Connect with us

Kerala

സ്ത്രീകള്‍ വൈദികരെ കെണിയില്‍ കുടുക്കുന്നതായി കത്തോലിക്ക സഭ മുഖപത്രം;വൈദികരെ കണ്ടശേഷം പീഡനം ആരോപിച്ച് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കുന്നു

Published

on

കൊച്ചി:വൈദികരെ സ്ത്രീകള്‍ കെണിയില്‍കുടുക്കുന്നതായി ആരോപിച്ച് കത്തോലിക്ക സഭയുടെ മുഖപത്രം. വൈദികരെ കാണാനെന്ന വ്യാജേന സ്ത്രീകള്‍ വന്ന് കണ്ട് മടങ്ങിയതിനുശേഷം പൊലീസ് സ്റ്റേഷനില്‍ പോയി പീഡനാരോപണം നടത്തുന്നു എന്നാണ് സഭയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ ആരോപിച്ചിരിക്കുന്നത്.വൈദികരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിക്കത്തക്ക വിധത്തില്‍ അവരുടെ പേരില്‍ മൊബൈല്‍ ഫോണുകളിലൂടെ പെണ്‍കുട്ടികളെ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും വൈദികര്‍ വിളിക്കുന്നെന്ന വ്യാജേന പെണ്‍കുട്ടികളോട് അശ്ലീലം പറയുന്നുണ്ടെന്നുമാണ് പത്രത്തില്‍ പറയുന്നത്. ഇതിനെതിരെ വൈദികരും വിശ്വാസികളും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും തൃശുര്‍ അതിരൂപതയുടെ കീഴിലുള്ള ‘കത്തോലിക്ക സഭ’ പത്രത്തിലുണ്ട്.

സീറോ മലബാര്‍ സഭ മേധാവി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി ഇടപാട് കേസിലും ന്യായീകരണവുമായാണ് ഡിസംബര്‍ മാസത്തിലെ കത്തോലിക്ക സഭ പുറത്തിറങ്ങിയിരിക്കുന്നത്. കത്തോലിക്കാസഭ ഇടവകകളിലെ വിവധ സ്ഥലമിടപാടുകളെയും മറ്റും വിശ്വാസികളോട് അന്വേഷിച്ചറിഞ്ഞ് തെറ്റിദ്ധാരണാപരമായ കേസുകള്‍ കൊടുക്കാനായി ഒരു വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് വൈദികരും വിശ്വാസി സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അതിരൂപത നേതൃത്വം അറിയിക്കുന്നെന്നാണ് വാര്‍ത്ത.CATHOLIC NEWS M

സീറോ മലബാര്‍ സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന മാതൃഭൂമി, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളെ കത്തോലിക്കാ കുടുംബങ്ങളില്‍നിന്നും അകറ്റി നിര്‍ത്തണമെന്നും പത്രം ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സഭാ പ്രവര്‍ത്തനങ്ങളെയും നേതൃത്വത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും കത്തോലിക്കാസഭയില്‍ വിശദീകരിക്കുന്നു.CATHOLIC NEWS -FRANCO

വാര്‍ത്തയും അന്തിച്ചര്‍ച്ചയുമെല്ലാം കെട്ടിയൊരുക്കുന്ന ഓരോ മാധ്യമത്തിനുമുണ്ട് ഉടമയുടെ രാഷ്ട്രീയവും മതപരവും സാമ്പത്തീകവുമായ ലക്ഷ്യങ്ങള്‍. ഭൂരിപക്ഷ സമുദായ പ്രീണനത്തിനുവേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് മാധ്യമങ്ങള്‍ കച്ചവട തന്ത്രമാക്കി. കത്തോലിക്കാ വിശ്വാസത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പ്രധാന അജണ്ടയാക്കി സഭാ പ്രസ്ഥാനങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കുന്നവരെയുമെല്ലാം മാധ്യമങ്ങള്‍ അവഹേളിക്കുന്നു.JAGRATHA LETTER

‘കത്തോലിക്ക സഭ’ പത്രം പുറത്തിറക്കിയ കലണ്ടറില്‍ കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രം നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ദുഷ്പ്രചാരണമാണ് എന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ഇതര മെത്രാന്മാരുടെ ഫോട്ടോ കൊടുത്തതുപോലെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതും തുടര്‍ച്ചയായി സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആള്‍ക്ക് അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കിയതും മാധ്യമങ്ങള്‍ക്ക് സഹിക്കാനായിട്ടില്ലെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്.

ഫ്രാങ്കോയ്ക്ക് പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി കോടതിയിലോ സഭാ സംവിധാനങ്ങളിലോ തെളിയുന്നതുവരെ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് എന്ന വിശദീകരണവും കത്തോലിക്കാ സഭ പത്രത്തില്‍ നല്‍കിയിട്ടുണ്ട്. നീതിന്യായ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ നിരപരാധിയായിത്തുടരാനുള്ള അവകാശം കുറ്റാരോപിതനുണ്ട് എന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ് എന്ന ന്യായീകരണവും പത്രം നല്‍കുന്നുണ്ട്.കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പേ ശിക്ഷ വിധിക്കുന്ന സൂപ്പര്‍ കോടതി ചമയുകയാണ് മാധ്യമങ്ങളെന്നും പത്രം ആരോപിക്കുന്നു.

Advertisement
National8 hours ago

സ്ഥാനം ഏറ്റെടുക്കാതെ രാഹുല്‍, ആധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ്

Crime8 hours ago

എന്നും വിവാദങ്ങൾ, കോടിയേരി ഒറ്റപ്പെട്ടേക്കാം…സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ

Offbeat9 hours ago

14കാരിയായ കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞ യുവാവിനെ പോലീസ് പൊക്കി…!! യുവാവിൻ്റെ പേരിൽ കേസെടുത്തു

Kerala11 hours ago

ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ അപവാദ പ്രചരണം നടത്തിയ വ്യക്തി പോലീസ് പിടിയില്‍; മത സ്പര്‍ദ്ദ വളര്‍ത്തലടക്കം കുറ്റങ്ങള്‍ ചുമത്തി

National13 hours ago

പൂട്ടുകള്‍ തകര്‍ക്കാനായില്ല, മാന്ത്രികന്റെ ജീവന്‍ നദിയില്‍ പൊലിഞ്ഞു

Kerala13 hours ago

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷണം വഴിമുട്ടുന്നു..!! ക്രൈംബ്രാഞ്ചിന് വേണ്ടത് വിലപ്പെട്ട രേഖകള്‍

Kerala14 hours ago

കാറ് അപകടത്തില്‍പ്പെട്ടു: മരത്തിന്റെ തൊലി പോയെന്ന് പറഞ്ഞ് നാട്ടുകാര്‍ പണം വാങ്ങി

Kerala15 hours ago

ലൈംഗീക അധിക്ഷേപം: വിനായകന്‍ അറസ്റ്റിലാകും..!! അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പരാതി

Crime17 hours ago

യുവതിയുടെ പരാതി പുറത്ത്..!! പരാതി ബ്ലാക്ക് മെയിലിംഗാണെന്ന് ബിനോയ്

Crime17 hours ago

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സറുടെ പീഡന പരാതി..!! ബന്ധത്തില്‍ മകളുണ്ടെന്നും ഭീഷണിപ്പെടുത്തുന്നെന്നും പരാതി

Crime3 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime3 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime7 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment6 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald