Connect with us

News

തീവ്ര സ്വഭാവമുള്ള വിദേശ സംഘടനകളിൽ നിന്നും പണമൊഴുകുന്നു? ബിഷപ്പ് ഫ്രാങ്കോയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യം

Published

on

ന്യുഡൽഹി: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഞെട്ടിക്കുന്ന സാമ്പത്തിക സ്രോതസ് എന്ന് റിപ്പോർട്ട് .ബിഷപ്പ് ഫ്രാൻകോയ്ക്ക് തീവ്ര സ്വഭാവമുള്ള വിദേശ സംഘടനകളിൽ നിന്നും പണമൊഴുകുന്നു .കണക്കില്ലാതെ എത്തുന്ന ഈ വാൻ സാമ്പത്തിക സ്ത്രോതസുകളിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു .വത്തിക്കാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഒപുസ് ദേയ്’ (Opus Dei (Work of God.formally known as The Prelature of the Holy Cross and Opus Dei (Latin: Praelatura Sanctae Crucis et Operis De   ) എന്ന സംഘടനയില്‍ ഫ്രാങ്കോ സീക്രട്ട് മെമ്പര്‍ ആണ്. ഒപുസ് ദേയ്ക്കുള്ളില്‍ തന്നെ ‘ഓപറ ഡെല്ലാ കിയേസാ’ എന്നൊരു തീവ്രസ്വഭാവമുള്ള സംഘടനയുണ്ട്. ഇതുമായാണ് ഫ്രാങ്കോയ്ക്ക് കൂടുതല്‍ ബന്ധമെന്ന് ഇവര്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ഓപറെ ഡെല്ലാ കിയേസയുടെ രക്ഷാധികാരി ഫ്രാങ്കോ ആണെന്ന് ഇവര്‍ പറയുന്നു.ഇവിടെ നിന്നും മറ്റുമായിരിക്കും ബിഷപ്പ് ഫ്രാൻകോയ്ക്ക് കോടികൾ ഒഴുകി എത്തുന്നത് എന്നും ആരോപണം .opus dei

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കുരുക്കു മുറുന്നതിനിടെയാണ് ബിഷപ്പിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി വൈദികര്‍ രംഗത്ത് എത്തിയിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും തീവ്ര സ്വഭാവമുള്ള ചില ക്രിസ്ത്യന്‍ സംഘടനകള്‍ വഴി പണമെത്തുന്നുവെന്നാണ് വൈദികരുടെ ആരോപണം. ഫ്രാങ്കോയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് എത്തുന്ന ഈ പണത്തിന് കണക്കില്ല. രൂപതയ്‌ക്കോ കത്തോലിക്കാ സഭയ്‌ക്കോ ഈ പണവുമായി ഒരു ബന്ധവുമില്ല. ഈ പണമെല്ലാം എവിടെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തവുമല്ല. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍കംടാക്‌സും ഒരു അന്വേഷണത്തിന് തയ്യാറാകണമെന്ന് പേര് വെളിപ്പെടുത്തരുതെന്നു അഭ്യർഥിച്ചു ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു.

ഫ്രാങ്കോ റോമില്‍ ഉപരിപഠനത്തിന് പോയപ്പോഴാണ് ഈ സംഘടനകളുമായി അടുത്തതെന്ന് കരുതുന്നു. ഒപുസ് ദേയ്, ഓപറ ഡെല്ലാ കിയേസ എന്നിവയുടെ പ്രതിനിധികള്‍ പല തവണ ജലന്ധറില്‍ വന്നിട്ടുണ്ട്. നിരവധി വൈദികരും കന്യാസ്ത്രീകളും ജലന്ധറില്‍ എത്തി പല തവണ ധ്യാനങ്ങളും നടത്തി. റോമില്‍ നിന്ന് മാസംതോറും ആളുകള്‍ വന്ന സമയവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമൊഴികെ തുടര്‍ച്ചയായി റോമില്‍ നിന്ന് പ്രതിനിധികള്‍ ജലന്ധറില്‍ എത്തിയിരുന്നു. ഇറ്റലിയിലെ ഇവരുടെ ആസ്ഥാനത്തുപോയി ഫ്രാങ്കോയും താമസിക്കാറുണ്ട്.

