സീറോ മലബാര്‍ സഭ അയര്‍ലണ്ടില്‍ കോടികളുടെ തിരിമറി! നേര്‍ച്ചയിട്ട പണത്തിന് കണക്കില്ല…! തെളിവുകള്‍ പുറത്തേക്ക് ..! നിയമപരമായി ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണത്തിനു പുറമെ ലോകത്ത് മറ്റെല്ലായിടത്തും സഭയുടെ സാമ്പത്തിക തിരിമറികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. പത്തുവര്‍ഷമായി സജീവമായ അയര്‍ലന്റിലെ സീറോ മലബാര്‍ സഭയിലെ നേര്‍ച്ചപ്പണത്തിനും കണക്കും കാര്യവുമില്ല .കോടികളുടെ കണക്ക് വെറും വായനയില്‍ ഒതുക്കി ട്രസ്റ്റിമാരും വൈദികരും വിശ്വാസികളെ പറ്റിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായില്‍ പുറത്ത് വന്നു .അയര്‍ലന്റിലെ സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ കൊടുക്കുന്ന നേര്‍ച്ചപ്പണത്തിനാണ് കോടികളുടെ ക്രമക്കേട് നടന്നിരിക്കുന്നത് .

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയില്‍ ഒരു വര്‍ഷം ഒരു മില്യണ്‍ യൂറോക്ക് മുകളില്‍ പിരിവു നടക്കുന്നു എന്നാണ് സൂചന. വൈദികരും ട്രസ്റ്റിമാരും മാത്രം കൈകാര്യം ചെയ്യുന്ന ഈ പണത്തില്‍ സുതാര്യത ഇല്ലെന്നും ഓഡിറ്റ് ചെയ്യലോ കണക്ക് സുതാര്യമായി അവതരിപ്പിക്കലോ ഇല്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .സീറോ മലബാര്‍ സഭ അയര്‍ലണ്ടില്‍ ഡബ്ലിന്‍, കോര്‍ക്ക്, ലീമെറിക്ക്, വാട്ടര്‍ ഫോര്‍ഡ്, ഗാല്‍വേ എന്നിങ്ങനെ ഏറിയ തിരിച്ച് സഭയുടെ ശാഖകളുണ്ട് .കഴിഞ്ഞ ദിവസം ഡബ്ലിനിലെ ഒമ്പത് മാസ് കേന്ദ്രങ്ങളിലെ മാത്രം ഒരു വര്‍ഷത്തെ വരവ് വിശുദ്ധ കുര്‍ബാനക്ക് ശേഷം പള്ളിയില്‍ വായിച്ച് പോവുകയായിരുന്നു ട്രസ്റ്റി. അന്വേഷണത്തില്‍ ഓഡിറ്റ് ചെയ്യാത്ത കണക്ക് വരവ് ക. ചെലവ് ക. ബാക്കി ക. എന്നിങ്ങനെ വായിച്ച് തന്ത്രപൂര്‍വം വിശ്വാസികളെ കബളിപ്പിക്കാന്‍ ട്രസ്റ്റി ശ്രമിക്കുകയായിരുന്നു . സഭയുടെയും തന്ത്ര ശാലിയായ ട്രസ്റ്റിയുടെയും കള്ളം പൊളിഞ്ഞ ഉടന്‍ ഓഡിറ്റ് നടത്താന്‍ കണക്ക് ചോദിച്ചുകൊണ്ട് സഭയുടെ ഓഡിറ്ററുടെ കത്ത് പുറത്ത് വന്നു . വിശ്വാസികളെ വളരെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നു ഈ ട്രസ്റ്റിയുടെയും സെന്‍ട്രല്‍ കമ്മറ്റിയുടെയും ശ്രമം എന്ന് ഈ കത്തിലൂടെ തെളിഞ്ഞിരിക്കയാണ് . കത്ത് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

