണം സ്വീകരിച്ചു കൊണ്ട് വിശ്വസ്തമായി മാത്രമേ എന്റെ അറിവില്‍ കേരളത്തിലെ ആം ആദ്മി പാര്‍ടി പ്രവര്‍ത്തിച്ചിട്ടുള്ളൂ’ എന്ന് ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക് പോസ്റ്റില്‍ സാറാ ജോസഫ് പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഎപിയുടെ കേരള ഘടകത്തിന്റെ ചാര്‍ജ്ജ്കാരനായ ദേശീയ നേതാവ് സോംനാഥ് ഭാരതിയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് തങ്കു ബ്രദറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തത്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എഎപി വന്‍ പ്രചാരം നല്‍കിയിരുന്ന അഴിമതി വിരുദ്ധ വിഭാഗത്തിന്റെ സമാരംഭം പോലും മാറ്റിവെയ്ക്കാന്‍ സോം നാഥ് ഭാരതി ശ്രമിച്ചുവെന്ന് പാര്‍ട്ടിയിലെ ചിലര്‍ ആരോപിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയില്‍ ആശയപരമായ വൈരുദ്ധ്യം രൂക്ഷമായതിനെ തുടര്‍ന്നാണ് തന്റെ രാജിയെന്ന വാര്‍ത്ത ശരിയല്ലെന്നും പുതിയ പോസ്റ്റില്‍ സാറാ ജോസഫ് പറയുന്നു.

‘ആംആദ്മി പാര്‍ടിയില്‍ ആശയപരമായ വൈരുദ്ധ്യം രൂക്ഷമായതാണ് രാജിക്ക് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ശരിയല്ല.തങ്കുബ്രദര്‍ ഇഷ്യുവും രാജിയും കൂടിക്കുഴക്കപ്പെട്ടതാണ് അത്തരം റിപ്പോര്‍ട്ടിംഗിന് കാരണം’ സാറാ ജോസഫ് പറയുന്നു.

രാജി ക്കാര്യം
ഇന്ന് ചാനലുകള്‍ ഒരുപാടു ചര്‍ച്ച ചെയ്തു എന്ന് കേള്‍ക്കുന്ന ആപ് കേരളാ നിര്‍വാഹക സമിതി അംഗങ്ങളുടെ രാജി ഒരു കൊല്ലം മുമ്പ് ഞങ്ങള്‍ മിഷന്‍ വിസ്താര്‍ ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടിരുന്നതാണ് .
മിഷന്‍ വിസ്താര്‍ പ്രവര്‍ത്തനത്തിന്‍റെ ലക്‌ഷ്യം നമുക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുക എന്നതായിരുന്നു.
സിറ്റിംഗ്എംഎല്‍എ, മക്കള്‍ രാഷ്ട്രീയം ഇതൊക്കെ തെറ്റാണെന്നും ആംആദ്മിപാര്‍ടിയില്‍ അത്തരം തെറ്റായ പ്രവണതകള്‍ ഉണ്ടാവരുതെന്നുമുള്ള ഒരുനയം ഞങ്ങള്‍സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മിഷന്‍ വിസ്തറിനു ശേഷം നടക്കുന്ന പാര്‍ട്ടിതെരഞ്ഞെടുപ്പില്‍ നിര്‍വാഹകസമിതിഅംഗങ്ങള്‍ആരുംതന്നെ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയില്ല എന്ന ഒരുതീരുമാനം ഞങ്ങള്‍ സ്വീകരിച്ചിരുന്നു.ഇതനുസരിച്ച് മിഷന്‍വിസ്താരിന്‍റെ നിര്‍ദ്ദിഷ്ട കാലാവധിയായ ഒരുകൊല്ലം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ ദേശീയനേതൃത്വത്തിന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ രാജിസന്നദ്ധത അറിയിക്കുകയും പാര്‍ടിതെരഞ്ഞെടുപ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്തിക്കുകയും ചെയ്തിരുന്നു.ഡിസംബര്‍ 27നു സോമനാഥ്ഭാരതി രാജിസ്വീകരിച്ചതായിഅറിയിച്ചു.ആംആദ്മി പാര്‍ടിയില്‍
ആശയപരമായ വൈരുദ്ധ്യം രൂക്ഷമായതാണ രാജിക്ക് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ശരിയല്ല.തങ്കുബ്രദര്‍ ഇഷ്യുവും രാജിയുംകൂടിക്കുഴക്കപ്പെ ട്ടതാണ് അത്തരം റിപോര്ടിങ്ങിനു കാരണം

Top