ചെറിയാന്‍ ഫിലിപ്പ് ആന്റണിയെ നേരിട്ടു കണ്ടു. രാഷ്‌ട്രീയ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടുന്നു

തിരുവനന്തപുരം:ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്-ഗ്രസില്‍ എത്തുമെന്നും അതിനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍ എ.കെ.ആന്റണിയുടെ പിന്തുണയുണ്ടെന്നും ഉല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ചെറിയാന്‍ ഫിലിപ്പും എ.കെ ആന്റണിയും കൂടി കാഴ്ച്ച നടത്തി.ആന്റണിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ചെറിയാന്‍ ഫിലിപ് ആന്റണിയുമായി കൂടി കാഴ്ച്ച നടത്തിയത് .

വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എഴുപത്താറുകാരനായ ഗുരുവിനും അറുപത്തിരണ്ടുകാരനായ ശിഷ്യനും പറയാനുണ്ടായിരുന്നതു തങ്ങളെ അലട്ടുന്ന രോഗത്തെക്കുറിച്ചായിരുന്നു. കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തിലെ കരുത്തനായ എ.കെ. ആന്റണിയും കോണ്‍ഗ്രസ്‌ വിട്ട്‌ ശത്രുപാളയത്തില്‍ ചേക്കേറിയ പ്രിയശിഷ്യന്‍ ചെറിയാന്‍ ഫിലിപ്പുമാണ്‌ ഒരിടവേളയ്‌ക്കുശേഷം കണ്ടുമുട്ടിയത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ ചെറിയാനെത്തിയപ്പോള്‍ ആന്റണി ഡല്‍ഹി യാത്രയുടെ ക്ഷീണം പാടേമറന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്കു മടങ്ങാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. ഗുരുശിഷ്യന്‍മാരുടെ സംഭാഷണത്തില്‍നിന്ന്‌:
ചെറിയാന്‍ ഫിലിപ്പ്‌: എങ്ങനെയുണ്ട്‌ ആരോഗ്യം?ആന്റണി: ഇപ്പോള്‍ ആശ്വാസമുണ്ട്‌, തനിക്കോ?
ചെറിയാന്‍: കാഴ്‌ചയ്‌ക്കു കുഴപ്പമില്ല, എല്ലാം കാണണമെന്നുമില്ല.cherian-philiph-congress-sv-prdeep
കോണ്‍ഗ്രസ്‌ വിട്ടെങ്കിലും ഗുരുവിനെ മറന്നിരുന്നില്ല ചെറിയാന്‍. കഴിഞ്ഞതവണ ഇന്ദിരാഭവനില്‍ പോയാണ്‌ അദ്ദേഹത്തെ കണ്ടത്‌. ഗുരുവിന്റെ മൗനത്തെ ചടുലതകൊണ്ടു നേരിട്ടാണു ശിഷ്യനു ശീലം. എഴുപത്താറാം വയസിലാകട്ടെ ആന്റണിക്കു ദാര്‍ശനികഭാവം. അതുകൊണ്ടാകാം രാഷ്‌ട്രീയം അധികം പറഞ്ഞില്ല.കോര്‍പറേഷനുകളോ ബോര്‍ഡുകളോ തേടിപ്പോയില്ലെന്നു ചെറിയാന്‍. ആന്റണി അതിനോടു യോജിച്ചു. ഓരോന്നിനും ഓരോരോ കാലങ്ങള്‍. കഴിഞ്ഞതവണ കെ.ടി.ഡി.സി. ചെയര്‍മാനായി നന്നായി പ്രവര്‍ത്തിച്ചെന്ന്‌ ഒരു അഭിനന്ദനവും. അച്‌ഛനമ്മമാരേയും ഗുരുവിനെയും
മാറ്റാനാകില്ലല്ലോ- ആത്മകഥയില്‍ ആന്റണിയെ ഉദ്ദേശിച്ച്‌ ചെറിയാന്‍ ഇങ്ങനെ എഴുതി. അറുപത്തിരണ്ടാം വയസില്‍ ഇനി മറ്റെന്തു ചിന്ത? ഭാര്യയില്ല, മക്കളില്ല, മാതാപിതാക്കളില്ല. അധികാരമില്ലാത്തതിനാല്‍ സ്‌നേഹിതരും കുറയുന്നു.ആന്റണിയുടെ ചിന്തയും ഏറെയൊന്നും ഭിന്നമല്ല. രാജ്യസഭാംഗമായി ഇനി നാലുവര്‍ഷം. കുറെക്കാലം കൂടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം. ഡല്‍ഹിയിലെ കാലാവസ്‌ഥയാകട്ടെ മോശമായിവരുന്നു. സമയം കടന്നുപോയി. ഇരുവരും യാത്ര പറഞ്ഞു. വഴുതക്കാട്ടെ അഞ്‌ജനത്തിന്റെ പടിവാതിലില്‍ ആന്റണി കൈവീശി, ശിഷ്യന്‌ ആശീര്‍വാദമെന്നോണം.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ചെയ്തിരുന്നു.ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കാനും സാധ്യയുണ്ട്. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. പ്രമേയത്തിന് മുന്‍കൈ എടുക്കുന്നത് വി എം സുധീരനാണെങ്കിലും ആശയം എ കെ ആന്റണിയുടേതെന്നാണ് കോണ്‍ഗ്രസ് തലപ്പത്തെ സംസാരം പ്രമേയത്തിന് എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാലും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടിവിട്ട മുഴുവന്‍ പ്രവര്‍ത്തകരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ടു സുധീരന്‍ ഹൈക്കമാന്‍ഡിനു കത്ത്‌ നല്‍കി. മുതിര്‍ന്ന നേതാവ്‌ എ.കെ. ആന്റണിയുടെ അറിവോടെയാണു നീക്കങ്ങള്‍.

കടുത്ത ഉമ്മന്‍ചാണ്ടി വിരോധിയായ ചെറിയാന്‍ ഫിലിപ്പിനെ വീണ്ടും കോണ്‍ഗ്രസ്‌ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ ഉമ്മന്‍ചാണ്ടിക്കെതിരായ ബദല്‍ ഗ്രൂപ്പിനെ ശക്‌തിപ്പെടുത്താനാണെന്നാണു വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുമായി അകന്നതിനെത്തുടര്‍ന്നാണു നേരത്തെ എ.കെ. ആന്റണിയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ പാര്‍ട്ടി വിട്ടത്‌. കോണ്‍ഗ്രസ്‌വിട്ട ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്‌. മത്സരിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌, സി.പി.എമ്മിന്റെ സഹയാത്രികനായി മാറി.

Top