AUDIT SYRO MALABAR IRE

ഡബ്ലിനില്‍ മാത്രം 2017 ഒന്നേകാല്‍ കോടി രൂപയുടെ നേര്‍ച്ചപ്പണം പിരിച്ചിരിക്കുന്നു .അതുപോലെ മറ്റു ഏരിയകളിലും പിരിവുണ്ട് . ഇതിലും വലിയ പിരിവ് ‘ഭീതിയുടെ വചന പ്രഘോഷകരെ കൊണ്ടുവന്നു വര്‍ഷത്തില്‍ ഏറ്റവും വലിയ മൂന്നു ന്യാനം ഒരു ഏരിയായില്‍ നടത്തപ്പെടുന്നു. അരക്കോടിയില്‍ അധികം യൂറോ -ഏകദേശം 40 ലക്ഷം രൂപ ഒരു ധ്യാനത്തിന് പിരിക്കുന്നു . മൂന്നു ധ്യാനമെങ്കിലും ഒരു വര്‍ഷം ഒരിടത്ത് നടന്നാല്‍ ഏകദേശം ഒന്നേകാല്‍ കോടി രൂപ പിരിച്ചെടുക്കുന്നു . ഇതുപോലെ തന്നെ മറ്റ് ഏരിയകളിലും ഒന്നോ രണ്ടോ മൂന്നോ ധ്യാനം നടക്കുന്നു . ഇതല്ലാതെ മറ്റു ധ്യാനങ്ങളും. ഇതിനെല്ലാം കഴുത്തറപ്പന്‍ പിരിവു നടക്കുന്നു. ഇതിന്റെ ഒക്കെ വരവ് ചെലവ് കണക്കുകള്‍ ഏതു കണക്കില്‍ പെടുത്തുന്നു എന്ന് വിശ്വാസികള്‍ അറിയുന്നു പോലും ഇല്ല . കഴിഞ്ഞ 18 ാംതീയ്യതി ഞായറാഴ്ചയാണ് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ചര്‍ച്ചിലെ ട്രസ്റ്റി കണക്ക് വായിച്ചത് . അതിനെത്തുടര്‍ന്ന് പുറത്തു വന്ന വാര്‍ത്തകള്‍ക്ക് ശേഷമാണ് പുതിയ ഓഡിറ്റ് നടത്താനുള്ള കത്ത് പുറത്തു വന്നിരിക്കുന്നത്
കേരളത്തില്‍ നിന്നും ആയിരത്തിലധികം സീറോ മലബാര്‍ കുടുംബങ്ങള്‍ അയര്‍ലന്റില്‍ എത്തിയപ്പോള്‍ അവര്‍ക്ക് പിന്നാലെ കേരളത്തിലേ വൈദീകരും എത്തി. തുടര്‍ന്ന് കേരളാ മോഡല്‍ കുര്‍ബാനയും ധ്യാനവും, പെരുനാളും ഒക്കെ തുടങ്ങി. കൂടെ പതിവു പണ പിരിവും നേര്‍ച്ചയും.. വിശ്വാസികള്‍ക്ക് ലക്ഷ്യം ഭക്തിയെങ്കില്‍ കേരളാ കുരിശും ബൈബിളും ആയി വന്നവര്‍ക്ക് ലക്ഷ്യം പണവും കൂടിയുണ്ട്.

കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ സീറോ മലബാര്‍ പള്ളികളില്‍ കിട്ടിയ പണത്തിന്റെ കണക്ക് വായിച്ചത്. 2017ലെ സാമ്പത്തിക കണക്ക്. ചില്ലറ കണക്കല്ല.. ഒരു കോടിയിലധികം രൂപയുടെ കണക്ക്. എന്നാല്‍ യാതൊരു ഓഡിറ്റും നടത്താതെ സ്വയം എഴുതികൂട്ടിയ തട്ടിക്കൂട്ട് കണക്ക് വായിക്കുകയായിരുന്നു. അവതരിപ്പിച്ച കണക്ക് തന്നെ ഏറ്റവും വലിയ തമാശയാണ്. വരവ് ക.. ചിലവു ക.. ..ബാക്കി ക….ഇതായിരുന്നു കണക്ക്. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലേ മലയാളി പള്ളികള്‍ ഐറീഷ് സര്‍ക്കാരിനെ നികുതി തട്ടിച്ചു എന്നും ഓഡിറ്റ് നടത്തിയില്ലെന്നും ആരോപണം ഉയരുന്നു. പള്ളിയുടെ കണക്കുകള്‍ നിയമ പ്രകാരം ഐറീഷ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ കൊണ്ട് ഓരോ വര്‍ഷവും ഓഡിറ്റ് ചെയ്യണം. ഓഡിറ്റ് ചെയ്യുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണക്ക് അവതരിപ്പിച്ച് പള്ളിയുടെ ട്രസ്റ്റി സമ്മതിച്ചു. വെറുതെ വായിച്ച് വിശ്വാസികളെ പറ്റിക്കാന്‍ ശ്രമിച്ച കബളിപ്പിക്കല്‍ പുറത്ത് വന്നപ്പോള്‍ പുതിയ ഓഡിറ്റിനെന്ന വിധത്തില്‍ കണക്കപ്പിള്ള അയച്ച ഓഡിറ്റിനുവേണ്ടിയുള്ള കത്താണിപ്പോള്‍ പുറത്തായിരിക്കുന്നത് . വിശ്വാസികളെ കബളിപ്പിച്ച് എന്നതിന്റെ വ്യക്തമായ തെളിവ് .എന്തിനാണ് ഓഡിറ്റ് ചെയ്യാത്ത കണക്ക് വായിച്ച് വിശ്വാസികളെ കബളിപ്പിച്ചത് .

അയര്‍ലന്റില്‍ സീറോ മലബാര്‍ സഭയ്ക്ക് ഏതാണ്ട് 1000ത്തില്‍ അധികം കുടുംബങ്ങള്‍ ആണുള്ളത്. ഇവരില്‍ ഡബ്ലിനിലെ ഒമ്പത് മാസ് സെന്ററുകളില്‍ നിന്നുമാത്രം 1.40 ലക്ഷം യൂറോ അടുത്ത് നേര്‍ച്ച പണം ആയി 2017ല്‍ സ്വരൂപിച്ചത്. കൂടാതെ ലക്ഷകണക്കിന് ഡോളര്‍ ഓരോ വര്‍ഷവും ധ്യാന സമ്മേളനത്തില്‍ പിരിച്ചെടുക്കും. 3, 4 ധ്യാനങ്ങള്‍ നടത്താറുണ്ട്. ജീന്‍സിട്ടാല്‍ നാശം പ്രണയിച്ചാല്‍ വേശ്യ എന്ന് വിളിക്കപ്പെടും എന്ന് സ്ത്രീകളോട് പറയുന്ന ഡൊമിനിക് വളംനാല്‍, അയര്‍ലന്റിലെ ഭൂരിഭാഗം പ്രവാസികളുടെ കുട്ടികളും മന്ദബുദ്ധികള്‍ എന്നും പറഞ്ഞു ഭീതി വിതറി നാശത്തിന്റെ വചനം വിഭ്രാന്തിയുടെ പ്രചരിപ്പിക്കുന്ന വാളാംനാളിന്റെ ധ്യാനമാണ് ഇവിടെ ഹരം.

