വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധി 19ന്

തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യ പ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. അതിനിടെ വൈദികെന്‍റ റിമാന്‍ഡ് കാലാവധി ഇൗമാസം 30വരെ നീട്ടി.

ജില്ല സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികനെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വൈദികെന്‍റ കൂട്ടുപ്രതിയായ ഒമ്പതുപേരും കോടതി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. ഇവര്‍ക്ക് കുറ്റപത്രത്തിെന്‍റ പകര്‍പ്പ് നല്‍കി.

Top