വിശ്വാസികൾക്ക് വെറുക്കപ്പെട്ട ഫ്രാങ്കോ!!!ഫ്രാങ്കോ രൂപതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാണ് പീഡനത്തിൽ പിടിക്കപ്പെട്ടതെന്ന് വിശ്വാസികള്‍. ക്രിസ്തുവിനെ ചതിച്ചവന് ജയിലറയിൽ ഫീസ്റ്റ്

കൊച്ചി :ക്രിസ്തുവിന്റെ പ്രമാണങ്ങളെ ബലികൊടുത്ത് ക്രിതുവിന്റെ ആലയമായ ജലന്ധര്‍ രൂപതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് യേശുദേവൻ കൊടുത്ത കനത്ത ശിക്ഷയാണ് പീഡനത്തിൽ ഫ്രാങ്കോ പിടിക്കപ്പെട്ടതെന്നു ജലന്ധർ രൂപതയിൽ വിശ്വാസികൾ . ഇന്നലെ സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ മരണത്തിരുന്നാള്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആചരിക്കുകയാണ് .ജലന്ധര്‍ രൂപതയുടെ മധ്യസ്ഥനും ബിഷപ്പ് ഫ്രാങ്കോയുടെ പേരിന്റെ കാരണഭൂതനുമാണ് വി. ഫ്രാന്‍സിസ് അസ്സീസി. വി.ഫ്രാന്‍സിസ് അസ്സീസിയുടെ മരണദിനം ഒക്‌ടോബര്‍ മൂന്നിനാണ് ,എന്നാൽ കത്തോലിക്കാ സഭ ഒക്‌ടോബര്‍ നാലിനാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

രൂപതയുടെ മധ്യസ്ഥന്റെ തിരുന്നാളും ഫ്രാങ്കോയുടെ ഫീസ്റ്റ് ദിനവും പ്രമാണിച്ച് രൂപതയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. രാവിലെ മുതല്‍ രൂപതയിലെ പല പള്ളികളിലും ഫ്രാങ്കോയ്ക്ക് സ്വീകരണം നല്‍കും. നോട്ടുമാല ചാര്‍ത്തിയും വാദ്യമേളങ്ങളോടെയായിരിക്കും ഫ്രാങ്കോയെ സ്വീകരിക്കുക. പ്രത്യേകം കുര്‍ബാനയും തുടര്‍ന്ന് വിരുന്നും നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം ഇത്തരം ആഘോഷങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിയ ഫ്രാങ്കോ ഇന്നു കടന്നുപോകുന്നത് ഇതുവരെ നേരിടാത്ത പരീക്ഷണങ്ങളിലൂടെ. ഇന്നലെ കോടതി കനിഞ്ഞാല്‍ ജാമ്യത്തിലിറങ്ങി ഫീസ്റ്റ് ആഘോഷിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഫ്രാങ്കോയ്ക്ക് കനത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ബിഷപ്പ് സിഫോറിയന്‍ കീപ്രത്ത് കഠിനാദ്ധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ രുപതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായാണ് ജലന്ധറിലെ വിശ്വാസികളില്‍ ഏറെപ്പേരും ഫ്രാങ്കോയുടെ റിമാന്‍ഡ് തടവിനെ കാണുന്നത്. 1972ല്‍ ഈ രൂപത സ്ഥാപിക്കുമ്പോള്‍ ഈ രൂപതയ്ക്ക് 269 രൂപ കടം മാത്രമാണ് ഉണ്ടായിരുന്നത്. സിംഫോറിയന്റെ ബുദ്ധിയും കഠിനാദ്ധ്വാനവുമാണ് രൂപതയെ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്ന രൂപതകളില്‍ ഒന്നാക്കി മാറ്റിയത്. വിദ്യാഭ്യാസ മേഖലയില്‍ ആയിരുന്നു സിംഫോറിയന്‍ ശ്രദ്ധ ചെലുത്തിയിരുന്നത്.

പരമ്പരാഗതമായി സമ്പന്നരായ പഞ്ചാബികള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏറെ ആഗ്രഹിച്ചിരുന്നു. ഇതു മനസ്സിലാക്കിയ സിംഫോറിയന്‍ 1973ല്‍ ആദ്യ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. പിന്നീട് ഒട്ടുമിക്ക നഗരങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ 65 ഓളം ഇംഗ്ലീഷ് സ്‌കൂളുകള്‍ ഇവിടെയുണ്ട്. ചെറിയ സ്‌കൂളുകളില്‍ 1000-1500 വിദ്യാര്‍ത്ഥികള്‍ ഉള്ളപ്പോള്‍ വലിയ സ്‌കൂളുകളില്‍ 2000-3000 കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്. നിലവില്‍ 1500 രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാസത്തെ ഫീസ്. ഇതിനു പുറമേ വാര്‍ഷിക ഫീസും മറ്റ് ഇനങ്ങളിലുള്ള ഫീസുകളുമായി ഒന്നര ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്നായി എത്രയോ കോടി രൂപയാണ് ഓരോ വര്‍ഷവും രൂപതയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഈ പണംകൊണ്ടാണ് സിംഫോറിയന്‍ രൂപതയില്‍ പള്ളികളും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തത്.franco1

