അന്ന് ആര്‍എസ്എസ് ഇന്ന് കോണ്‍ഗ്രസ്: അനുശ്രീയുടെ തെരഞ്ഞെടുപ്പ് പ്രചരണം

ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷമിട്ടതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ആളാണ് നടി അനുശ്രീ. സംഘപരിവാര്‍ ബന്ധം ചൂണ്ടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനുശ്രീ എത്തിയിരിക്കുകയാണ്.

ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച നടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങിയത്.

റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാന്‍ കാരണമായത്. റിനോയ് വിജയിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയതെന്നും അനുശ്രീ പറഞ്ഞു.

Top