സിസ്റ്റർ ലൂസിക്ക്  ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് അയർലണ്ടിലും  ഇന്ന് സീറോ മലബാർ വിശ്വാസികളുടെ സംഗമം

ഡബ്ളിൻ: ദൈവം നൽകിയ കൽപ്പനകൾ ധിക്കരിക്കുന്ന സന്യസ്തരെ അമ്മക്കോഴി കുഞ്ഞുങ്ങളെ എന്നപോലെ സംരക്ഷിക്കുകയും  സഭഅധികാരികൾ എഴുതി തയ്യാറാക്കിയ കല്പനകളിൽ ചിലതിനെ ചോദ്യം ചെയ്യുന്ന സന്യസ്തരെ പുറത്താക്കുകയും ചെയ്യുന്ന സഭയുടെ നിലപാടുകൾ കാലങ്ങളായി വിശ്വാസിസമൂഹം നിരീക്ഷിക്കുന്നുണ്ട് .ഇതിൽ എത്രമാത്രം ക്രൈസ്തവ ചൈതന്യം ഉണ്ടെന്നു ഏവർക്കും അറിവുള്ളതാണ് .കൊടും പാപങ്ങൾ ചെയ്ത സന്യസ്തർ ഇന്നും സഭയിൽ   വിലസുമ്പോൾ സിസ്റ്റർ ലൂസിയെപ്പോലുള്ളവരെ വളഞ്ഞിട്ടു അക്രമിക്കുന്ന നിലപാട്അപലപനീയമാണ്
                         .ലോകമെമ്പാടുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ സഭയുടെ ഇത്തരം അനീതിക്കും ഏകാധിപത്യ  പ്രവണതകൾക്കുമെതിരെ പ്രതികരിക്കാൻ ഒരുമ്പെട്ടിറങ്ങുകയാണ് .
ഇന്നാണ് കേരളത്തിലെ മാനന്തവാടിയിൽ സിസ്റ്റർ ലൂസിക്ക് ഐക്യ ദാർഢ്യം  പ്രകടിപ്പിക്കാനുള്ള സംഗമം നടക്കുന്നത്. അതിൽ നിരവധി പ്രമുഖ വ്യക്തികൾ പ്രസംഗിക്കുന്നുണ്ട് ..ഇന്നേ ദിവസം തന്നെ അയർലണ്ടിലെ ഡബ്ലിന് അടുത്തുള്ള  സെൽബ്രിഡ്ജിലെ GAA ക്ലബ്ബിൽ വച്ചു  വൈകീട്ട് 6 മണിക്കാണ് പൊതുയോഗം ചേരുന്നത് .സീറോ മലബാർ മൈഗ്രന്റ് കമ്യൂണിറ്റി അയർലൻഡ് ( SMMCI )എന്ന വാട്സ്  ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ യോഗം ചേരുന്നത് .,ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും നിന്ദ്യമായ ഭാഷയിൽ അപമാനിച്ച ഫാദർ ഡൊമിനിക് വളമനാൽ അയർലണ്ടിലേക്ക് വരുന്നത് തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്ന് പ്രവർത്തിച്ചതു സീറോ മലബാർ മൈഗ്രന്റ് കമ്മ്യൂണിറ്റിയിലെ  അംഗങ്ങളായിരുന്നു..
അയർലണ്ടിൽ  സീറോ മലബാർ വിശ്വാസികൾക്കിടയിൽ വർധിച്ചു വരുന്ന ചൂഷണങ്ങൾക്കും അനീതികൾക്കും എതിരെ ശക്തമായ പ്രതിരോധം  തീർക്കുന്നതിന് വേണ്ടി ഈ ഗ്രൂപ്പ് ഒരു സംഘടനക്കും ഇന്ന് ചേരുന്ന പൊതുയോഗത്തിൽ രൂപം കൊടുക്കും .ഈ പൊതുസമ്മേളനത്തിലേക്കു  സഭയുടെയും അവരുടെ പിണിയാളുകളുടെയും പൊതുതാല്പര്യങ്ങൾക്കു വിരുദ്ധമായ തീരുമാനങ്ങൾക്ക് എതിരെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നവരും ,  യഥാർത്ഥ ക്രിസ്തവ ചൈതന്യം സഭയിൽ നിലനിന്നുകാണണമെന്നു ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് സീറോമലബാർ മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലാൻഡ് (SMMCI )അറിയിക്കുന്നു.
Top