കൊച്ചി:വികാരിയച്ചൻ യുവാക്കൾക്കൊപ്പം മദ്യലഹരിയിൽ.പള്ളിമേടയിൽനിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.പള്ളിമേടയിൽ യുവാക്കൾക്കൊപ്പം മദ്യം കഴിച്ച് ലഹരിയിൽ മയങ്ങിയ വികാരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കണ്ണമാലി കുതിരക്കൂർക്കരി ഫാത്തിമ മാതാ പള്ളിയിലെ വികാരി ഫാ അഗസ്റ്റിൻ നെല്ലിക്കാ വേലിയാണ് പിടിയിലായത്. വികാരി ഞായറാഴ്ച കുർബാന ചൊല്ലാൻ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം മൂന്ന് യുവാക്കൾക്കൊപ്പം മദ്യലഹരിയിൽ പള്ളിമേടയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
രാവിലെ ഏഴരയോടെ വിശ്വാസികൾ പള്ളിയിലേക്ക് എത്തിയെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് വികാരി കുർബാന ഒഴിവാക്കുകയായിരുന്നു. ഇടവകയിൽ നടന്ന മറ്റൊരു ചടങ്ങിൽ നിന്നും വികാരി ഒഴിഞ്ഞു മാറിയതും പള്ളിമേടയുടെ വാതിൽ അടച്ചിട്ടതും വിശ്വാസികളിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് ആളുകൾ പളളിമേടക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് വികാരി മദ്യപിച്ച് കിടക്കുന്നത് കണ്ടത്. കണ്ണമാലി പൊലിസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്