കുടുംബം തകർക്കുന്ന കൊച്ചച്ചന്മാർ …! വൈദികപ്പട്ടവും കുപ്പായവും ഉപേക്ഷിച്ച് കൊച്ചച്ചൻ: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി: കെട്ടിപ്പൂട്ടിയിട്ട വികാരങ്ങൾ കെട്ടഴിച്ച് വിട്ട് വൈദികർ ഒളിച്ചോടുന്നു

കോട്ടയം : പള്ളിയും സഭയും ചേർന്ന് കെട്ടിപ്പൂട്ടിയിട്ട വികാരങ്ങൾ കെട്ടഴിച്ച് വിട്ട് വൈദികർ ഒളിച്ചോടുന്നു. സഭയുടെ ചട്ടങ്ങൾ ലംഘിച്ച് കുടുംബം തകർത്താണ് കൊച്ചച്ചന്മാർ വീട്ടമ്മമാരുമായി ഒളിച്ചോടുന്നത്. സംസ്ഥാനത്ത് കൊച്ചച്ചന്മാരുടെ ഒളിച്ചോട്ടം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

തലശേരി അതിരൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തില്‍ മുന്‍പ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് ഇപ്പോള്‍ കുടുംബം തകർത്തുള്ള ഒളിച്ചോട്ടത്തിൽ കുടുങ്ങിയത്.

ALSO READ :പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ 

ഫാദര്‍. അനീഷ് വട്ടക്കയത്തില്‍ രണ്ട് വര്‍ഷക്കാലം മുന്‍പ് വരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു. എന്നാല്‍, ഇവിടുന്ന് സ്ഥലം മാറി ഫാദര്‍ അനീഷ് അമ്മം കുളത്തേക്ക് മാറിയിരുന്നു. ഫാ. അനീഷ് ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഒരു കുട്ടിയുടെ അമ്മയുമായിട്ടാണ് ഫാ. അനീഷ് നാടുവിട്ടതെന്നാണ് വിവരങ്ങള്‍. ഇരുവരും ഒരുമിച്ച്‌ പഠിച്ചവരാണ്. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി കൊച്ചച്ചനോടൊപ്പം പോയത്. വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ രണ്ടഭിപ്രായമാണുള്ളത്. അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്. പൌരോഹിത്യം കളങ്കപ്പെടുത്തുന്നവര്‍ക്ക് ആര് മാപ്പ് നല്‍കുമെന്നും ചോദിക്കുന്നവരുണ്ട്.

Top