കുര്‍ബാനയ്‌ക്കെത്തിയില്ല കൊച്ചുകുട്ടികള്‍ക്ക് വൈദീകന്‍റെ ക്രൂരപീഡനം; കേസെടുത്തതോടെ വൈദീകന്‍ മുങ്ങി

വയനാട്: കത്തോലിക്കാ സഭയെ വീണ്ടും ഊരാകുടുക്കിലാക്കി വൈദീകന്റെ ഗുണ്ടായിസം. ഞായറാഴ്ച്ച കുര്‍ബാനയ്‌ക്കെത്തിയില്ലെന്ന പേരില്‍ കൊച്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചാണ് വയനാട് ജില്ലയിലെ വൈദീകന്‍ സഭാ വിശ്വാസികള്‍ക്ക് നാണക്കേണ്ടുണ്ടാക്കിയിരിക്കുന്നത്. കുര്‍ബാനെയ്‌ക്കെത്തിയില്ലെന്ന് പേരില്‍ ഏട്ടാം ക്ലാസുകാരനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ വൈദീകന്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് വയനാട് ചുണ്ടക്കര പള്ളിയിലെ കുട്ടികളെ വടികൊണ്ട് ക്രൂരമായി പള്ളിയില്‍ വച്ച് വൈദീകര്‍ അടിച്ചത്. അടികൊണ്ട് കുട്ടികളുടെ ശരീരത്തില്‍ മാരകമായി മുറിവേറ്റു. ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തിലിടപെടുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ വകുപ്പ് ചുമത്തി ചുണ്ടക്കര പള്ളി വികാരി ഫാ. തോമസ് പൂന്തോട്ടത്തിനെതിരെ കമ്പളക്കാട് പോലീസ് കേസെടുത്തത്.കേസെടുത്തതോടെ വൈദീകന്‍ ഒളിവിലാണെന്ന് കമ്പളക്കാട് എസ് ഐ പ്രവാസി ശബ്ദത്തോട് പറഞ്ഞു. വൈദീകനെ പോലീസ് കേസില്‍ നിന്ന് രക്ഷിക്കാന്‍ രൂപതാ അധികാരികള്‍ ശ്രമിച്ചെങ്കിലും പോലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ വികാരി സ്ഥാനത്തുനിന്നും ലീവെടുത്ത് മുങ്ങുകയായിരുന്നു. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതോടെ അഴിക്കുള്ളിലാകുമെന്ന ഭയത്തിലാണ് വൈദികന്‍. കുട്ടികളോട് വൈദീകന്‍ കാട്ടിയത് കൊടും ക്രൂരതയാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഞായാറാഴ്ച്ച് കുര്‍ബാനയ്ക്ക് എത്താത്ത് ചോദ്യം ചെയ്യാന്‍ പള്ളി മേടയിലേയ്ക്ക് വിളിച്ചു വരുത്തുകയും പിന്നീട് അള്‍ത്താരയിലെത്തിച്ച് ശിക്ഷ നടപ്പാക്കുകയുയായിരുന്നു. കുര്‍ബാനയുടെ പേരില്‍ കൊച്ചു കുട്ടികളെ ഇത്രയും ക്രൂരമായി ഒരു വൈദീകന്‍ പീഡിപ്പിച്ച സംഭവം സഭാ വിശ്വാസികളേയും ഞെട്ടിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ വൈദികര്‍ അടുത്തകാലത്ത് അഴിക്കുള്ളിലായിതിന്റെ പിന്നാലെ മറ്റൊരു വൈദീകന്‍ കുടി കുട്ടികളെ പീഡിപ്പിച്ചതിന് അഴിക്കുള്ളിലാകും. കുട്ടികള്‍ക്ക് സാരോപദേശം നല്‍കേണ്ട വൈദികര്‍ സാത്താന്‍ മാരുടെ പ്രതിരൂപമായി മാറി വിശ്വാസികളെ നേരിടുന്നത് രൂപതാ ആസ്ഥാനത്തെയും ആശങ്കയിലാക്കിയട്ടുണ്ട്. പള്ളിയില്‍ കുര്‍ബാനക്കെത്തിയില്ലെന്ന പേരില്‍ വൈദികന് ശിക്ഷ നടപ്പാക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നാണ് ഇടവക വിശ്വാസികള്‍ ചോദിക്കുന്നത്.

Latest
Widgets Magazine