മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചു!!വൈദികനെ സഭ സംരക്ഷിച്ചു!റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു.മഠങ്ങളിൽ എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്.കാമവെറിപൂണ്ട പുരോഹിതരുടെ മുഖമൂടി പിച്ചിച്ചീന്തി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കർത്താവിന്‍റെ നാമത്തിൽ…

തിരുവനന്തപുരം: മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചപ്പോൾ കാരണക്കാരനായ വൈദികനെ സഭ സംരക്ഷിച്ചു!കൊട്ടിയൂരിൽ ബാലികയെ പള്ളിമേടയിൽ പീഡിപ്പിച്ചു ഗർഭിണിയാക്കിയ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു.സന്ദര്ശന വ്യാജേന മഠങ്ങളിൽ എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്.കാമവെറിപൂണ്ട പുരോഹിതരുടെ മുഖമൂടി പിച്ചിച്ചീന്തി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘കർത്താവിന്‍റെ നാമത്തിൽ ‘എന്ന പുസ്തകം കേരളത്തിലെ സീറോ മലബാർ സഭയിലെ പീഡകരായ വൈദികരുടെയും സ്വവർഗ രതിക്കാരായ കന്യാസ്ത്രീകളുടെയും പൊയ്മുഖം അഴിച്ചുമാറ്റുകയാണ് .

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കർത്താവിന്‍റെ നാമത്തിൽ’ എന്ന പുസ്തകത്തിലൂടെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തല്‍ സത്യമെന്ന് ആവര്‍ത്തിച്ച് സിസ്‍റ്റര്‍ ലൂസി കളപ്പുര. നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ സമാനമായ പുസ്‍തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്‍റെയുള്ളില്‍ അവര്‍ അതിന്‍റെ വരികള്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്‍റെ പുസ്‍തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

മതമേലദ്ധ്യക്ഷന്‍മാരില്‍ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്‍തകവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികള്‍ക്കും അപ്പുറം എത്രയോ യാഥാര്‍ത്ഥ്യങ്ങളുണ്ട്. അജണ്ടയുള്ള സ്ത്രീയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ മാറ്റത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് മുന്നേറണമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

‘കര്‍ത്താവിന്‍റെ നാമത്തില്‍’ എന്ന പുസ്‍തകത്തിലൂടെ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി ഉന്നയിച്ചിരിക്കുന്നത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ ലൈംഗിക പീഡനശ്രമം ഉണ്ടായി എന്നും സിസ്റ്റര്‍ തന്‍റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും, തന്നെപ്പൊലും പലപ്പോഴും വിളിച്ചിരുന്നെന്നും ലൂസി കളപ്പുര ആരോപിക്കുന്നു. ചില കന്യാസ്ത്രീകൾ റോബിന് അനുകൂലമായ നിലപാട് എടുത്തത് ആ ബന്ധം കൊണ്ടാണെന്നും അവർ പുസ്തകത്തിൽ പറയുന്നു.കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നുവെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.

Top