ബിജെപിയില്‍ യുദ്ധക്കളം !.. തന്നെ കുടുക്കാന്‍ ബി.​ജെ.പി എം.പി ​ സോണിയയുമായി ഗൂഢാലോചന നടത്തിയെന്ന്​ അരുണ്‍ ജെയ്​റ്റ്​ലി

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്​ട്രിക്​ട്​ ക്രിക്കറ്റ്​ ​അസോസിയേഷന്‍ അഴിമതി ആരോപണത്തിന്​ പിന്നില്‍ ബി.ജെ.പി എം.പിയാണെന്ന്​ ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ഉന്നയിച്ച ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതി ബിജെപിയില്‍ യുദ്ധമുഖം തുറക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ തനിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അതിന് ആകുന്ന വിധത്തിലെല്ലാം പ്രതികരിക്കുന്നതിനാണ് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ശ്രമം. തന്നെ കുടുക്കിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഒരു എം.പി കത്തയച്ചിരുന്നു. അദ്ദേഹം സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും തന്നെ കുടുക്കിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കീര്‍ത്തി ആസാദി​െന്‍റ പേരെടുത്ത് പറയാതെയായിരുന്നു ജയ്റ്റ്‌ലിയുടെ പരാമര്‍ശം. ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ ജയ്​റ്റ്​ലി ഇക്കാര്യം വ്യക്തമാക്കിയത്​. ഡി.ഡി.സി.എ അഴിമതിയെക്കുറിച്ച്​ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന്​ കീര്‍ത്തി ആസാദ്​ വ്യക്തമാക്കിയതിന്​ പിന്നാലെയാണ്​ അരുണ്‍ ജെയ്​റ്റ്​ലിയുടെ അഭിമുഖം പുറത്തുവന്നത്​.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് മുന്നില്‍ ഡി.ഡി.സി.എ വിഷയം എത്തിയത് ആസാദ് സോണിയയുമായി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണെന്നാണ് ജയ്റ്റ്ലിയുടെ ആരോപണം. ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതേ സമയം തട്ടിപ്പോ വഞ്ചനയോ ഉണ്ടായിട്ടില്ലെന്നുമാണ് എസ്.എഫ്.ഐ.ഒയുടെ 2013ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്​്. തനിക്ക്​ അതില്‍ പങ്കില്ലെന്നും ജയ്റ്റ്‌‌ലി പറഞ്ഞു. ആരോപണങ്ങള്‍ വീണ്ടും രാഷ്ട്രീയ ലക്ഷ്യത്തിനായി ഉയര്‍ത്തുകയാണ്. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരെ നടന്ന സി.ബി.ഐ റെയ്ഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊരു ആരോപണവുമായി കെജ്‌രിവാള്‍ രംഗത്ത് വന്നതെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
ത​െന്‍റ കുടുംബാംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന എ.എ.പിയുടെ ആരോപണവും ​െജയ്റ്റ്‌ലി നിഷേധിച്ചു. കുടുംബാംഗങ്ങളില്‍ ബിസിനസില്‍ താല്‍പര്യമുള്ള ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് എ.എ.പി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കീര്‍ത്തി ആസാദ്​ ശരിവെക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തെ സഹായിക്കുന്ന നടപടികളില്‍ നിന്ന് പിന്മാണമെന്ന്​ ന്‍ കീര്‍ത്തി ആസാദിന് ബി.ജെ.പി നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള എം.പിയാണ്​ കീര്‍ത്തി ആസാദ്​.

Top