നേഴ്‌സിംഗ് തട്ടിപ്പ്: അന്വേഷണ ചുമതല ഐ.ജി. ശ്രീജിത്തിന്; കോടികളുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങും

കോട്ടയം: അയര്‍ലന്റിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട്‌മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്കുകയും ചെയ്തു എന്ന പരാതിയില്‍ അന്വേഷണ ചുമതല ഐ.ജി എസ് ശ്രീജിത്തിന്. അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്‌ളേസ്‌മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി നല്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു.

പരാതിക്കാരനായ നവാസ് പായിച്ചിറയില്‍ നിന്നും പോലീസ് മൊഴി എടുത്തു. ക്രൈംബ്രാഞ്ച് ഇ.വൈ.എസ്.പി ഉജ്ജ്ല്‍ കുമാറാണ് മൊഴി എടുത്തത്. അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്‌മെന്റ് നടത്തുകയും നേഴ്‌സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം മൊഴി നല്കി.മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്‌മെന്റ് ചിലവുകള്‍ എല്ലാം നല്കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്‌മെന്റാണ് പണം വാങ്ങി ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

INNACENT SAJI IRISHMALAYALI

ഐ.ഇ.എല്‍.ടി.എസ് വ്യാജമായി സംഘടിപ്പിച്ച് നല്കി ഒരു നേഴ്‌സില്‍ നിന്നും 25-30 ലക്ഷം രൂപ വരെ ഏജന്‍സി വാങ്ങിച്ചു. ഇതിനകം 500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും കേരളത്തിലേ നേഴ്‌സുമാരാണ് യൂറോപ്പിലേക്ക് പോകാന്‍ ഈ തുക നല്കിയത് എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി

അവസാനം കൊണ്ടുപോയ നേഴ്‌സുമാര്‍ 3 മാസമായി തൊഴില്‍ ഇല്ലാതെ ഇപ്പോഴും അയര്‍ലന്റില്‍ നരകിക്കുന്ന സംഭവം പുറത്തായതോടെയാണ് സാമ്പത്തിക തട്ടിപ്പും മറ്റും പുറത്താകുന്നത്. ഒന്നാം പ്രതിയായി പരാതിയില്‍ ഉന്നയിക്കുന്ന ഇന്നസന്റ് എന്നയാള്‍ അയര്‍ലന്റില്‍ മെയില്‍ നേഴ്‌സു കൂടിയാണ്.

പ്രതികള്‍ കള്ള പണം വിദേശ അക്കൗണ്ട് വഴിയും, നേരിട്ടും കേരളത്തിലേക്ക് കടത്തി. റിയല്‍ എസ്റ്റേറ്റ്, തോട്ടം, കെട്ടിടം, റിസോട്ട് ഇന്നീ മേഖലകളില്‍ കള്ളപണം നേരിട്ട് നിക്ഷേപിച്ചു. ഇവരുടെ ആസ്തികള്‍ പരിശോധിച്ചാല്‍ വന്‍ തട്ടിപ്പ് മനസിലാകും. ഇവര്‍ക്കു പുറന്മേ മറ്റ് 4 മലയാളി റിക്രൂട്ട്‌മെന്റ് ഏജന്റുമാരും വന്‍ തുക വാങ്ങി അയര്‍ലന്റിലേക്ക് നേഴ്‌സുമാരേ കടത്തില്‍. ഇവരും അയര്‍ലന്റിലാണ്. അതായത് അയര്‍ലന്റിലേ തൊഴില്‍ ഉടമയ്ക്ക് കേരളത്തില്‍ നിന്നും യോഗ്യരായ നേഴ്‌സുമാരുടെ ബയോഡാറ്റകള്‍ നല്കുന്ന ഏക ജോലി മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത് എന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
ഗൂഡാലോചനയില്‍ പങ്കാളി റിക്രൂട്ട്‌മെന്റ് ഏജന്റ് അനില്‍ ആന്റണി

കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വന്‍ ഗൂഡാലോചന നടത്തി.അതിനു ചുക്കാന്‍ പിടിച്ചത് വര്‍ഷങ്ങളായി നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ലീമെറിക്കിലെ അനില്‍ ആന്റണിയാണ്. പരസ്യവും പെയ്ഡ് വാര്‍ത്തയും എഴുതുന്ന ഒലിവര്‍ എന്ന റിക്രൂട്ടിങ് ഏജന്റിന്റെ ബ്ലോഗ് പത്രക്കാരന്‍ രാജി സി. ജേക്കബിന്റെ ബ്ലോഗില്‍ തട്ടിപ്പുകാരെ വെള്ള പൂശാന്‍ വാര്‍ത്ത വരുത്തുക എന്ന ലക്ഷ്യത്തോടെ കഥ മെനയുകയായിരുന്നു .അതിനായി ഇന്നസെന്റ് ,സജി രാജി എന്നിവറീ പോലെ നേഴ്സുമാരെ അയര്‍ലണ്ടിലേക്ക് ലക്ഷങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന അനില്‍ ആന്റണി മിക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ ലിനോ വര്‍ഗ്ഗീസ്, പ്രദീപ് എന്നിവരെ കൂട്ടി 4 നേഴ്‌സുമാരായ കുട്ടികളെ പോയി കണ്ട് എന്നും അവര്‍ക്ക് യാതൊരു കുഴപ്പം ഇല്ലാ എന്നും സ്ഥിരമായി കാശ് വാങ്ങി പരസ്യ വാര്‍ത്ത എഴുതുന്ന പാത്രത്തില്‍ വാര്‍ത്ത ആക്കുകയായിരുന്നു.

SAJI INNACENT ANIL REJI -OLIVER NURSING

അയര്‍ലന്റിലെ ബ്ലോഗ് പത്രത്തിന്റെ ഉടമ റജി .സി.ജേക്കബ് പ്രതികളുടെ പരസ്യം ഇട്ടത് നേഴ്‌സിങ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു . പെയ്ഡ് വാര്‍ത്ത എഴുതിയിരിക്കുന്നു. മിക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ അനില്‍, ലിനോ വര്‍ഗ്ഗീസ്, പ്രദീപ് രാമനാഥ് എന്നിവര്‍ 4 നേഴ്‌സുമാരായ കുട്ടികളെ കണ്ട് എന്നും അവര്‍ക്ക് ജോലി, പേപ്പറുകള്‍ എല്ലാം ശരിയായി എന്നും റജി സി.ജേക്കബിന്റെ പാത്രത്തില്‍ പെയ്ഡ് വാര്‍ത്ത എഴുതിപ്പിച്ചതും ഗൂഡാലോചനയുടെ ഭാഗമാണ് .കുട്ടികളെ ഭയപ്പെടുത്തി അവര്‍ക്ക് അനുകൂലമായ ഫെയ്‌സ് ബുക്ക് ലൈവ് നടത്താന്‍ ‘നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന അനിലും ഇന്നസെന്റും ബ്ലോഗ് പത്രക്കാരും ഗൂഡാലോചന നടത്തിയിരിക്കുന്നു .പോലീസ് അന്വോഷണത്തില്‍ ഇവരും പ്രതിപട്ടികയിലോ സാക്ഷികളായോ എത്തും .എന്തായാലും ഇവരെ ചോദ്യം ചെയ്യും .കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഒരുപാട് പേര്‍ കുടുങ്ങും . അതിനിടെ നേഴ്സിങ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കയാണ് .പതിനഞ്ചു ലക്ഷം മുതല്‍ 30 ലക്ഷം വരെ കാഷ് വാങ്ങി വ്യാജ ഐ ഇ എല്‍ ടി സ് ഉണ്ടാക്കിയവരും പിടിക്കപ്പെട്ടിരിക്കുന്നു .നൂറുകണക്കിന് നേഴ്സുമാര്‍ തിരിച്ചയക്കപ്പെടുന്നു .അതില്‍ ചിലരും ഒലിവര്‍ വഴി വന്നവര്‍ ആണ് .കേരളത്തിലെ പ്രവാസിയായ ഇടതു രാഷ്ട്രീയ നേതാവും ഇവര്‍ക്ക് പിന്നില്‍ ഉണ്ടെന്നും സൂചനയുണ്ട് .ഇടതുപക്ഷ ഭരണത്തില്‍ സ്വാധീനം ചെലുത്തി അന്വോഷണം അട്ടിമറിക്കാനും നീക്കം നടത്തുന്നതായി സൂചനയുണ്ട് .

Top