റോമിലുള്ള ‘അപ്പസ്‌തോലിക് യൂണിയന്‍ ഓഫ് ദി ക്ലെര്‍ജി’ എന്ന വൈദികരുടെ ഒരു സംഘടനയുണ്ട്. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് ഫ്രാങ്കോയുടെ വേരുകള്‍ വത്തിക്കാനില്‍ ആഴ്ന്നിറങ്ങിയതെന്ന് വൈദികര്‍ പറയുന്നു. മെത്രാന്മാരുടേയും കര്‍ദ്ദിനാള്‍മാരുടേയും അടുക്കല്‍ ബന്ധം പിടിക്കാന്‍ കഴിഞ്ഞതും ഇതുവഴിയാണ്. ഒപുസ് ദേയ് ആശയങ്ങളുമായി ചേര്‍ന്നുപോകുന്നവര്‍ക്ക് കണ്ണുമടച്ച് പണം ഒഴുക്കുന്നവരാണ്. പണം കണക്കില്ലാതെ ഒഴുകിയെത്തിയതോടെ അഴിമതിയും വന്നുതുടങ്ങി.

ബിഷപ്പ് ഫ്രാങ്കോ വഴി ഇന്ത്യയില്‍ എത്തുന്ന പണം എവിടേക്ക് പോകുന്നു എന്നത് ഗൗരവമുള്ള വിഷയമാണ്. ഇതിന്റെ പങ്ക് തീവ്ര സ്വഭാവമുള്ള പല ബിഷപ്പുമാര്‍ക്കും രൂപതകള്‍ക്കും എത്തുന്നുണ്ടോയെന്നും വൈദികര്‍ സംശയം പ്രകടിപ്പിച്ചു. അതുകൊണ്ടായിരിക്കാം ഫ്രാങ്കോ രാജിവയ്ക്കണമെന്ന് പറയാന്‍ അവര്‍ ഭയപ്പെടുന്നത്. പല ബിഷപ്പുമാരും ആര്‍ച്ച്ബിഷപ്പുമാരും സ്വകാര്യസംഭാഷണങ്ങളില്‍ ഫ്രാങ്കോ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെടുമെങ്കിലും ഫ്രാങ്കോയെ നേരില്‍ കാണുമ്പോള്‍ പറയാന്‍ ഭയപ്പെടുന്നു.ജലന്ധര്‍ രൂപതയുടെ പല സ്ഥാപനങ്ങളിലും കണക്കില്‍പെടാത്ത പണമുണ്ടെന്നും അവയെല്ലാം കൈകാര്യം ചെയ്യുന്നത് ഫ്രാങ്കോയുമായി അടുത്ത വൈദികരാണെന്നും ആരോപണമുണ്ട്. പണമെല്ലാം ഉപയോഗിക്കുന്നത് രൂപതയുടെ സഹോദയ ഗ്രൂപ്പ് ഓഫ് കമ്പനി വഴിയാണ്. നിരവധി സ്ഥാപനങ്ങള്‍ ഇതിനുള്ളിലുണ്ട്. 2016ല്‍ നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ മാറിയെടുക്കാന്‍ കഴിയാതെ അസാധുനോട്ടുകള്‍ ചാക്കില്‍കെട്ടി കൊണ്ടുപോയി കത്തിച്ച സംഭവമുണ്ടായെന്നും ചില വൈദികര്‍ മനസ്സുതുറക്കുന്നു. റെയ്ഡ് പേടിച്ചായിരുന്നു ഈ നടപടി.

Also Read :ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി മഠം സ്ഥാപിച്ചു.കൊട്ടാര സദൃശ്യമായ അരമന.ബംഗളുരു നഗരത്തിൽ ബംഗ്ലാവ്.സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല. ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

FRANCO-BISHOP ARAMANA

അധികാര സ്ഥാനങ്ങളില്‍ പിടിമുറുക്കുന്നതിനും ഫ്രാങ്കോ ഇത്തരത്തില്‍ സ്വകാര്യ അക്കൗണ്ടുകള്‍ വഴി വരുന്ന പണം ഉപയോഗിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഡല്‍ഹി സഹായ മെത്രാനായിരുന്ന കാലം മുതല്‍ ചില ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുമായി ഫ്രാങ്കോ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സഭയുടെ നിലപാടുമായി യോജിക്കാത്ത പല കക്ഷികളുമായി ബന്ധം തുടരുന്നതിനെ വൈദികര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവരാണ് ഇനി അധികാരത്തില്‍ വരാന്‍ പോകുന്നതെന്നും അവരുമായി അടുക്കുന്നതാണ് നമ്മുക്ക് നല്ലത് എന്നുമായിരുന്നു മറുപടി. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നും അടുത്തകാലത്ത് ഒരു പ്രമുഖനെ എത്തിച്ചതിനു പിന്നിലും ഫ്രാങ്കോയുടെ രാഷ്ട്രീയ ബന്ധം പറഞ്ഞുകേള്‍ക്കുന്നു. ശിരോമണി അകാലിദളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫ്രാങ്കോ ഇവര്‍ വഴിയാണ് ഈ ‘ഓപറേഷന്‍’നടത്തിയതെന്നും പറയപ്പെടുന്നു. കേരളത്തിലും പല രാഷ്ട്രീയ പ്രമുഖരുമായി ഫ്രാങ്കോയ്ക്ക് അടുത്ത ബന്ധമുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന നേതാക്കളെ പിന്തിരിപ്പിക്കുന്നത് ഫ്രാങ്കോയില്‍ നിന്നും സ്വീകരിച്ച ഔദാര്യങ്ങളാണെന്നത് വ്യക്തം.

