അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്; കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങുമെന്ന് സുബ്രഹ്മണ്യം സ്വാമി

swami

ദില്ലി: ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് ബി.ജെ.പി. നേതാവും എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വാമി. സംഭവം അന്വേഷിച്ചാല്‍ യഥാര്‍ത്ഥ സത്യം അറിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഴിയെണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാര്‍ ഈ രീതിയിലുള്ള അന്വേഷണം നടത്താതിരുന്നതെന്താണെന്നും സ്വാമി ചോദിച്ചു. കഴിഞ്ഞ ദിവസം താന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇടപാടിലുള്ള പങ്കിനെപ്പറ്റി അവസാനം മാത്രം സംസാരിച്ചതു തന്ത്രത്തിന്റെ ഭാഗമാണെന്നും അതിനാലാണു പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കാതെ മുഴുവന്‍ കേട്ടിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്വാമി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12 അഗസ്റ്റ വെസ്റ്റ്ലാന്‍ഡ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ 125 കോടി രൂപയോളം കമ്മിഷന്‍ കൈപ്പറ്റിയെന്ന് ഇടനിലക്കാരില്‍ നിന്നു പിടിച്ചെടുത്ത കൈയെഴുത്തു രേഖകളുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളില്‍ സോണിയയെക്കുറിച്ചും 163,164 പേജുകളില്‍ മന്‍മോഹന്‍ സിങിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നും സ്വാമി പറഞ്ഞു.

കോപ്റ്റര്‍ ഇടപാടില്‍ തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. കേസ് തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ രാഷ്ട്രീയ വനവാസത്തിലേക്കു തന്നെയായിരിക്കും പട്ടേലിന്റെ പോക്കെന്നും അതിനാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും പട്ടേല്‍ നടത്തേണ്ടതില്ലെന്നും സ്വാമി പറഞ്ഞു.

Top