കുട്ടികള്‍ ഇല്ലാത്ത സമയം വൈദികന്‍ വീട്ടിലെത്തി പീഡിപ്പിച്ചു.വൈദിക പീഡനത്തിൽ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ ഗുരുതര ആരോപണം.ബിഷപ്പിന്റെ മൊഴിയെടുക്കും.വീട്ടമ്മയുടെ മൊഴി സ്പോടനാത്മകം

കോഴിക്കോട്:കുട്ടികള്‍ ഇല്ലാത്ത സമയം വൈദികന്‍ വീട്ടിലെത്തി പീഡിപ്പിച്ചു.വൈദിക പീഡനത്തിൽ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മൊഴി. ചെവായൂരില്‍ വീട്ടമ്മയെ ബലാത്സംഗെയിം ചെയ്ത കേസില്‍ വൈദികന്‍ പ്രതിയായ സംഭവത്തില്‍ താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മൊഴി. വൈദികനെതിരെ ആദ്യം പരാതിയുമായി എത്തിയത് ബിഷപ്പിനെയായിരുന്നു. എന്നാല്‍ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു.

വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തിനെതിരെ ആദ്യ പരാതി നല്‍കിയത് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൊഴിയില്‍ പറയുന്നു. വൈദികനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു വൈദികര്‍ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ചാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടികള്‍ ഇല്ലാതിരുന്ന സമയം വൈദികന്‍ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്.

മതപരമായ സംഘടനയില്‍ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയത്. മാത്രമല്ല പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അതേസമയം ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് താമരശേരി രൂപത അധികൃതരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

ചേവായൂര്‍ നിത്യസഹായ മാതാ ചര്‍ച്ച് വികാരിയായിരിക്കെ 2017 ല്‍ ഫാ. മനോജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കണ്ണാടിക്കല്‍ സ്വദേശിനിയായ 45 കാരിയാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.രൂപതയുടെ അഭിഭാഷകനായ ഫാ. മനോജ് കസ്തൂരി രംഗന്‍ സമരത്തിനു ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ആളാണ്. അതിനിടെ പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടന്നുവെന്നും 15 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് ആരോപണം. ഐ പി സി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കില്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് കേസെടുത്തത്. താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കിയെങ്കിലും വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് വീട്ടമ്മ മൊഴിനല്കിയിരിക്കുന്നത് .

Top