പുരോഹിത അഴിഞ്ഞാട്ടം തുടരുന്നു ..വൈദികന്റെ പീഡനം മൂലം വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു.വൈദികനെ രക്ഷിക്കാനുള്ള സഭയുടെ ശ്രമം

കോട്ടയം: കത്തോലിക്കാ സഭയിൽ പുരോഹിതരുടെ ലൈംഗികാതിക്രമം നിയന്ത്രണമില്ലാതെ തുടരുന്നു .ലൈംഗിക പീഡനങ്ങളെ നിസ്സാരവൽക്കരിച്ച് സഭയും അധികാരികളും നടത്തുന്നതിനാൽ കുറ്റങ്ങൾ ഓരോ ദിനവും കൂടി വരുന്നു .കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പും പള്ളിമേടയിൽ ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ റോബിൻ വരെ ന്യായീകരിക്കുന്ന കത്തോലിക്കാ സഭയിലെ പുരോഹിത വർഗം പീഡനങ്ങളെ നിസ്സാരവൽക്കരിക്കുകയാണ് .ഇതാ വീണ്ടും പീഡനം .വൈദികന്റെ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തഡോക്‌സ് സഭാ വൈദികൻ കുടുക്കിലേയ്ക്ക്. പൊലീസിന്റെയും സഭയുടെയും അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് വൈദികന് കുടുക്കായി മാറിയിരിക്കുന്നത്

വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സഭയും ചങ്ങനാശേരി ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി വൈദികൻ ചൂഷണം ചെയ്തിരുന്നെന്നും, പല തവണയായി ലക്ഷങ്ങൾ വാങ്ങിയിരുന്നെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് വൈദികൻ കാരണക്കാരനായെന്ന് കണ്ടെത്തിയാൽ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനിടെ വൈദികനെ രക്ഷിക്കാനുള്ള ശ്രമം സഭയിൽ ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ സെപ്റ്റബർ നാലിനാണ് കുഴിമറ്റത്തെ വീടിനുള്ളിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ ഭർത്താവ് ചിങ്ങവനം പൊലീസിൽ വൈദികനെതിരെ പരാതി നൽകുകയായിരുന്നു. കുഴിമറ്റം ഓർത്തഡോക്‌സ് പള്ളിയിൽ ജോലി ചെയ്തിരുന്ന വൈദികനെതിരെയാണ് വീട്ടമ്മയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വൈദികനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചിങ്ങവനം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷം കേസ് ചങ്ങനാശേരി ഡിവൈഎസ്പിയ്ക്കു കൈമാറി. തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ കേസ് അന്വേഷിച്ചു വരുന്നതിനിടെ വീട്ടമ്മയുടെ ഭർത്താവ് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയ്ക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സഭ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കുകയായിരുന്നു.ബാവയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കോട്ടയം ഭദ്രാസന കൗൺസിൽ അടുത്ത ദിവസം ബാവയ്ക്ക്് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. തുടർന്ന ഭദ്രാസന കൗൺസിൽ വൈദികനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന്റെ ്അടിസ്ഥാനത്തിലാവും തുടർ നടപടിക.rape-1

വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൈദികനും വീട്ടമ്മയുടെ ഭർത്താവും തമ്മിൽ നടന്ന ഓഡിയോ റെക്കോർഡിംഗ് പുറത്ത് വന്നിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ചിരുന്നു എന്ന് വൈദികൻ ഈ ഓഡിയോയിൽ ഭർത്താവിനോട് തുറന്ന് സമ്മതിക്കുന്നുണ്ട്. 51 മിനിറ്റുള്ള ഓഡിയോ റെക്കോർഡിംഗാണ് നേരത്തെ പുറത്ത് വന്നത്. ഈ ഓഡിയോ റെക്കോർഡിംഗിലെ ശബ്ദം തന്റേത് തന്നെയാണെന്ന് വൈദികൻ അന്വേഷണ കമ്മിഷനു മുന്നിൽ സമ്മതിച്ചിരുന്നു. ഈ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ വൈദികൻ അസ്ന്മാർഗിക ജീവിതം നയിച്ചിരുന്നു എന്നാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ കമ്മിഷന്റെ കണ്ടെതത്തതലിൽ ഏറെ നിർണ്ണായകമായത് വീട്ടമ്മയുടെ മകന്റെ മൊഴിയാണ്. രണ്ടു തവണ വീട്ടിൽ വച്ചും, ഒരു തവണ ആശുപത്രിയിൽ വച്ചും അമ്മയ്‌ക്കൊപ്പം വൈദികനെ കണ്ടെരുന്നതായി മകൻ സഭയുടെ അന്വേഷണ കമ്മിഷനു മൊഴി നൽകിയിട്ടുണ്ട്. വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ വൈദികനെ നേരത്തെ സഭ സസ്‌പെന്റെ ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിയും മുൻപ് തന്നെ വൈദികനെ സഭ തിരിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ ഭർത്താവ് പരാതിയുമായി പൊലീസിനെയും, സഭയെയും സമീപിച്ചത്.

കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ യൂഹനോൻ മാർ ദിയസ്‌കോറസിന്റെ അധ്യക്ഷതയിലുള്ള ഭദ്രാസന കൗൺസിലാണ് വൈദികനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. വീട്ടമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും, പല തവണയായി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും, കാർ വാങ്ങാൻ ഇവരുടെ പണം വാങ്ങിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വൈദികനെ രക്ഷിയ്ക്കാൻ സഭയിക്കുള്ളിൽ നിന്നു തന്നെ ഒരു വിഭാഗം ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈദികനെതിരെ നടപടി ഉറപ്പാക്കണമെന്നാണ് ആവ്ശ്യം ശക്തമായിരിക്കുന്നത്.ഇതിനിടെ കേസിൽ അന്വേഷണം പൂർത്തിയാക്കി ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ വൈദികനെതിരെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിയ്ക്കു സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രിമിനൽ നടപടികളും ഇദ്ദേഹത്തിനെതിരെ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Top