സ്വാമിയുടെ ലിംഗവും മൂന്നാറിലെ കുരിശും !…പള്ളിമേടയിലെ റോബിനും ശാലോമും

 

siby

സ്വാമിയുടെ ലിംഗം മുറിച്ചത് ഒരു കയ്യേറ്റത്തിനെ എതിരെ ആയിരുന്നു .അതിക്രമിച്ച് ഒരു സ്ത്രീയുടെ ഒരു ബാലികയുടെ ശരീരം പിടിച്ചെടുത്ത് ലൈംഗിക വൈകൃതം -പീഡനം നടത്തിയതിനും സുഖിച്ചതിനും .മറ്റൊരു സുഖത്തിനു സമ്പത്തിനും വേണ്ടിയിരുന്നു മൂന്നാറില്‍ കുരിശുനാട്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയത് .അതും കടന്നുകയറ്റം ആയിരുന്നു .മതത്തിന്റെ അടയാളം വെച്ചുള്ള കടന്നുകയറി സുഖിക്കാനുള്ള കയ്യേറ്റം .അവിടെ കുരിശു നീക്കിയതിനെ മതവികാരം ആയി മാറ്റി . മൂന്നാറില്‍ കൈയ്യേറി കുരിശു നട്ടിയതിനു കേസില്ല. കുരിശ് പറിച്ചു മാറ്റി അത്രമാത്രം… കയ്യേറ്റം -കടന്നുകയറ്റം മതവികാരം വകുപ്പില്‍ പെടുത്തി കുറ്റകൃത്യം എഴുതി തള്ളി

കൊട്ടിയൂരിലും ഇരട്ടന്യായം ഉണ്ടായി -ഇര കുറ്റക്കാരിയായി കത്തോലിക്ക ചാനല്‍ വിധിയെഴുതി .റോബിനെ പിന്തുണക്കാന്‍ അരയും തലയും മുറുക്കി സഭയിലെ ഇരുട്ടിന്റെ സന്തതികള്‍ പതുങ്ങിയിരിക്കുന്നു .ഇവിടെ ഇര കുറ്റക്കാരി ആയി സഭയുടെ മുഖപ്പത്രം വിധിയെഴുതി,മോളേ നിനക്കും തെറ്റുപറ്റി എന്നായിരുന്നു കത്തോലിക്ക പത്രം എഴുതിയത്.. ‘ക്രിസ്ത്യാനിയുടെ ചങ്കില്‍ കത്തി കുത്തിക്കയറ്റി .

സ്വാമിയുടെ മുറിവ്

സ്വാമിയുടെ ലിംഗം മുറിച്ചു മാറ്റിയതിനെ എല്ലാവരും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു.സ്വയ രക്ഷയാണ് പോലും!..സ്വാമിയുടെ ലിംഗം കൊത്തി അരിഞ്ഞത് . ഒരു പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ചെയ്യേണ്ട അധികാരികള്‍ ഒരു ക്രൈമിനെ പച്ചയായി കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു …ലിംഗം പോയത് ഒരു ഹിന്ദുവിന്റേത് എന്ന ചിന്തയില്‍ പീഡകനായ സ്വാമിയെ മാത്രം കുറ്റക്കാരനും ക്രിമിനലുമാക്കി …വധശ്രമത്തിനു വരെ കേസ് എടുക്കേണ്ട യുവതിയെ ന്യായീകരിച്ചും പൊതുസമൂഹവും നിയമരക്ഷ സംരക്ഷിക്കേണ്ട അധികാരികളും ഇരട്ടനീതിയെ പിന്തുണച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു …

