അയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തി

ഡബ്ളിൻ : കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡിയോസിസ്), വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിനും ഇവരെ ഡബ്ലിൻ എയർപോർട്ടിൽ, പൂചെണ്ടുകൾ നൽകി സ്വീകരിച്ചു.FATHERS -GEORGEഐറിഷ് ജനങ്ങളിലേക്ക്‌ വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ശക്തമായി വളർത്തുന്നതിന്, കില്ലലൂ ഡിയോസിസ് മെത്രാന്‍ മോസ്റ്റ് റവ: ഡോ.ഫിൻടെൻ മൊനഹൻ മുൻകൈ എടുത്താണ് ഈ വൈദികരെ അയർലൻഡിൽ എത്തിച്ചത്.Fathers arrivedഇതോടൊപ്പം തന്നെ കില്ലലൂ ഡിയോസിന്റെ ഷാന്നോൻ, ബിർ ദേവാലയങ്ങളുടെ ചുമതലയും ഇവർക്ക് നല്കിയിട്ടുണ്ട്. ഇവരുടെ ശുശ്രൂഷകൾ അയർലൻഡിലെ ഒരോ ജനങ്ങൾക്കും അനുഗ്രഹമായിമാറിടട്ടെ.

Top