കൊട്ടിയൂർ പീഡനത്തിലെ സാക്ഷികൾക്കും ശിക്ഷവരുന്നു !!ബലാത്സംഗ കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി

കൊച്ചി:കൊട്ടിയൂർ പീഡനത്തിലെ ഇരയെ ശിക്ഷിക്കുമോ ?ബലാത്സംഗ കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ പുതിയ വിധി ഏറെ പ്രമാദമായ കൊട്ടിയൂർ പീഡനക്കേസിലെ പരാതിക്കാരിക്കും ബാധകമാക്കാൻ സാധ്യതയെന്ന് നിയമവൃത്തങ്ങൾ .ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഇനി മുതല്‍ പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനനമുണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാ്ണ് ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. അതേസമയം 2004ല്‍ പെണ്‍കുട്ടിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ നടന്ന സംഭവമായതിനാലും നിലവില്‍ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മൊഴിമാറ്റിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്തു ഗർഭിണിയാക്കി എന്ന കേസിൽ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും കൂറ് മാറിയിരുന്നു.പീഡനത്തിന്  ഇരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്‍റെ ജനനത്തീയതി തെറ്റാണെന്നും പറഞ്ഞിരുന്നു. പ്രതിയായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി തന്നെയും കുഞ്ഞിനെയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്.fr-robin

മകളും വൈദീകനും ഇഷ്ടപെട്ടാണ്‌ ശാരീരിക ബന്ധം നടത്തിയത് എന്ന പെൺകുട്ടിയുടെ ‘അമ്മ കോടതിയിൽ മൊഴി നൽകി . സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബർ 17 ആണെന്നും അമ്മ പറഞ്ഞു. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നൽകിയ മൊഴി ഇവർ കോടതിയിൽ മാറ്റിപ്പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ‌്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു . കേസിന്റെ വിചാരണ തുടങ്ങിയ ആദ്യദിനതന്നെ ബുധനാഴ്ച, ഇരയായ പെൺകുട്ടി കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സമാന രീതിയിൽ മൊഴി തിരുത്തിയത്.

രേഖകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണെന്നാണ് അമ്മ കോടതിയില്‍ മൊഴി നല്‍കിയത്. രേഖകളിലുള്ള ജനന വര്‍ഷം 1999 ആണെന്നും എന്നാല്‍ ഇത് തെറ്റാണെന്നുമാണ് മൊഴി. യഥാര്‍ഥത്തില്‍ പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്നും പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരേ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു

പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി വളരെ നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ ഇതുവരെ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്.ഇതോടെ പ്രതി ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട് .

തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ‌് കോടതി (ഒന്ന‌്) മുമ്പാകെ പ്രോസിക്യൂഷെൻറ ചീഫ് വിസ്താരത്തിനിടെയാണ് പെൺകുട്ടിയും അമ്മയും മൊഴി മാറ്റിയത്. എന്നാൽ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷൻ, പെൺകുട്ടിയുടെ യഥാർഥ ജനന തീയതി 1999 നവംബർ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾക്ക് പോക്സോ പ്രകാരം ലീഗൽ സർവിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അർഹതയുണ്ട്. പെൺകുട്ടിയുടെ രക്ഷിതാവ് ഇൗ തുക കൈപ്പറ്റിയത് പെൺകുട്ടിക്ക് പ്രായപൂർത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു

വൈദികൻ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിക്കുവേണ്ടി ഹാജരായ അഡ്വ. ജോൺ സെബാസ്റ്റ്യന്റെ ക്രോസ് വിസ്താരത്തിൽ പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. പ്രായപൂർത്തിയായ മകളാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അതിനാൽ ഞങ്ങൾക്ക് പരാതിയില്ലെന്നും അവർ മൊഴി നൽകിയിരുന്നു .

Top