ഹിന്ദുവിന് പൊള്ളിയില്ല…. ന്യായീകരണ തൊഴിലാളികളായി സ്വാമിയുടെ ലിംഗം പോയീ എന്നു നിലവിളിക്കാന്‍ ഒരു ഹിന്ദുവും വന്നില്ല …കുറ്റക്കാരിയായി ഹിന്ദുവായ യുവതിക്ക് എതിരെ വിധി എഴുതാനന്‍ ഒരു ഹിന്ദു പത്രവും മതനേതാക്കളും വന്നില്ല .
എന്നാല്‍ …പള്ളിമേടയില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട ബാലികയെ ‘കുറ്റക്കാരി ആക്കി കത്തോലിക്ക സഭയുടെ മുഖ്യ ചാനല്‍ വന്നിരുന്നു കൊട്ടിയൂര്‍ പീഡനത്തില്‍ …
മകളേ നീയാണ് ദൈവത്തിന്റെ മുന്നില്‍ കുറ്റവാളി എന്നു പറഞ്ഞത്…ശാലോം ടി വി സണ്‍ഡേ ശാലോം ആയിരുന്നു….ഈ രണ്ട് വിഷയത്തില്‍ രണ്ട് നീതിയും
ഒരിടത്ത് ഇര കുറ്റവാളി ആകുന്നു ..മറ്റൊരിടത്ത് ഇര കുറ്റാക്കാരി അല്ലാതാകുന്നു …ഇരട്ടനീതിയും ഇരട്ട മതവികാരവും ..
ആരാണ് സാത്താന്‍ സേവക്കാര്‍ എന്ന് ഇനിയെങ്കിലും കത്തോലിക്ക സഭയും ശാലോം ടിവിയും വെളിപ്പെടുത്തണം

സ്വാമിക്കും -റോബിനും രണ്ടു നീതിയോ ?
ഡിഫന്‍സിനാണെങ്കിലും നിയമം കണ്ണടക്കാനാകുമോ ?

ക്രിസ്തുവിന്റെ പേരില്‍ നടത്തുന്നകച്ചവട മാഫിയ സംഘത്തെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ക്രിമിനലിനെ ഒരു ഭാഗത്ത് രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന നീചപ്രവര്‍ത്തി ‘ക്രിസ്തുവില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനിക്ക് കഴിയില്ല …പക്ഷേ ക്രിസ്തുവേഷം ധരിച്ച ക്രിമിനലുകള്‍ക്ക് കഴിയും. കത്തോലിക്ക സഭയിലെ മാഫിയ വേഷം കെട്ടി സഭയെ നശിപ്പിക്കുന്ന ‘മാഫിയ സംഘത്തിന് എതിരെ തുറന്ന പോരാട്ടത്തിന് തുടക്കം കുറിക്കേണ്ട കാലം അതിക്രമിച്ചു

…98 ശതമാനം അക്രൈസ്ഥവര്‍ ഉള്ള ഇന്ത്യയില്‍ സുവിശേഷം പ്രസംഗിക്കാതെ ‘സുവിശേഷകച്ചവടത്തിനായി -യൂറോപിലും അമേരിക്കയിലും എത്തുന്നവരുടെ കൈകള്‍ ശുദ്ധിയുള്ളതോ …പണമാണ് മുഖ്യം. യൂറോപ്പില്‍ വന്ന് കൈനിറയേ യൂറോയും പൗണ്ടുമായി മടങ്ങുന്നു. സ്വാമിയുടെ ലിംഗം പോയതിനെ പറങ്കി മാങ്ങയുടെ ‘അണ്ടിമുറിച്ച ‘പഴം കാട്ടി രസിക്കുകയും ട്രോളുകയും ചെയ്യുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ളിമുകളും ചിന്തിക്കുക,വെറുതേ ഒരു രസത്തിനാകരുത് ട്രോളുകള്‍… അതാത് മതങ്ങളിലേ ക്രിമിനലുകളേ തൊടുമ്പോള്‍ ഒരു വിശ്വാസിയുടേയും, മത നേതാവിന്റേയും ഇടപെടല്‍ പാടില്ല. അഭയ മുതല്‍ ഇതാ റോബിന്‍ വരെ കേരളം കണ്ടത് അങ്ങിനെയല്ല…

Top