കര്‍ത്താവിന്റെ നാമത്തില്‍ പുറത്താക്കിയിരിക്കുന്നു ആമേന്‍…!!!

കണ്ണൂർ :ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി.എന്നാൽ സഭയുടെ ഈ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു സഭയില്‍നിന്നും പെട്ടെന്ന് ഇറങ്ങിപ്പോവില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു.

‘ഉത്തരവ് ഇന്ന് രാവിലെ നേരിട്ട് കൊണ്ടുവന്ന് തരികയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ മഠത്തില്‍നിന്നും മാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് വായിച്ച് ഒപ്പുവക്കാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്.വായിച്ചതിന് ശേഷം ഒപ്പിട്ട് നല്‍കും. എനിക്ക് അങ്ങനെ ഇറങ്ങിപ്പോകാന്‍ പറ്റില്ല. നിയമപരമായി നേരിടണമെന്നാണ് കരുതുന്നത്. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവിടെനിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഉത്തരവ്, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

Top