രൂപതയെ അത്രയേറെ സ്‌നേഹിച്ചിരുന്ന സിംഫോറിയന്‍ 2006ല്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ രുപത ഏറെ സമ്പന്നമായി കഴിഞ്ഞിരുന്നു. രൂപതയെ വളര്‍ത്താന്‍ ബിഷപ്പിനൊപ്പം നിന്നവരാണ് മീഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹവും. അവര്‍ക്ക് ദൈന്യംദിന ചെലവിലേക്കായി 10 സ്‌കൂളുകളുടെ വരുമാനം സിേേഫാറിയന്‍ വിട്ടുനല്‍കിയിരുന്നു. സിഫോറിയനു ശേഷം ബിഷപ്പ് അനില്‍ കൂട്ടോ ചുമതലയേറ്റുവെങ്കിലും അദ്ദേഹം രൂപതയുടെ ആസ്തികളൊന്നും നശിപ്പിക്കുകയോ ഒന്നും കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിരുന്നില്ലെന്ന് വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന മലയാളികള്‍ പറയുന്നു.

2013ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ ചുമതലയേല്‍ക്കുന്നത്. രൂപതയുടെ പണം പിന്നീട് എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് ഇവര്‍ പറയുന്നു. ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് എന്ന സ്വന്തം സന്യാസ സമൂഹത്തിലേക്ക് ഫണ്ട് വകമാറ്റുന്നു എന്നാണ് ഇവര്‍ പറയുന്നത്. സിംഫോറിയന്‍ എന്തൊക്കെ തുടങ്ങിവച്ചോ അതിനെയൊക്കെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഫ്രാങ്കോയ്ക്ക് ഉണ്ടായിരുന്നത്. കാരണം സിംഫോറിയനോട് ഫ്രാങ്കോയ്ക്ക് ഉള്ളില്‍ വലിയ പ്രതികാരമാണ് കാത്തുവച്ചിരുന്നത്. സിംഫോറിയനു ശേഷം ജലന്ധറില്‍ ബിഷപ്പ് ആകണമെന്ന ആഗ്രഹം ഫ്രാങ്കോ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. ഓരോ വര്‍ഷവും എല്ലാ ബിഷപ്പുമാരും തങ്ങളുടെ കാലശേഷം ആര് ബിഷപ്പ് ആകണമെന്ന് കാണിച്ച് രൂപതയിലെ യോഗ്യരായ വൈദികരുടെ പേരുകള്‍ വത്തിക്കാനിലേക്ക് അയക്കുന്ന പതിവുണ്ട്. കുറച്ചുകാലമൊക്കെ സിംഫോറിയന്‍ ഇത്തരത്തില്‍ പേര് അയച്ചിരുന്നുവെങ്കിലും അവസാന കാലത്ത് ആരുടേയും പേരുകള്‍ നിര്‍ദേശിച്ചിരുന്നില്ല.

ബിഷപ്പ് സ്ഥാനം മോഹിച്ചിരുന്ന ഫ്രാങ്കോയ്ക്ക് അതില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. 2006ല്‍ സിംഫോറിയന്‍ വിരമിച്ചതോടെ അപ്രതീക്ഷിതമായി ഡല്‍ഹി സഹായ മെത്രാനായിരുന്ന അനില്‍ കൂട്ടോ ജലന്ധറില്‍ എത്തി. ഇതിനകം റോമില്‍ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ബിഷപ്പ് പദവി സ്വപ്നം കണ്ടിരുന്ന ഫ്രാങ്കോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു അത്. സന്മാര്‍ഗിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും വത്തിക്കാനില്‍ ഏറെ പിടിപാടുമുണ്ടായിരുന്ന താനല്ലാതെ മറ്റാരും ബിഷപ്പ് ആയി വരില്ലെന്ന ഉറച്ച വിശ്വാസവും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. കൂടാതെ മൈനര്‍ സെമിനാരിയില്‍ പ്രൊഫസര്‍ ആയിരുന്ന സമയത്ത് രൂപതയുടെ പി.ആര്‍.ഒ എന്ന നിലയില്‍ ഭരണപ്രതിപക്ഷ കക്ഷിനേതാക്കളെ ഒരുപോലെ കൊണ്ടുനടക്കാനും കഴിഞ്ഞിരുന്നു. ഇതെല്ലാം തനിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് ഫ്രാങ്കോ വിശ്വസിച്ചിരുന്നു. ബിഷപ്പ് നോമിനിയുടെ പേര് സിംഫോറിയന്‍ അയക്കാത്തതില്‍ നിരാശനായിരുന്ന ഫ്രാങ്കോ തന്റെ പല അടുത്ത സുഹൃത്തുക്കളോടും അക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒരു ദിവസം താന്‍ പ്രതികാരം ചോദിക്കുമെന്ന് ഫ്രാങ്കോ പലപ്പോഴും പറഞ്ഞിരുന്നു. സിംഫോറിയന്‍ എന്തെല്ലാം ഉണ്ടാക്കിയിരുന്നോ അതെല്ലാം നശിപ്പിക്കുകയായിരുന്നു പ്രതികാരത്തിലെ ആദ്യപടി.franco2