വിശ്വാസികളെ ഞെക്കിപ്പിഴിയുന്ന പിരിവുകാരാണിവര്‍ . കൂടാതെ ലിമറിക്കില്‍ മറ്റൊരു പ്രമുഖ ഫാദര്‍ നടത്തുന്ന ധ്യാനമാണ് പണം ഏറെ വാരുന്നത്. ആ അച്ചന്റെ സ്വതസിദ്ധമായ പ്രബോധനമാണ് ഇവിടെ പണം കൂടുതല്‍ വീഴാന്‍ കാരണം എന്നും വിശ്വാസികള്‍ പറയുന്നു. 40000 യൂറോ വരെ ഒറ്റ ധ്യാനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. അതായത് ഒരു ധ്യാന മീറ്റീങ്ങില്‍ 30 ലക്ഷം രൂപ സംഭാവന… ഇതിനും യാതൊരു ഓഡിറ്റോ കണക്കോ ഇല്ല. വരവു കാ..ചിലവു കാ..കണക്ക് തീര്‍ന്നു. പിരിക്കുന്നതിന്റെ നല്ലൊരു പങ്ക് ധ്യാനം സംഘടിപ്പിക്കുന്നതിന്റെ ചിലവാണ് പോലും. കേരളത്തില്‍ നിന്നും വൈദികരെ എത്തിക്കുന്ന ചിലവാണ് ഇതില്‍ പ്രധാനം. ബാക്കി തുക പോകറ്റ് മണി കൊടുക്കുന്ന ശീലവും ഉള്ളതായി വിശ്വാസികള്‍ പറയുന്നു.

എന്തായാലും ഇപ്പോള്‍ കോടി കണക്കിന് രൂപയുടെ കണക്കുകള്‍ ഓഡിറ്റ് ഇല്ലാതെ വരവ് കാ..ചിലവു കാ കണക്കില്‍ മുക്കുകയാണ്. ഐറീഷ് സര്‍ക്കാരിനെയും വെട്ടിക്കുന്നു. വരവ് കാ..ചിലവു കാ… കണക്ക് ചോദ്യം ചെയ്ത വിശ്വാസി കണക്കിന്റെ കോപ്പി തരുവാന്‍ ആവശ്യപ്പെട്ടു. കോപ്പി പുറത്തു കൊടുക്കില്ലെന്നും. ചുണയുണ്ടേല്‍ വാങ്ങിക്കോ എന്നും വെല്ലുവിളിക്കുകയാണെന്നും സീറോ മലബാര്‍ സഭയുടെ അധികാരികള്‍. നോക്കണേ പണം കൊടുത്ത വിശ്വാസി കണക്ക് ചോദിച്ചപ്പോള്‍ കൈകാര്യം ചെയ്യുന്ന ശൈലി. 10വര്‍ഷം കൊണ്ട് 10 കോടിയിലധികം രൂപയുടെ കണക്കുകള്‍ ഓഡിറ്റ് ഇല്ലാതെ പൂഴ്ത്തിയതായി ആരോപണം ഉയരുന്നു.ഓഡിറ്റ് നടത്തി എന്ന് പച്ചക്കള്ളം പറഞ്ഞവരുടെ കള്ളം കത്തിലൂടെ പൊളിഞ്ഞിരിക്കയാണ് .

നേര്‍ച്ചപ്പണം അല്ലാതെ വാര്‍ഷിക ഫീസുണ്ട് .അതിനുപുറമെ മരണ സഹായ ഫണ്ട് എന്നപേരില്‍ ഒരു ഫാമിലിയില്‍ നിന്നും 50 യൂറോ വെച്ച് പിരിച്ചിരുന്നു .അതിപ്പോള്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന തിരിച്ചറിവിലും, കുരുക്ക് വീഴും എന്ന് മനസിലായതിനാലും വേണ്ടവര്‍ക്ക് തിരിച്ചു വാങ്ങാം എന്നും അറിയിപ്പുണ്ട് .

