പള്ളിമുറി മണിയറയാക്കി മറ്റൊരു വൈദികനും!നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പള്ളിമുറി പൂട്ടി നാട് വിട്ടു..വൈദികരുടെ ലൈം​ഗീകതയിൽ തകരുന്ന കത്തോലിക്കാ സഭ

കണ്ണൂർ :തലശ്ശേരി അതിരൂപതയിലെ മറ്റൊരു വൈദികനും വ്യഭിചാരത്തിൽ പിടിക്കപ്പെട്ടു.ലോക്ക് ഡൗണിന്റെ മറവിൽ പള്ളിമുറി മണിയറയാക്കിയ വൈദികനെ നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പള്ളിമുറി പൂട്ടി നാട് വിട്ടിരിക്കയാണ് .വയനാട് കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും തമ്മിൽ പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് നേരിൽ കണ്ടു എന്നാണ്‌ സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദമായ വെളിപ്പെടുത്തലിൽ സഭ അടുത്ത കാലത്ത് നീറിപ്പുകയുകയാണ് .ഇത് ഏറെ വിവിവാദം ഉണ്ടാക്കിയിരുന്നു .പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലിനെതിരായ അനാശാസ്യ ആരോപണത്തിൽ ഒടുവിൽ നടപടി സ്വീകരിച്ച് കത്തോലിക്കാ സഭ. വൈദീകനെ ഇടവകയിൽ നിന്നും മാറ്റി എന്നാണിപ്പോൾ പുറത്ത് വരുന്ന വാർത്തകൾ .

ALSO Read :മഠത്തിന്റെ സുപ്പീരിയർ കന്യാസ്ത്രീയും ഇടവക വികാരിയും പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു!..അനാശാസ്യ ആരോപണം, ഫാ. സ്റ്റീഫൻ കോട്ടക്കലിനെ ചുമതലകളിൽ നിന്നും മാറ്റി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല ഇടുക്കി വെള്ളയാംകുടി വികാരി ഫാ ജെയിംസ് മം​ഗലശ്ശേരിയുമായി ബന്ധപ്പെട്ട ലൈം​ഗീക ആരോപണങ്ങൾ കെട്ടടങ്ങുന്നതിനുമുന്നെ കണ്ണൂർ ജില്ലയിൽ നിന്നും പുതിയൊരു ആരോപണം കൂടി പുറത്ത് വരുന്നു. പൊട്ടൻപ്ലാവ് ഇടവകയിലെ വൈദികനായ ഉളിക്കൽ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളിലിനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.

ഇടവകക്കാരിയും ഭർതൃമതിയുമായ യുവതിയുമായി പള്ളി മുറിയിൽ വെച്ചായിരിന്നു കാമകേളികൾ. കഴിഞ്ഞ വർഷം തന്നെ നാട്ടുകാർ ഇത് പിടികൂടിയിരുന്നു, തുടർന്ന് ബന്ധം നിറുത്തിയിരുന്നെങ്കിലും ഈ ലോക്ക് ഡൗണിൽ പൂർവ്വാധികം ശക്തിയോടെബന്ധം തുടർന്നു. ഇടവകക്കാരായ ജനങ്ങൾതന്നെയാണ് പള്ളിമുറിയുടെ ജനലിലൂടെ ഇവരെ നൂൽബന്ധമില്ലാതെ പൊക്കിയത്. ഈ അടുത്ത നാളിൽ പിടിക്കപ്പെട്ട പല വൈദികരും ഫോൺ ലോക്ക് ചെയ്യാതിരുന്നതാണ് പിടികൂടാൻ കാരണമായത് എങ്കിൽ ഇവിടെ പള്ളിമുറിയുടെ ജനൽ ലോക്ക് ചെയ്യാതിരുന്നതാണ് പിടിക്കപ്പെടാൻ കാരണമായത്.

യുവതിയുടെ ഭർത്താവിനെ ഫോൺ വിളിച്ച് സംഭവം ഒതുക്കിതീർക്കാൻശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല പൊട്ടിക്കരഞ്ഞുകൊണ്ട് തെറ്റുപറ്റിപ്പോയി എന്ന് ക്ഷമ ചോദിക്കുന്ന വികാരിയുടെ ഫോൺ സന്ദേശം വൈറലായി പിടിച്ച് നിൽക്കാൻ യാതൊരു നിവർത്തിയുമില്ലാതെ വന്നപ്പോൾ ഇടവകയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ദിവസം ഞാൻ ഉണ്ടാകില്ല എന്ന സന്ദേശവുമിട്ട് അലക്കിയിട്ട തിരുവസ്ത്രവും,
അടിവസ്ത്രവുമെടുക്കാതെയാണ് ഈ വൈദികൻ സ്വന്തം വാഹനത്തിൽ ലോക്ക് ഡൗണിനിടയിൽ കടന്ന് കളഞ്ഞത്. ഇടവകക്കാർ അറിഞ്ഞതുമില്ല. ഇതിനിടയിൽ ഇടവകയിൽ ഒരു മരണം നടന്നു. മൃതസംസ്കാരാവശ്യങ്ങൾക്കായി പള്ളിമുറിയിലെത്തിയ ഇടവകക്കാർ ഞെട്ടി. അച്ചനുമില്ല അച്ചന്റെ വണ്ടിയുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നമ്പർ ഓഫും, പിന്നീട് ഈ ഇടവകയിലുള്ള ഒരു ആശ്രമത്തിലെ വൈദികനാണ് മൃതസംസ്കാര ശുശ്രൂഷക്ക് നേതൃത്യം കൊടുത്തത്.

കാസർഗോഡ് ജില്ലയിലെ ചുള്ളി എന്ന ഇടവകയിലാണ് ഇദ്ദേഹത്തെ ട്രാൻസ്ഫർ എന്ന പേരിൽ ഒളിവിൽ വിട്ടിരിക്കുന്നത്. മുണ്ടാനൂരിൽ പ്രാർത്ഥിച്ച് ചാമ്പമരം വരെ കായ്പ്പിച്ചതും, ഫോൺ ലോക്ക് ചെയ്യാത്തതിനെ തുടർന്ന് ഇടവകക്കാരിയുമായുള്ള അവിഹിതം പുറത്തായി പ്രശസ്ഥിയാർജിച്ച ചെമ്പേരി സ്വദേശി കരിമ്പുഴിയിൽ മനോജ് എന്ന വൈദികനെയും ഒളിവിൽ വിട്ടിരിക്കുന്നത് കാസർഗോഡ് ജില്ലയിലെ ഉൾപ്രദേശമായ നെല്ലിയടുക്കം എന്ന സ്ഥലത്താണ്. ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസർഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദിൽ വിലസി നടക്കുന്നു. ഒരു കുട്ടിയുടെ പിതാവായ സെബാസ്റ്റ്യൻ മുല്ലമംഗലവും ഈ രൂപതക്ക് കീഴിലുണ്ട്.

കാമവെറിയന്മാരായ നിരവധി വൈദികരാണ് ഇതിനു മുമ്പും തലശ്ശേരി അതിരൂപതയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ബിജു കരിങ്ങാലി കാട്ടിൽ, കരിവേടകം, തലശ്ശേരി അതിരൂപതാ യുവജന കോ . ഓർഡിനേറ്റർ, നഴ്സുമായി ഒളിച്ചോടി, ഇയാളുടെ സഹോദരൻ ഷാജി കരിങ്ങാലി കാട്ടിൽ, തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പേരി സ്വാന്തനത്തിലെ അദ്ധ്യാപികയായ കന്യാസ്ത്രീയുമായി മുങ്ങി. ഫാ.മനോജ് കരിമ്പൂഴി ചെമ്പേരി സ്വദേശി, മുണ്ടാനൂർ ഇടവകയിലെ അവിഹിതം. ഫാ: ഷിൻറ്റോ ആലപ്പാട്, പ്ലാച്ചിക്കരയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ ഭാര്യയെ കൊണ്ടുപോയി ബലിയർപ്പിച്ചു. കൂടാതെ ചന്ദനക്കാംപാറ പള്ളിമുറ്റയിലടക്കം നടത്തിയ നിരവധി ലൈംഗിക ബലിയർപ്പണങ്ങൾ. വായാട്ട് പറമ്പ് പ്ലസ്ടു അദ്ധ്യാപകനും മുൻ വൈദികനുമായ സെബാസ്റ്റ്യൻ തടത്തിൽ എന്ന വ്യക്തിയുടെ പട്ടം നഷ്ടപ്പെട്ടത് ഈ ഷിന്റോ ആലപ്പാടാൻ എന്ന വൈദികന്റെ കന്യാസ്ത്രീയിലുണ്ടായ കുട്ടിയുടെ പിതൃത്യത്തിന്റെ പേരിൽ ആയിരുന്നു .എന്നാൽ സെബാസ്റ്റ്യൻ തടത്തിൽ എന്ന വൈദികന്റെ ആരോപണം ഡി.എൻ എ പരിശോധനയിലൂടെ തെറ്റാണ് എന്ന് തെളിഞ്ഞു എന്നതും മറ്റൊരു കാര്യം ?അപ്പോൾ കന്യാസ്ത്രീ ഗർഭിണി ആയത് ആരിലൂടെ എന്നും ചോദ്യം ഉയരുന്നുണ്ട് .

വിശ്വാസികളുടെ പേരിൽ സ്ഥാപനങ്ങൾ കെട്ടിപൊക്കുക, ഇതിൽ നിന്നും പണമുണ്ടാക്കുക, ഈ സമ്പത്തുപയോഗിച്ച് ധൂർത്തും,ആഡംബര ജീവിതവും നയിക്കുക. ഇവരുടെ ക്രിമിനൽ കേസുകൾ നമ്മുടെ പണം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുക. വെള്ള ളോഹയുമിട്ട് ദൈവത്തിന്റെ പ്രതിപുരുഷർ എന്ന പേരിൽ വിലസി നടക്കുക. ഇതല്ലെ സത്യം എന്ന് ജനം ചോദിച്ചു തുടങ്ങി . സ്വർഗ്ഗത്തിലെ സൗഭാഗ്യവും നരകത്തിലെ യാതനകളും പറഞ്ഞ് പൊട്ടന്മാരായ വിശ്വാസികളെ ചെൽപ്പടിക്ക് നിർത്തുക എന്നതാണ് ഇവരുടെ വിജയംആണ് .

Top