ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണം നിയമപ്രകാരം അല്ല!! ചര്‍ച്ച്‌ ആക്‌ടിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി കത്തോലിക്കാ സഭ .ചർച്ച ആക്ട് വന്നാൽ വൈദികർക്ക് സുഖിക്കാനാവില്ല !

കൊച്ചി :ലൗകിക സുഖത്തിൽ മതിമറന്നു ജീവിക്കുന്ന വൈദിക കൂട്ടങ്ങൾ ചർച്ച് ആക്ട് ബില്ലിനെ എതിർക്കുകയാണ് ചർച്ച് ആക്ട് ബില്ല് വന്നാൽ ലോകം ഇടിഞ്ഞു വീഴും എന്നതരത്തിൽ ആണ് വൈദികർ വിശ്വാസികളെ പറഞ്ഞു ഭയപ്പെടുത്തുന്നത് .ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 26 d ഇൽ പറഞ്ഞിരിക്കുന്നത്‌ അനുസരിച്ചു ഇന്ത്യയിലെ മതങ്ങൾക്ക് തങ്ങളുടെ സ്വത്തുക്കൾ ഭരിക്കപ്പെടുന്നതിനു ഒരു സിവിൽ നിയമം ആവശ്യമാണ് ,Church Act ബില്ല് 2009 അത്തരത്തിൽ ഒരു നിയമം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കു ഉണ്ടാകണം എന്നു വിഭാവനം ചെയ്യുന്നു.

എന്നാൽ ഈ ബില്ല് വന്നാൽ ഏറ്റവും അധികം കഷ്ടനഷ്ടങ്ങൾ ഇപ്പോൾ സുഖിച്ചനുഭവിക്കുന്ന പുരോഹിതരുടെ പണത്തിന് മേലുള്ള അധികാരം ഇല്ലാതാകും അതിനാൽ തന്നെ ചര്‍ച്ച്‌ ആക്‌ട്‌ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നിയമപരമായി നേരിടാന്‍ കത്തോലിക്ക സഭ തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി. സഭയുടെ ഇക്കാര്യത്തിലുള്ള ഔദ്യോഗിക തീരുമാനം എന്തെന്ന്‌ കൊച്ചിയില്‍ ആരംഭിച്ച കെ.സി.ബി.സി. വാര്‍ഷിക യോഗം ചര്‍ച്ച ചെയ്യുന്നു . ഇതിനാവശ്യമായ അഭിപ്രായ രൂപീകരണത്തിന്‌ ഇന്നലെ പാസ്‌റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. സഭാംഗങ്ങളായ മുതിര്‍ന്ന ജഡ്‌ജിമാര്‍, അഭിഭാഷകര്‍, അല്‍മായ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ്‌ നയരൂപീകരണത്തിന്‌ അനൗപചാരിക ചര്‍ച്ച നടത്തിയത്‌. കെ.സി.ബി.സി. വാര്‍ഷികയോഗം മൂന്നുദിവസം നീണ്ടുനില്‍ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കേരളത്തിലെ ക്രൈസ്തവ സഭാകളുടെ മതപരമായ ആസ്തികൾ പൂർവ്വകാലം മുതൽ തന്നെ ട്രസ്റ്റുകൾ എന്നപോലെയാണ് കൈകാര്യം ചെയ്തു വരുന്നത് എങ്കിലും അവ ഇന്ന് വരെ അപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് പലവിധത്തിലുള്ള നിയമപരമായ സങ്കീർണതകൾക്കും കാരണമായിത്തീർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നത് വഴി ലൗകിക സ്വത്തുക്കളുടെ ഭരണം ബൈബിൾ അധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃത്വത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിനു ഈ ബില്ല് ഉദ്ദേശിക്കുന്നു.” ഇതിൽ നിന്നും വ്യക്തമായി ഒരു കാര്യം മനസ്സിൽ ആകുന്നതു, ഇതു വരെ ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണം നിയമപ്രകാരം അല്ലായിരുന്നു എന്നുള്ളതാണ്. ഇത്തരം ഒരു സഭാസ്വത്തു നിയമത്തിന്റെ അഭാവത്തിലാണ് പരമോന്നത കോടതിയിൽ നിന്നും ഇടവക പൊതുയോഗ താൽപ്പര്യം നിഷേധിച്ചു കൊണ്ടുള്ള വിധി 1934 ഭരണഘടനയ്ക്കു അനുകൂലമായുണ്ടായത്.

