പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ ഒടുവിൽ പോലീസ് പിടിയിലായി.റോബിന് പിൻഗാമി

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.മരട് സെന്‍റ് മേരീസ് മഗ്ദലിന്‍ പള്ളി സഹ വികാരിയായിരുന്നു.സംഭവത്തിന് ശേഷം ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

മാ‌ർച്ച് 30ന് കുട്ടിയുടെ മാതാവ് എടത്തല പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബി വ‌ർഗീസ് കീഴടങ്ങിയത്. ആലുവയ്ക്ക് സമീപത്തെ ഒരു ഇടവകയിൽ വൈദികനായിരിക്കെ കുട്ടിയുടെ മാതാവുമായി പ്രതി അടുപ്പത്തിലായി. പ്രതിമാസം 8,500 രൂപ വാടകയുള്ള വീട്ടിൽ എട്ട് മാസത്തോളം ഇവ‌‌ർക്ക് താമസസൗകര്യമടക്കം ഒരുക്കിയിരുന്നു. പ്രതി ഇവിടെയെത്തുമ്പോൾ പാന്റും ഷർട്ടും ധരിക്കുന്നതിനാൽ കെട്ടിട ഉടമയ്ക്കും അയൽവാസികൾക്കും ഇയാൾ വൈദികനാണെന്ന് അറിയില്ലായിരുന്നു. സിബിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top