കേരളാകോണ്‍ഗ്രസ് ഇടത് മുന്നണിയിലേക്ക് !ജോസഫ്ഗ്രൂപ്പിനെ പിളര്‍ത്താനും പിള്ള ഗ്രുപ്പിനെ മടക്കി കൊണ്ടുവരാനും നീക്കം .

തിരുവനന്തപുരം:അമ്പേ തകർന്നിരിക്കുന്നു കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫിൽ നിന്നും പുറത്തുകടക്കാൻ ചെറുകക്ഷികൾ നീക്കം തുടങ്ങി .യുഡിഎഫ് മുന്നണി ശിഥിലമാവുകയാണ്.ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് മുന്നണിയിൽ ഇനി രാഷ്ട്രീയ ഭാവി ഇല്ല എന്ന തിരിച്ചറിവുകൾ ചെറിയ കക്ഷികൾക്ക് വന്നു. മുന്നണി വിട്ടുപോകാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ശ്രമം തുടങ്ങിയതായാണ് സൂചന .ജോസഫ് ശ്രമിച്ചാല്‍ ജോസഫ് ഗ്രൂപ്പ് പിളര്‍ത്താനുള്ള മറുതന്ത്രം മെനഞ്ഞു കോണ്‍ഗ്രസ് സജീവമായിട്ടുണ്ട് . ജോസഫും സംഘവും മുന്നണി ഉപേക്ഷിച്ചാല്‍ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാന്‍ ഇപ്പോള്‍ ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗത്തെ മടക്കിക്കൊണ്ടുവരാനും ആലോചന നടക്കുന്നു .എന്നാൽ പിള്ള ഗ്രുപ്പ് തിരിച്ചുവരാൻ സാധ്യത കുറവാണ് .

യു.ഡി.എഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫിലെത്തുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു “അത്‌ ആരെന്ന്‌ ഇപ്പോള്‍ പറയില്ലെന്നും കാത്തിരുന്നു കാണാമെന്നുമാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂക്കും. അവര്‍ സ്വീകരിക്കുന്ന രാഷ്‌ട്രീയ നിലപാട്‌ പരിശോധിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുക. ആരുടെ മുന്നിലും എല്‍.ഡി.എഫ്‌ വാതിലടച്ചിട്ടില്ല” എന്നും കോടിയേരി പറയുന്നു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പു രണ്ടു ഘടകകക്ഷികളെ യു.ഡി.എഫില്‍നിന്ന്‌ അടര്‍ത്തിയെടുക്കാന്‍ ശ്രമം ആണ് ഇടതുപക്ഷ നീക്കവും . ഇതു സംബന്ധിച്ചു പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. യു.ഡി.എഫില്‍നിന്നു നേടിയ സ്‌ഥാനങ്ങള്‍ രാജിവച്ച ശേഷമാകും ഇവര്‍ എല്‍.ഡി.എഫിലേക്കു ചേക്കേറുക. നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഈ കക്ഷികളിലെ ജനപ്രതിനിധികളെ അടക്കം അറിയിച്ചു. നിയമസഭാ സാമാജികരുള്ള ഒരു ഘടകകക്ഷിയെയും എം.എല്‍.എമാരില്ലാത്ത മറ്റൊരു കക്ഷിയെയുമാണ്‌ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്‌. ഇവര്‍ക്കൊപ്പം മറ്റു കക്ഷികളിലെ ചില നേതാക്കളും ഇടതുപക്ഷത്തെത്തുമെന്നു സൂചനയുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരമ്പരാഗതമായി ജോസഫിനോടൊപ്പം നില്‍ക്കുന്നവര്‍, ജോസ് കെ. മാണിയോട് അതൃപ്തിയുള്ള മാണിവിഭാഗക്കാര്‍, ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗം, ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം എന്നിവര്‍ ചേര്‍ന്നതാണ് ഇപ്പോഴത്തെ ജോസഫ് ഗ്രൂപ്പ്. ഇതില്‍ പഴയ മാണി വിശ്വസ്തര്‍ക്ക് യു.ഡി.എഫ്. വിടുന്നതിനോടു യോജിപ്പില്ല.

മാണിയുള്ളപ്പോള്‍ ഇടതുപക്ഷത്തേക്കു ചേക്കേറാനുള്ള ശ്രമങ്ങള്‍ക്കു തടയിട്ട സി.എഫ്. തോമസ് അടക്കമുള്ളവരുടെ എതിര്‍പ്പ് ഇപ്പോഴും പ്രതീക്ഷിക്കാം. പുതിയ നീക്കങ്ങളില്‍ വെട്ടിലായത് അടുത്തിടെ ജോസഫിനൊപ്പം ചേര്‍ന്ന ഫ്രാന്‍സിസ് ജോര്‍ജ് പക്ഷമാണ്. കോവിഡ് കാലത്ത് യു.ഡി.എഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനും സംഘത്തിനും ഉടന്‍തന്നെ ഇടതുമുന്നണിയിലേക്കു പോകുന്നതിലെ ജാള്യത മുതലെടുത്ത് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ട്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ യു.ഡി.എഫും കോണ്‍ഗ്രസും എതിര്‍ത്തപ്പോള്‍ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന ജോസഫിന്റെ പരാമര്‍ശം ഇടതുചായ്‌വിനു ദൃഷ്ടാന്തമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. വാക്കുപാലിക്കാനാകാത്ത മുന്നണിയെ മുന്നണിയായി കണക്കാക്കാന്‍ കഴിയില്ലെന്ന ജോസഫിന്റെ പ്രസ്താവനയ്ക്ക് വലിയ അര്‍ഥതലങ്ങളുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുള്ള ജോസഫിന്റെ കടുംപിടിത്തം മുന്നണി വിടുന്നതിനുള്ള മുന്നൊരുക്കമായും കോണ്‍ഗ്രസ് കാണുന്നു. അതേസമയം ജോസഫ് യു.ഡി.എഫ്. വിടുന്നപക്ഷം ഇടതുമുന്നണിയില്‍നിന്ന് ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണിയില്‍ അംഗത്വം ലഭിച്ചപ്പോള്‍ സ്വപ്‌നം കണ്ട മന്ത്രിസ്ഥാനം കിട്ടാക്കനിയായ നിരാശയിലാണു പിള്ളവിഭാഗം. ഈ നീരസം മുതലെടുത്ത് പിള്ളയെ വീണ്ടും തങ്ങള്‍ക്കൊപ്പമെത്തിക്കാമെന്ന പ്രതീക്ഷയാണു കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് മംഗളം ദിനപത്രത്തില്‍ ജോസഫ് ലേഖനം എഴുതിയിരുന്നു .ഇത് ഇടതുമുന്നണിയുമായി അടുക്കുന്നതിന്റെ സൂചനയാണെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇതില്‍ അതൃപ്തിയുള്ള ജോസഫ് വിഭാഗക്കാരെ ഒരുമിച്ചുനിര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയെന്ന തന്ത്രമാണു കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Top