കെ ജെ ഷൈനിനെക്കുറിച്ചുള്ള പ്രചാരണം: പിന്നിൽ കോൺഗ്രസെന്ന് CPM ജില്ലാ സെക്രട്ടറി. സി.പി.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണിത്, കെ.ജെ ഷൈൻ ടീച്ചർക്ക് എതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മുഹമ്മദ് ഷിയാസ്.

എറണാകുളം : സിപിഎം നേതാവ് കെ ജെ ഷൈനിനെക്കുറിച്ചുള്ള പ്രചാരണം പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ച് രംഗത്ത്.എന്നാൽ സി.പി.എം വനിതാ നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണവും ആരോപണവുമെല്ലാം സി.പി.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു .

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കം. ബോധപൂർവ്വവും ആസൂത്രിതവുമായ ഒരു വ്യാജപ്രചരണമാണിത്. ഷൈന് നിയമപരമായ എല്ലാ പിന്തുണയും നൽകും. വിവാദത്തിൽ ഉൾപ്പെട്ട എംഎൽഎയും അപവാദത്തെ നിയമപരമായി നേരിടും എന്ന് എസ് സതീഷ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ എം വിരുദ്ധ യൂ ട്യൂബ് ചാനൽ തുടങ്ങിവച്ച്, യുഡിഎഫ് അനുകൂല സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ച വ്യാജപ്രചരണമാണ് ഇപ്പോള്‍ ഷൈനെതിരെ നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിക്ക് ബദലായി കോൺഗ്രസ്, സിപിഐ എമ്മിന്റെ വനിതാ പ്രവർത്തകരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

വ്യാജപ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഷൈൻ പരാതി നൽകിയിട്ടുണ്ട്.CPM ജില്ലാ സെക്രട്ടറി പറഞ്ഞു.വിവാദത്തിൽപ്പെട്ട MLA യും നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. അപവാദ പ്രചാരണങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെ ജെ ഷൈന്റെ എഫ് ബി പോസ്റ്റ് ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് ഒരു MLA യും കെ ജെ ഷൈനും വിവാദത്തിൽപ്പെട്ടത്. ഇതിനെ തുടർന്ന് ഇരുവരെയും കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കമെന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് .

കെ ജെ ഷൈനിനെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വാർത്ത വന്നത് കോണ്‍ഗ്രസ് പത്രത്തില്‍ അല്ല. പാർട്ടിക്കുള്ളിലെ ഇത്തരം പ്രശ്നം തീർക്കേണ്ടത് സി.പി.എം തന്നെയാണ്. പരിഹരിക്കേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇതിനിടെ സൈബർ ആക്രമണത്തിലും ആരോപണത്തിലും കെ.ജെ ഷൈൻ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും പരാതി നല്‍കി. വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി കെ.ജെ ഷൈൻ ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.

പൊതുപ്രവർത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവർ. ഈ സാഹചര്യവും നാമൊരുമിച്ച്‌ നേരിടും, മുന്നേറുമെന്നും കെ.ജെ. ഷൈൻ പറഞ്ഞിരുന്നു.

Top