എം.ജെ കോണ്‍ഗ്രിഗേഷനെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് ചെലവിനായി വിട്ടുകൊടുത്ത സ്‌കൂളുകള്‍ ഓരോന്നായി തിരിച്ചുപിടിച്ചു. ഇപ്പോള്‍ അവരുടെ പക്കല്‍ രണ്ട് സ്‌കൂളുകള്‍ മാത്രമാണുള്ളത്. ഇതോടെ ഫ്രാങ്കോ കനിയാതെ കഴിയാന്‍ പറ്റാത്ത സ്ഥിതിയിലായി അവര്‍. പിന്നീട് ഫ്രാങ്കോ കൈവച്ചത് മൈനര്‍ സെമിനാരിയിലാണ്. ഫിലോസഫി കോഴ്‌സ് ഇതിനകം തന്നെ അവിടെ നിന്നും മാറ്റി. തിയോളജി കോഴ്‌സും ഈ വര്‍ഷം കൊണ്ട് അവസാനിപ്പിച്ച് ബംഗയിലെ എഫ്.എം.ജെ സെമിനാരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. പഠിക്കാന്‍ വൈദിക വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ വരുന്നതോടെ മൈനര്‍ സെമിനാരി ട്രിനിറ്റി കോളജിന്റെ ഭാഗമാക്കി മാറ്റാനായിരുന്നു തീരുമാനം.

കുമിഞ്ഞുകൂടിയ സമ്പത്ത് ഫ്രാങ്കോ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ അക്കൗണ്ടിലേക്ക് വകമാറ്റുകയാണ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ ഇന്ന് കഴിയുന്നത് ആഡംബരത്തിന്റെ നടുവില്‍. സിംഫോറിയന്റെ കാലത്ത് അഞ്ചുപൈസയ്ക്ക് പോലും വൈദികരോട് കണക്ക് ചോദിച്ചിരുന്നു. ഇന്ന് ഒന്നിനും കണക്കില്ല. അന്ന് സൈക്കിളും മുതിര്‍ന്ന വൈദികര്‍ക്ക് ചെറിയ കാറും ആയിരുന്നു ആഡംബര വാഹനം. എന്നാല്‍ ഇന്ന് പട്ടം സ്വീകരിച്ച് വൈകാതെ വൈദികര്‍ യാത്ര 10-15 ലക്ഷം രൂപ വിലവരുന്ന കാറുകളിലേക്ക് മാറ്റും. ആത്മീയതയേക്കാള്‍ ഉപരി ഭൗതിക സുഖസൗകര്യങ്ങളിലായി വൈദികരില്‍ ഒരു വിഭാഗത്തിന്റെ ശ്രദ്ധ. ഇത്തരത്തില്‍ കുറച്ചു വൈദികരിലും കന്യാസ്ത്രീകളിലുമുണ്ടായ പരിവര്‍ത്തനമാണ് രൂപതയുടെ തകര്‍ച്ചയിലേക്ക് നയിച്ചത്. ബിഷപ്പിനോടും അദ്ദേഹത്തിന്റെ ചുറ്റുമുള്ള വൈദികരോടും ചേര്‍ന്നുനില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിനല്‍കും. കിടക്കാന്‍ ഒന്നരലക്ഷത്തിന്റെ കിടക്കയും സ്വന്തമായി ആഡംബര കാറും ഡ്രൈവറേയും വരെ ലഭിച്ചവര്‍ ഇവിടെയുണ്ടെന്ന് വിശ്വാസികള്‍ പറയുന്നു.ഇതൊക്കെ തുറന്നുകാട്ടുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചിട്ട് കാര്യമല്ല. സഭയിലെ ഒരു നവീകരണത്തിനു ദൈവം നല്‍കിയ അടിയായി കണ്ടാല്‍ മാത്രം മതി. ബിഷപ്പുമായും വൈദികരും കണ്ണുതുറന്ന് സമൂഹത്തെ കാണണം. സഭയ്ക്കുള്ളില്‍ ചീഞ്ഞുനാറുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. സ്വയം തിരുത്തലിന് സഭാനേതത്വം തയ്യാറാകുകയാണ് വേണ്ടതെന്നും ജലന്ധറില്‍ നിന്നുള്ള വിശ്വാസികള്‍ പറയുന്നു.

Top