സ്‌പെയിനില്‍ രൂപമെടുത്ത ഒരു സംഘടനയാണ് ഒപുസ് ദേയ്. സഭയ്ക്ക് വേണ്ടി ‘മരിച്ചുജോലി’ ചെയ്യുന്ന തീവ്രസ്വഭാവമുള്ള വിശ്വാസികളാണ് ഇതിലെ അംഗങ്ങള്‍. ഈ അംഗങ്ങളുടെ പണമാണ് മൂന്നാംലോക രാജ്യങ്ങളില്‍ ക്രിസ്തുമതം വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. ഈ സംഘടനയുടെ കീഴില്‍ 150 ഓളം ഗ്രൂപ്പുകള്‍ ഉണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ യോഗം ചേരുന്ന ഇവര്‍ സ്വരൂപീക്കുന്ന പണം സഭ വളര്‍ത്തുന്നതിനായി അയച്ചുനല്‍കുകയാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ് വത്തിക്കാന്‍ ഈ സംഘടനയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്. കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ മറ്റൊരു സഭയായി ഒപുസ് ദേയ് വളര്‍ന്നു. റോമില്‍ ഇവര്‍ക്ക് യൂണിവേഴ്‌സിറ്റിയും മറ്റു സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ദുരുഹമായതോടെ പോപ്പ് തന്നെ നിയന്ത്രണവും കൊണ്ടുവന്നിരുന്നു.മതപരിവര്‍ത്തനം ഉള്‍പ്പെടെ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനാണ് പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നത്. സംഘടനയ്ക്ക് ഡല്‍ഹിയിലും മുംബൈയിലുമായി മൂന്ന് ഓഫീസുകള്‍ ഉണ്ട്. സ്‌പെയിനില്‍ കത്തോലിക്കാ സഭ തകര്‍ന്നുകൊണ്ടിരുന്നപ്പോള്‍, സംഘടനയ്ക്ക് ഇന്ത്യയില്‍ അനുയായികളെ സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം.

1928ല്‍ ജോസ്മരിയ എസ്‌കരിവ എന്ന വൈദികനാണ് സ്‌പെയിലില്‍ ഒപുസ് ദേയ് രൂപീകരിച്ചത്. ഇദ്ദേഹത്തെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു. റോമിലാണ് ആസ്ഥാനം. 2016ലെ കണക്ക് പ്രകാരം 90 രാജ്യങ്ങളിലായി ഓപുസ് ദേയ്ക്ക് 92,667 അംഗങ്ങളാണുള്ളത്. ഇതില്‍ 2109 പേര്‍ വൈദികരാണ്. യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍, പ്രസിദ്ധീകരണങ്ങള്‍, ആശുപത്രികള്‍, ടെക്‌നിക്കല്‍, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഒപുസ് ദേയ് അംഗങ്ങള്‍ നടത്തുന്നത്. വ്യക്തിഗതമായ സന്നദ്ധപ്രവര്‍ത്തനവും സാമൂഹിക സേവനവുമെല്ലാം ഇവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിച്ച് ബിബിസി അടക്കം നിരവധി രാജ്യന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

Advertisement
Kerala3 hours ago

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത..!! ലക്ഷ്യം മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Kerala4 hours ago

കുമ്മനത്തിന് ഭയം..!!? വട്ടിയാര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; നിയമ പോരാട്ടത്തിലൂടെ നിയമസഭയിലെത്താന്‍ ശ്രമം

Entertainment4 hours ago

കരുത്തുറ്റ വേഷവുമായി അമല പോള്‍; ആടൈ ട്രയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

Kerala5 hours ago

കണ്ണില്‍ച്ചോരയില്ലാത്ത നടപടികള്‍: ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ കൂടുതല്‍ പരാതികള്‍

Crime6 hours ago

കല്ലടയില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം..!! രണ്ടാം ഡ്രൈവര്‍ ബസില്‍ കാണിച്ചത് രതിവൈകൃതം

Crime22 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala22 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment23 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala24 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime1 day ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Crime5 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment3 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime5 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment6 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime4 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald