പോരാട്ടങ്ങള്‍ക്കും തോല്‍വിക്കുമൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്് രാജിവെക്കും

Oommen_Chandy_Chief_Minister_of_Kerala

തിരുവനന്തപുരം: പോരാട്ടങ്ങള്‍ക്കും തികഞ്ഞ പരാജയത്തിനുമൊടുവില്‍ മുഖ്യമന്ത്രി കുപ്പായം ഊരിവെക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സമയമായി. ഉമ്മന്‍ചാണ്ടി ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. യുഡിഎഫിനേറ്റ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഉമ്മന്‍ചാണഅടി പറഞ്ഞു.

രാവിലെ 10.30ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകുമെന്നും സൂചനകളുണ്ട്.

ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴി തുറന്ന് വിഡി സതീശന്‍ രംഗത്ത് വന്നു. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വി ഡി സതീശന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

Top