ദേവസ്വം ബോർഡ്‌ പോലെയോ, വക്കഫ് ബോർഡ് പോലെയോ അല്ലാതെ ഇടവക പൊതുയോഗം വഴി തിരഞ്ഞെടുക്കപ്പെടുന്നവർ സഭയുടെ ത്രിതല ട്രസ്റ്റ്റുകളെ ഭരിക്കുന്ന സംവിധാനം ആണ് ചർച്ച് ആക്ട്. ഈ കരട് നിയമ പ്രകാരം ഇടവകയും, ഭദ്രാസനവും, സഭയും മൂന്നു സ്വതന്ത്ര്യ ട്രസ്റ്റുകൾ ആയിരിക്കുകയും, ഇടവകയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടവർ അംഗമായിരിക്കുന്നത് വഴി പരസ്പരം വിട്ടു പിരിയാൻ പറ്റാത്ത രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. വിശ്വാസ, ആചാര, അനുഷ്‌ടാന, ദൈവശാസ്ത്ര, പ്രബോധന കാര്യങ്ങളിലും ഈ കരട് നിയമം ഇടപെടുന്നില്ല ഇനി ഇടപെടുകയുമില്ല എന്ന് ബില്ലിൽ പറഞ്ഞിരിക്കുന്നത് വളരെ സ്വീകാര്യമായ ഒന്നത്രേ.

ബില്ല് പാസ്സായി നിയമം ആയിക്കഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ തന്നെ ഇടവക പൊതുയോഗം കൂടി സ്വന്തമായ ഭരണഘടനാ രൂപീകരിക്കുവാൻ ഈ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനുഷ്ഠാനം, ആചരണം, പതിവ് രീതി, സമ്പ്രദായം , സഭാനിയമം തുടങ്ങിയവയോ അല്ലാത്തതോ ആയ ഏതു ഭരണഘടനയുടെ കീഴിൽ ഉള്ളതാണെങ്കിലും അവയിൽ നിന്നും വേർപെട്ടു പുതിയ ഭരണഘടനയുടെ നിർമ്മാണം ഇടവകതലം മുതൽ മേൽപ്പോട്ട് അനുവദിച്ചു കിട്ടിയിരിക്കുന്നു എന്നതാണ് ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്.ബില്ലിൽ പള്ളി സ്വത്തുക്കളുടെ നിക്ഷിപ്തമാക്കൽ എന്ന തലക്കെട്ടിന്റെ താഴെയായി പറയുന്ന ഒരു ഭാഗം ഇപ്രകാരം ആണ്, ” ട്രസ്റ്റ്‌ രജിസ്ട്രേഷന് ശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും ബോർഡ്‌ ഓഫ് ട്രസ്റ്റ്‌ൽ നിക്ഷിപ്തമായിരിക്കും.” അതായത് പള്ളിപൊതുയോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റികളിൽ ആണ് സ്വത്തിന്റെ ഉടമസ്ഥത എന്ന് ചുരുക്കം.

കേരളസഭ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിതെന്നു തിരിച്ചറിയുന്ന മെത്രാന്‍ സമിതി, സമീപകാലത്ത്‌ സഭയ്‌ക്കും വൈദികര്‍ക്കുമെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളിന്മേല്‍ വ്യക്‌തമായ പ്രതികരണം നടത്തിയിട്ടില്ല. ഈ വിഷയങ്ങള്‍ കൂടി കെ.സി.ബി.സി. ചര്‍ച്ച ചെയ്യും.ബിഷപ്പ്‌ ഫ്രാങ്കോയുടെ കേസ്‌, സിസ്‌റ്റര്‍ ലൂസി ആത്മകഥയിലൂടെ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ എന്നിവ സഭാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും സഭയുടെ ഭാഗത്തുനിന്ന്‌ ഇനിയും ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. സഭയ്‌ക്കെതിരായ പ്രചാരണങ്ങള്‍ക്ക്‌ പിന്നില്‍ വന്‍ സാമ്പത്തിക സ്രോതസുകളുണ്ടെന്നു സംശയിക്കുന്നതായി ചില സഭാവൃത്തങ്ങള്‍ പ്രതികരിച്ചു.

സിസ്‌റ്റര്‍ ലൂസി കളപ്പുരയെ പിന്തുണയ്‌ക്കുന്ന ഇരുപതിലേറെ കൂറ്റന്‍ ഹോള്‍ഡിങ്ങുകള്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ സ്‌ഥാപിച്ചതാണ്‌ ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌. കെ.സി.ബി.സിയുടെ നിലവിലെ ഭരണസമിതി മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അധ്യക്ഷന്‍ സൂസാപാക്യം ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥാനമൊഴിയും. സീറോ മലബാര്‍ സഭയില്‍നിന്നുള്ള ബിഷപ്പായിരിക്കും അടുത്ത കെ.സി.ബി.സി. അധ്യക്ഷന്‍.

Top