കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി:കന്യസ്ത്രീയെ ബലാൽസംഗം ചെയ്തു കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു.കോട്ടയം ബാർ അസോസിയേഷൻ അംഗവും സൂര്യനെല്ലി കേസിലെ അഡിഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറും ആയിരുന്ന അഡ്വ ജിതേഷ് ജെ ബാബുആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109-ാം ദിവസമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായത് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ALSO READ:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകളുടെ ജീവിതം ദുരിതത്തില്‍; കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ആശങ്ക

നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയതാണ്. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂവെന്നാണ് ചട്ടം. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

നവംബറിൽ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയതാണ് എന്നാല്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ കഴിയൂവെന്നാണ് ചട്ടം. നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീ മാർ രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. കന്യാസ്ത്രീമാർ തെരുവിൽ സമരം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കി എഫ്.സി.സി സഭ; തിരുവസ്ത്രത്തിനുള്ളില്‍ വേദനിപ്പിക്കപ്പെട്ടവര്‍ക്ക് നീതിക്കു വേണ്ടി നിന്നതാണോ ഞാന്‍ ചെയ്ത തെറ്റ്- സി.ലൂസി

അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കി എഫ്.സി.സി സഭ രംഗത്ത് !..കന്യാസ്ത്രീ സമരങ്ങളില്‍ പങ്കെടുത്തു.. മാധ്യമങ്ങളിലൂടെ പ്രതികരിച്ചു..കാര്‍ വാങ്ങി എന്നിങ്ങനെ ആരോപണം . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനും സി.ലൂസി കളപ്പുരയ്‌ക്കെതിരെ അച്ചടക്കത്തില്‍ വാള്‍ എടുത്ത് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി). വര്‍ഷങ്ങളായി സി.ലൂസി മതപരമായ ജീവിതത്തിന്റെ തത്വങ്ങള്‍ക്കും എഫ്.സി.സി സഭയുടെ ചട്ടങ്ങള്‍ക്കും ഭരണഘടനയ്ക്കും നിരക്കാത്ത രീതിയിലുള്ള ജീവിതമാണ് നയിക്കുന്നതെന്ന് പ്രൊവിന്‍ഷ്യല്‍ ജനറാള്‍ സിസ്റ്റര്‍ ആനി ജോസഫ് നല്‍കിയ ആദ്യ മുന്നറിയിപ്പ് കത്തില്‍ ആരോപിക്കുന്നു. ഇതിന് സഭയിലെ അധികാരികളില്‍ നിന്ന് പല തവണ തിരുത്തലുകളും മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

2015 മേയ് 10ന് അന്നത്തെ പ്രൊവിന്‍ഷ്യാള്‍ സി. സ്‌റ്റെഫീന നല്‍കി സ്ഥലമാറ്റ ഉത്തരവ് പാലിച്ചിരുന്നില്ല. ഇത് മനഃപൂര്‍വ്വമുള്ള അനുസരണക്കേട് ആയി കണക്കാക്കുന്നു.നിങ്ങളുടെ കവിതകള്‍ പ്രസിദ്ധീകരിക്കുന്നത് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നല്‍കിയ വിലക്ക് ലംഘിക്കുകയും അധികാരിയുടെ അനുമതിയില്ലാതെ ‘സ്‌നേഹമഴയില്‍’ എന്നൊരു ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് നിങ്ങള്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തതും കാര്‍ വാങ്ങിയതും. സ്വന്തം പേരില്‍ ഓള്‍ട്ടോ കാറും വാങ്ങി. സുപ്പീരിയര്‍മാരുടെ അനുമതിയില്ലാതെ ഹെഡ്മിസ്ട്രിസിനെ സമീപിച്ച് ലോണ്‍ തരപ്പെടുത്തിയാണ് കാര്‍ വാങ്ങിയത്. ഇവയെല്ലാം അനുസരണവ്രതത്തിന്റെ കടുത്ത ലംഘനമാണ്- കത്തില്‍ ചൂണ്ടിക്കാട്ടുന്നു.sister_lucy_revenge__710x400xt

പുസ്തക പ്രസാധനത്തിനായി ശരിയായ അനുമതിയില്ലാതെ 50,000 രൂപ ചെലവഴിച്ചു. സുപ്പീരിയര്‍ ജനറലിന് പോലും അസാധാരണഘട്ടത്തില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധിയും കടന്നിരിക്കുന്നു അത്. സുപ്പീരിയര്‍ വിലക്കിയിട്ടും നാലു ലക്ഷം രൂപ മുടക്കിയാണ് കാര്‍ വാങ്ങിയത്. കൗണ്‍സിലുമായി ആലോചിച്ച ശേഷം മാത്രം സുപ്പീരിയര്‍ക്ക് നല്‍കാവുന്ന അനുമതിയാണിത്. (എഫ്.സി.സി റൂള്‍ 161, 162). കൂടാതെ ശമ്പളം സഭയ്ക്ക് നല്‍കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന നിങ്ങള്‍ 2017 ഡിസംബര്‍ മുതല്‍ അത് മുടക്കിയിരിക്കുന്നു (റൂള്‍ നം.26, ദ വേ ഓഫ് ലൈഫ് ഓഫ് എഫ്.സി.സി നം.27) ദാരിദ്ര്യ വ്രതത്തിന്റെ കടുത്ത ലംഘനമാണിത് .

