യുഡി‌എഫ് പ്രകടനപത്രിക പുറത്തിറക്കി. അരുവിക്കരയിലെ നേട്ടം കണ്ട് ബിജെപി പനിക്കേണ്ടെന്ന് എ.കെ. ആന്റണി

കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡി‌എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയാണ് പത്രിക പ്രകാശനം ചെയ്തത്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കും ഇന്ന് തുടക്കം കുറിക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് വര്‍ഗീയത എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണിആരോപിച്ചു. അരുവിക്കരയിലെ നേട്ടം കണ്ട് ബിജെപി പനിക്കേണ്ട. തദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനം ചുട്ട മറുപടി നല്‍കും. മൂന്നാം മുന്നണിയല്ല, ഇടതുമുന്നണിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. ജനം കല്ലെറിയാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ തദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും ആന്റണി പറഞ്ഞു.

വിഭാഗീയതകൊണ്ട് കേരളത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ബിജെപിയുടെ നീക്കങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല. സിപിഎം ജനങ്ങളില്‍നിന്ന് അകന്നുപോയി. 2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും ജയിക്കാത്തത് സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച മുന്നണിയുടെ സംസ്ഥാന നേതൃ കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയാണ് പത്രിക പ്രകാശനം ചെയ്തത്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കും ഇന്ന് കൊച്ചിയില്‍ തുടക്കമാകും.

മലപ്പുറം ജില്ലയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ ജില്ലയിലെ കോണ്‍ഗ്രസ് ലീഗ് നേതാക്കളുമായി മുന്നണി നേതൃത്വം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് സിപിഎമ്മിന്റെ പരാജയകാരണമെന്ന് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യത്ത് ആകെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി കുറ്റപ്പെടുത്തി. അത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് ആന്റണി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ വേരോടിയാല്‍ കേരളം ഭ്രാന്താലയമായി മാറുമെന്നും ആന്റണി പറഞ്ഞു. ഭീകരവാദവും ഫാസിസവും കടന്നുവരാതെ സൂക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു‍. കേരളം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ശിഹാബ് തങ്ങള്‍ കുട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കള്ളക്കച്ചവടത്തില്‍ താല്‍പര്യമുള്ള ചിലര്‍ അമിത് ഷാ- മോദി കൂട്ടുകെട്ടിന് ഒപ്പം ചേരാന്‍ ശ്രമം നടത്തുക ആണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

Top