മലയാളി നേഴ്‌സുമാരെ ചതിച്ച 500 കോടി നേടിയവര്‍ കുടുങ്ങുന്നു; അഴിക്കുള്ളിലാകുന്നവര്‍ മലയാളികള്‍

ഡബ്‌ളിന്‍: മലയാളി നേഴ്‌സുമാരെ ചതിച്ച് അയര്‍ലന്റില്‍ മലയാളികള്‍ തട്ടിയത് 500 കോടി രൂപ. നേഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവച്ചുമാണ് വന്‍ തുക കൈക്കലാക്കിയത്. ഞെട്ടിക്കുന്ന ക്രൂരതക്ക് പിന്നില്‍ സംഘടനാ നേതാക്കളും, മലയാളി റിക്രൂട്ടിങ്ങ് ഏജന്റുമാരും.

അയര്‍ലന്റിലേക്ക് മലയാളി നേഴ്‌സുമാരേ റിക്രൂട്ട് ചെയ്യുന്നത് അയര്‍ലന്റില്‍ ഉള്ള പ്രവാസി മലയാളികളാണ്. ഏറ്റുമാനൂരിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനം ആണ് ഇതില്‍ മുഖ്യ കണ്ണി. ഇവരുടെ അയര്‍ലന്റിലേ ബിസിനസ് ഏകോപിപ്പിക്കുന്നത് ഇന്നസെന്റ് എന്ന മലയാളി മെയില്‍ നേഴ്‌സാണ്. ഇവര്‍ അവസാനം കൊണ്ടുപോയ നേഴ്‌സുമാര്‍ ജോലിയില്ലാതെ ഇപ്പോള്‍ നരകിക്കുന്ന അവസ്ഥ പുറത്തുവന്നതോടെയാണ് കള്ള കളികള്‍ പുറത്തായത്.

അയര്‍ലന്റിലേക്ക് മലയാളി ഏജന്റുമാര്‍ ഇതിനകം ഏതാണ്ട് 4000ത്തിലധികം നേഴ്‌സുമാരേ റിക്രൂട്ട് ചെയ്തു. ഇവരില്‍ നിന്നും 500 കോടിയിലധികം രൂപ ഇവര്‍ തട്ടിച്ചു വാങ്ങി. ഇതേ സമയം ഇവരേ ജോലിക്കെടുത്ത സ്ഥാപന ഉടമകളില്‍ നിന്നും കൂടി പണം വാങ്ങി. അയര്‍ലന്റില്‍ റിക്രൂട്ടിങ്ങ് നടത്തി ഒരാളില്‍ നിന്നു പോലും പണം വാങ്ങാന്‍ പാടില്ല. അങ്ങിനെയിരിക്കെയാണ് ഇന്നസന്റെ , റെജി, സജി, ആന്റണി തുടങ്ങിയവര്‍ പണം വാങ്ങിച്ചത്. ഇത് തെളിഞ്ഞു കഴിഞ്ഞാല്‍ അയര്‍ലന്റില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷയാകും ഉണ്ടാവുക.

സംഭവം കേരളത്തില്‍ വിവാദമായതോടെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇപ്പോള്‍ അയര്‍ലന്റ് പോലീസും കേസ് അന്വേഷിക്കുകയാണ്. മാത്രമല്ല അയര്‍ലന്റ് ദേശീയ മാധ്യമങ്ങള്‍ ഈ കേസില്‍ ബന്ധപ്പെട്ടവരേ ഇന്റര്‍വൂ നടത്തി.വ്യാജ ഐ.ഇ.എല്‍.ടി.എസ് ദ്‌സര്‍ട്ടിഫികറ്റ്, വ്യാജ എക്‌സ്പീരിയന്‍ സര്‍ട്ടിഫികറ്റ് എന്നിവ സംഘടിപ്പിച്ച് അയര്‍ലന്റില്‍ വന്ന എല്ലാ നേഴ്‌സുമാരും കുടുങ്ങും. കഴിഞ്ഞ് 10വര്‍ഷം മുമ്പ് വന്ന എല്ലാ നേഴ്‌സുമാരുടേയും സര്‍ട്ടിഫികറ്റുകള്‍ ഐറീഷ് പോലീസ് അന്വേഷിക്കുന്നു. ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫികറ്റുകള്‍ ബ്രിട്ടനില്‍ വിട്ട് പരിശോധിക്കാനും തീരുമാനമായി. അയര്‍ലന്റിലേ ഇന്നസെന്റ് എന്ന് മലയാളിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒലിവര്‍ പ്‌ളേസ്‌മെന്റ് വഴി വന്ന നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫികറ്റുകള്‍ ഉണ്ട് എന്നാണ് ആരോപണം. ഒരു സര്‍ട്ടിഫികറ്റിന് 25- 30 ലക്ഷം വരെ കൈക്കൂലി ഇവര്‍ വാങ്ങിയത്രേ.ഇവരും കുടുങ്ങും നേഴ്‌സുമാരും കുടുങ്ങും. ഇതാണ് ഇപ്പോഴത്തേ അവസ്ഥ.

നേഴ്സിങ് തട്ടിപ്പില്‍ പങ്കാളിയായ അനില്‍ ആന്റണി എന്ന ഏജന്റ് മൈക്ക എന്ന ചാരിറ്റി സംഘടനയുടെ സജീവ് പ്രവര്‍ത്തകന്‍ എന്നുള്ളതും പുറത്ത് വന്നു .മൈക്ക എന്ന സംഘടനയുടെ കമ്മറ്റി അംഗം ആണ് അനില്‍.ചാരിറ്റി സംഘടനാ എന്ന പേരില്‍ അതിലെ ഭാരവാഹികള്‍ കൂടി റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ പങ്കാളികളായതില്‍ വലിയ ദുരൂഹതയുണ്ട് .മൈക്കയുടെ ബന്ധമുള്ള ചിലര്‍ ഫേക്ക് സര്‍ട്ടിഫിക്കറ്റില്‍ കുടുങ്ങി എന്നും ആരോപണം ഉണ്ട്. മൈക്ക എന്ന സംഘടന ചാരിറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു എന്ന പരാതിയില്‍ പോലീസ് അന്വോഷണവും മറ്റും നടക്കുന്നതിനിടെ ആണ് ഇവരില്‍ പ്രമുഖരും നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലും പങ്കാളികള്‍ എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത് .

അയര്‍ലന്റിലേ 2 ബ്‌ളോഗ് പത്രങ്ങള്‍ക്കെതിരേ പരാതി ഗാര്‍ഡയില്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ നേഴ്‌സുമാരേ ചതിക്കാന്‍ കൂട്ട് നിന്ന ഇവര്‍ക്കായി വ്യാജ വാര്‍ത്ത തയ്യാറാക്കി എന്നാണ് ആരോപണം. സഭവത്തില്‍ അയര്‍ലന്റിലേ മലയാളി സമൂഹം വ്യാജ റിക്രൂട്ട്‌മെന്റ് കാരെയും കൈക്ക എന്ന സംഘടനക്കെതിരേയും ഒറ്റകെട്ടായി രംഗത്തുവന്നു. ഫേയ്ക്ക് സര്‍ട്ടിഫികറ്റില്‍ വന്ന നേഴ്‌സുമാര്‍ എല്ലാം അങ്കലാപ്പിലാണ്. പണിയും പോകും, ജയിലിലും ആകും, പണവും പോകും എന്നാണ അവസ്ഥ. നാണിക്കേട് വേറെയും..

Top