അതിനിടെ സീറോ മലബാര്‍ സഭയില്‍ വേദപാഠം പഠിപ്പിക്കുന്ന സാറുമാര്‍ക്കും , കമ്മറ്റികള്‍ക്കു പോകുന്ന കമ്മറ്റി മെമ്പര്‍മാര്‍ക്കും സമയം സ്‌പെന്‍ഡ് ചെയ്യുന്നതിന് പണം കിട്ടുന്നില്ല എന്ന ആരോപണവും പരാതിയും കമ്മറ്റി മെമ്പര്‍ ഉന്നയിക്കുകയും ചെയ്തു .അതിനിടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ചില ട്രസ്റ്റിമാര്‍ ഭീഷണിയുടെ സ്വരത്തില്‍ വിശ്വാസികളില്‍ നിന്നും സൗണ്ട് സിസ്റ്റം വാങ്ങുന്നതിലേക്കായി പിരിവ് ആവശ്യപ്പെട്ടു എന്നും വിശ്വാസികള്‍ പരാതിപ്പെട്ടു . 20 യൂറോ കൊടുക്കാന്‍ സന്ദേശം കൊടുത്തതിനു ശേഷം 100 യൂറോ വേണം എന്നുവരെ ബ്ളാക്ക്റോക്ക് മാസ് സെന്‌ട്രെലിലെ ട്രസ്റ്റിമാര്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നു

അയര്‍ലന്റില്‍ കേരളത്തിലേ വൈദീകര്‍ വന്നത് മിഷ്യനറി പ്രവര്‍ത്തനത്തിനല്ല. കാരണം ക്രിസ്തുമതം രാജ്യത്തേ ഏക ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യമാണ് അയര്‍ലന്റ്. കറ കളഞ്ഞ ലോകത്തിലേ റോമന്‍ കത്തോലിക്കാ രാജ്യം. പ്രാര്‍ഥിക്കാന്‍ മുട്ടിനു മുട്ടിനു പള്ളി. നഗരങ്ങളില്‍ പള്ളികള്‍ അനവധി.. എല്ലായിടത്തും കുര്‍ബാനയും, എല്ലാ ചടങ്ങുകളും ഉണ്ട്. എന്നിട്ടും മലയാളികളേ മാത്രമായി സേവിക്കാന്‍ കേരളത്തില്‍ നിന്നും വൈദീകര്‍ മല്‍സരിച്ച് ഇറങ്ങി. എല്ലാം എന്തിന് എന്ന് ആലോചിച്ചാല്‍ ഇതിനു തന്നെ. ഓഡിറ്റ് ഇല്ലാതെ കണക്ക് അവതരിപ്പിക്കാന്‍.. കേരളത്തിലേ ധ്യാന ഗുരുക്കന്മാര്‍ക്കും മറ്റും സന്ദര്‍ശനം നടത്തി യൂറോ പിരിക്കാന്‍. പല രാജ്യത്തും വീടും കുടുംബവും കുട്ടികളുടെ പഠന ചിലവും ആയി പ്രവാസികള്‍ കഷ്ടപെടുമ്പോള്‍ പള്ളി പിരിവും വിദേശത്ത് മലയാളി പള്ളി പണിയലും ഇടവക ഉണ്ടാക്കലും പ്രവാസിയുടെ തലയില്‍ വരുന്നു. നാട്ടിലാകട്ടേ..അവിടുത്തേ പള്ളിയിലും ഉള്ളതിലേ നടുമുറി പിരിവ് പ്രവാസിയുടെ തലയില്‍ .

ഭൂമി വിവാദത്തില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഇഷ്ട പ്രകാരയം തീരുമാനപ്രകാരവും ആണ് ലോകത്തില്‍ എല്ലായിടത്തും സീറോമലബാര്‍ സഭയില്‍ വൈദികര്‍ എത്തുന്നത് .സഭയുടെ സ്വത്ത് പൊതുസ്വത്തല്ല എന്ന മാര്‍ ആലഞ്ചേരിയുടെ കോടതിയിലെ വാദം വിവാദം ആയിരിക്കയാണ് . വിശ്വാസികള്‍ കൊടുക്കുന്ന പണം ആര്‍ക്ക് …? ചോദ്യം മാത്രം ചോദിക്കാം ഉത്തരം വേണമെന്ന് ശ്രമിച്ചാല്‍ പൊയ്മുഖം അണിഞ്ഞ ട്രസ്റ്റുമാര്‍, വൈദികര്‍ പറയും ധൈര്യം ഉണ്ടെങ്കില്‍ വാങ്ങേടാ എന്ന് .

Top