ലൂസി കളപ്പുര അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് ഒളിച്ചുകടത്തുന്നു !!അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത;പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭയും വൈദികരും. പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് .

കണ്ണൂർ :സഭയ്ക്കുള്ളിൽ കർത്താവിന്റെ കുഞ്ഞാടുകളോ സാത്താന്റെ സന്തതികളോ ആണോ ?ഒരു സ്ത്രീയെ പിച്ചി ചീന്തുന്ന വീഡിയോ കളവായി ഇറക്കിയിരിക്കുന്നത് സീറോ മലബാർ സഭയിലെ മറ്റൊരു വൈദികൻ നോബിൾ .ഇയാൾ ക്രിമിനലാണ് .ഒരു പാവ സ്ത്രീയെ സമൂഹത്തിനുമുന്നിൽ അപമാനിക്കാൻ വീഡിയോ എഡിറ്റ് ചെയ്തു ക്രൂരമായ കുറ്റം ചെയ്ത ക്രിമിനലാണ് ഈ വൈദികൻ .ഇയാൾ സാത്തന്റെ സന്തയാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു .സിസ്റ്റർ ലൂസി കളപ്പുരക്കലിനെ അപമാനിക്കാൻ വീഡിയോ പ്രചരിപ്പിക്കുന്നതും യൂട്യൂബിൽ അപ് ചെയ്തിരിക്കുന്നതും സീറോ മലബാർ സഭയിലെ ഈ വൈദികന്റെ പേരിലാണ് . വീഡിയോയിൽ സിസ്റ്ററെ കാണാനെത്തിയ മാധ്യമപ്രവർത്തകരിൽ വനിതാ മാധ്യമ പ്രവർത്തകയെ ഒഴിവാക്കി വളരെ നീചവും നിന്ദ്യവുമായി കന്യാസ്ത്രീയ്ക്ക് എതിരെ സ്ത്രീഹത്യാ നടത്തുകയാണ് .സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മാന്തവാടി രൂപതയിലെ പിആർഒ ടീമിലെ അംഗം ഫാദർ നോബിൾ പാറക്കലിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കയാണ് സിസ്റ്റർ ലൂസി കളപ്പുരക്കൽ.

എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നിൽ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാനസിക പീഡനം തുടർന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നൽകുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.’ സിസ്റ്റർ ലൂസി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഠത്തിന്റെ അടുക്കള വഴി ഇവർ അന്യപുരുഷന്മാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നുവെന്നും ഇറക്കിവിടുന്നുവെന്നുമാണ് പ്രചാരണം. എന്നാൽ മാധ്യമപ്രവർത്തകർ മഠത്തിൽ എത്തിയ ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്താണ് മാനന്തവാടി രൂപതയുടെ പ്രചാരണം. സഭയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവർത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാൻ വാർത്താ സംഘങ്ങൾ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകർ എത്തുമ്പോഴും മഠത്തിന്റെ മുൻവാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ആ സാഹചര്യത്തിൽ അടുക്കള വാതിൽ വഴിയാണ് മാധ്യമപ്രവർത്തകർ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരിൽക്കണ്ട് വിവരങ്ങൾ തിരക്കിയതും. ഇങ്ങനെ മാധ്യമപ്രവർത്തകരായ പുരുഷന്മാർ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്.

അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ ലൂസി സിസ്റ്ററെ ഫ്രാൻസിസ്‌കൻ ക്ലാരിസ് സന്യാനി സമൂഹം (എഫ് സി സി) അടിയന്തരമായി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അവരുടെ അമ്മയെ വിളിച്ച് എത്രയും വേഗം മകളെ കൂട്ടിക്കൊണ്ട് പോകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ 84 വയസ്സുള്ള തന്റെ അമ്മയ്ക്ക് ധിക്കാരപരമായി ക്തതെഴുതിയ സഭ നടപടിയേയും അവർ വിമർശിച്ചിരുന്നു.അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസിയെ എഫ് സി സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസഫ് പുറത്താക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട കന്യാസ്ത്രീ പീഡനക്കേസിൽ സമരം നടത്തിയ കന്യാസ്ത്രീകൾക്കൊപ്പം നിന്നതടക്കമുള്ള സംഭവങ്ങളാണ് സിസ്റ്റർ ലൂസിയെ സഭയ്‌ക്കെതിരാക്കിയത്.

കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും നിരവധി തവണ താക്കീത് നൽകിയിട്ടും എല്ലാം അവഗണിച്ചെന്നുമാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാട്ടിയത്.എഫ് സി സിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി, കഴിഞ്ഞ ദിവസം വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിരുന്നു. തന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അപ്പീൽ നൽകിയതെന്നാണ് സിസ്റ്റർ പറയുന്നത്. മഠത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.അതേസമയം, സിസ്റ്ററെ കാണാൻ ബന്ധുക്കൾ ഇന്ന് മഠത്തിലെത്തി. സിസ്റ്റർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.സിസ്റ്റർക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Top