വീട്ടമ്മയെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തു!! ബിഷപ്പും പരാതി അവഗണിച്ചു !! പള്ളി വികാരി ഫാ.മനോജിനെതിരെ കേസ്..വൈദികരുടെ ലൈംഗിക ആരാചകത്വം താണ്ഡവമാടുന്ന സീറോമലബാർ സഭ

കോഴിക്കോട്: സീറോമലബാർ സഭയിൽ വൈദികരുടെ പീഡനവും ലൈംഗിക അരാജകത്വവും താണ്ഡവമാടുകയാണ് .കൊടും കുറ്റവാളികളേക്കാൾ ക്രൂരന്മാരാകുകയാണ് ചില വൈദികർ ! തനിയെ വീട്ടിൽ താമസിക്കുന്ന വീട്ടമ്മയെ ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി പള്ളി വികാരി ബലാൽസംഗം ചെയ്തു ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വൈദികനെതിരെ ബലാത്സംഗ കേസെടുത്തു. ചേവായൂർ പള്ളി വികാരി ഫാ. മനോജിനെതിരെയാണ് പരാതി. ഫാ.മനോജ് കോഴിക്കോട് ചേവായൂര്‍ പള്ളി വികാരിയായിരിക്കെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ചേവായൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സീറോ മലബാർ സഭയുടെ കീഴിലുള്ള താമരശ്ശേരി ഡയസിന്റെ കീഴിലാണ് നിത്യസഹായ മാതാ ചർച്ച്. പള്ളിവികാരിയായതിനാൽ യുവതി സംഭവം രഹസ്യമായി വയ്ക്കുകയും നീതി തേടി ബിഷപ്പിനെ സഹായിക്കുകയുമായിരുന്നു. എന്നാൽ നടപടികൾ വന്നില്ല.

ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ.വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയയാിരുന്നെന്നാണ് വീട്ടമ്മ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമരശ്ശേരി ബിഷപ്പിന് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുൻപ് ചേവായൂർ വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെയാണ് ബലാത്സംഗം നടന്നത്. ബലാത്സംഗത്തിനു ശേഷം വികാരിയിൽ നിന്നും ഭീഷണി വന്നു. തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണ് വികാരി ഭീഷണി മുഴക്കിയത്. വികാരിക്കെതിരെ നൽകിയ പരാതിയിൽ ബിഷപ്പിൽ നിന്നും നീതിയും ലഭിച്ചില്ല. ഇപ്പോൾ ഭീഷണിയും. അതിനാലാണ് ഇപ്പോൾ പരാതിയുമായി വന്നതെന്നാണ് മൊഴിയിൽ യുവതി പറയുന്നത്.

യുവതിയുടെ രണ്ടു കുട്ടികളും കോട്ടയത്ത് ബോർഡിംഗിൽ താമസിച്ച് പഠിക്കുകയാണ്. ഭർത്താവ് ദുബായിലും. യുവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇങ്ങിനെ ഒറ്റയ്ക്ക് താമസിക്കുന്ന അവസരത്തിലാണ് വികാരി വീട്ടിൽ വന്നത്. യുവതിയുടെ ഭർത്താവും വികാരിയും തമ്മിൽ സുഹൃത്തുക്കൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഭർത്താവുമായി ഉണ്ടായിരുന്ന സൗഹൃദം ചൂഷണം ചെയ്താണ് വികാരി യുവതിയെ ബലാത്സംഗം ചെയ്തത്. ഇതേ ബന്ധത്തിന്റെ പേരിലാണ് വികാരി വീട്ടിൽ കയറി വന്നത്.

ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിലാണ് വികാരി പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ സുഹൃത്ത് ആയ വികാരി വന്നപ്പോൾ യുവതി സ്വീകരിക്കുകയും വീട്ടിൽ കയറ്റി ഇരുത്തുകയും ചെയ്യുകയായിരുന്നു. സ്വീകരണമുറിയിൽ വികാരിയെ ഇരുത്തി യുവതി അകത്തേക്ക് പോയപ്പോൾ വികാരി മുൻവാതിൽ അകത്ത് നിന്ന് അടച്ചു. തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന്, പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അവര്‍ മൊഴി നല്‍കി. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പോലീസിനു നൽകിയ മൊഴിയിൽസ വ്യക്തമാക്കുന്നു.

Top