കസേര ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ! ചെന്നിത്തലയെ ചവിട്ടി പുറത്താക്കാൻ എ’ഗ്രുപ്പ് !ഭരണം തുടരുമെന്ന് ഇടതുമുന്നണി !യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്നാണ് എൽഡിഎഫ്

കൊച്ചി: ഇത്തവണ യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിക്കസേരക്കായി അടിതുടങ്ങി. ചെന്നിത്തലയെ ചവിട്ടിപുറത്താക്കാനായുള്ള നീക്കവുമായി എ ‘ഗ്രുപ്പിന്റെ രഹസ്യനീക്കം ശക്തമായി. കോൺഗ്രസിനൊപ്പം മുഖ്യമന്ത്രി കസേരക്കോ ഉപമുഖ്യമന്ത്രിക്കസേരക്കോ മുസ്ലിം ലീഗും നീക്കം തുടങ്ങും .നിലവിൽ അധികാരം നിലനിർത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ ചിന്ത .യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്നാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്. അതേസമയം മറുവശത്ത് യുഡിഎഫിൽ ആകട്ടെ ആശങ്കയുടെ കരിനിഴൽ പടർന്നിരിക്കുകയാണ്. ജോസിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ യുഡിഎഫിന് കനത്ത ക്ഷീണം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനാകാതെ ഉഴലുകയാണ്കോൺഗ്രസ്.

പതിവ് രീതികൾ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്കെത്തിയത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.ഇക്കുറി എൽ‍ഡിഎഫ് ഭരണം നിലനിർത്തിയാൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പതിവ് പിന്തുടർന്നാൽ യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടി മൂർച്ഛിക്കും എന്ന് ഏറെ കുറെ ഉറപ്പാണ്. കസേര ഉറപ്പാക്കാനായി ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മിൽ പിടിവലി ശക്തമാകുമ്പോൾ കളം നിറയാനുള്ള ശ്രമത്തിലാണ് ഉമ്മൻചാണ്ടി. ചാണ്ടിയെ മുൻനിരയിലേക്ക് എത്തിക്കാനുള്ള അന്തിമ നീക്കങ്ങൾ എ ഗ്രൂപ്പ് ആരംഭിച്ച് കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ കോൺഗ്രസിൽ വികാരം ശക്തമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ തന്നെ അതൃപ്തരുടെതായ കൂട്ടങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള അനുകൂലമായ സാഹചര്യം ഉണ്ടെന്നിരിക്കെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഘടകക്ഷികളിലും അതൃപ്തിയുണ്ട്.

ജോസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും.ജോസിന്റെ മുന്നണി മാറ്റം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വികാരം ഒരു വിഭാഗത്തിനുണ്ട്. കൂടിയാലോചനകൾ നടത്താതെയാണ് ജോസിനെ പുറത്താക്കിയതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വിമർശനം. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യ വിമർശനം ഉയർത്തി രംഗത്തെത്തിയിരുന്നു. കേവലം ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയതെന്നത് ഗുരുതര സ്ഥിതിയാണെന്ന വിമർശനമായിരുന്നു മുരളീധരൻ ഉയർത്തിയത്. മാത്രമല്ല പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളി ആരോപിച്ചിരുന്നു.

Top