2018 സെപ്തംബര്‍ 20നും തുടര്‍ന്നുള്ള ദിനങ്ങളിലും നിങ്ങള്‍ സ്വീകരിച്ച സമീപനം കത്തോലിക്കാ സഭയ്ക്കും എഫ്.സി.സി സമൂഹത്തിനും വലിയ അപമാനവും മാനഹാനിയും വരുത്തിവച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ എസ്ഒഎസ് നടത്തി വന്ന സമരത്തില്‍ സുപ്പീരിയറിന്റെ അനുമതിയില്ലാതെ നിങ്ങള്‍ പങ്കെടുത്തു. ‘മംഗളം’, ‘മാധ്യമം’ പോലെ ക്രിസ്ത്യന്‍ ഇതര പ്രസിദ്ധീകരണങ്ങളില്‍ നിങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ‘സമയം’ എന്ന പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി. (ദ വേ ഓഫ് ലൈഫ് ഓഫ് എഫ്.സി.സി നം.166). ഫേസ്ബുക്ക്, ചാനല്‍ ചര്‍ച്ചകള്‍, ലേഖനങ്ങള്‍ എന്നിവ വഴി നിങ്ങള്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് വൈദിക സംസ്‌കാരത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. നിങ്ങള്‍ എഫ്‌സിസിക്കും അപമാനം വരുത്തിവച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഒരു സന്യാസിനി എന്ന നിലയില്‍ നടത്തിയ ആരോപണങ്ങള്‍ വലിയ അപമാനം വരുത്തിവച്ചു.

നിങ്ങളുടെ മോശം പെരുമാറ്റത്തിനും മതപരമായ അച്ചടക്കം ലംഘിച്ചതിനും പല തവണ മേലധികാരികളില്‍ നിന്ന് തിരുത്തലിന് വിധേയ ആയ ആളാണ്. സ്വയം തിരുത്തേണ്ടതിനു പകരം നിങ്ങള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. നിങ്ങള്‍ തുടര്‍ന്നയായി അച്ചടക്കം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ ലംഘിക്കുന്നതായി കാണുന്നു. ഫ്.സി.സിയുടെ പാരമ്പര്യവും മൂല്യങ്ങളും പാലിക്കാതെ എഫ്.സി.സിയില്‍ നിന്നുകൊണ്ട് നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സാധിക്കില്ല. സഭയുടെ ചട്ടങ്ങള്‍ അനുസരിച്ചത് സുവിശേഷവത്കരണത്തിനും സാമൂഹ്യ സേവനത്തിലും ഏര്‍പ്പെടണം.nun

നിങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരിയോട് പല തവണ ബന്ധപ്പെട്ടെങ്കിലും നിങ്ങള്‍ സമയം അനുവദിച്ചില്ല. പല തവണ കാത്തിരുന്നുവെങ്കിലും നിങ്ങള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് എഫ്‌സിസിയുടെ മദര്‍ ജനറാള്‍ എന്ന നിലയില്‍ സഭയിലെ ഒരംഗമായ നിങ്ങളെ സഭയില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി ആദ്യ കാനോനിക മുന്നറിയിപ്പ് നല്‍കുകയാണ്.

ജനുവരി ഒമ്പതിന് രാവിലെ 11ന് ആലുവ അശോകപുരത്തുള്ള എഫ്.സി.സി ജനറലേറ്റില്‍ നേരിട്ട് എത്തി തന്നെ കാണണമെന്നും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും സുപ്പീരിയര്‍ ജനറല്‍ കത്തില്‍ പറയുന്നു. ജനറലേറ്റില്‍ എത്തിയില്ലെങ്കില്‍ അത് മനഃപൂര്‍വ്വമുള്ള വീഴ്ചയായി കണക്കാക്കുമെന്നും കനോനിക നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് കത്തില്‍ പറയുന്നു.

തിരുവസ്ത്രത്തിന്റെ പേരുപറഞ്ഞ് മരിക്കാന്‍ നടക്കുന്ന സഭാ നേതൃത്വം തിരുവസ്ത്രത്തിനുള്ളില്‍ കഴിയുന്ന കന്യാസ്ത്രീകളോട് മെത്രാന്മാര്‍ നീചമായ തെറ്റു ചെയ്തപ്പോള്‍ അതൊന്നും സഭയ്ക്ക് കേടല്ല എന്ന നിലപാടിലാണെന്ന് സി. ലൂസി കളപ്പുര ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. മുന്നറിയിപ്പ് കത്ത് കിട്ടിയതില്‍ തനിക്ക് വിഷമമില്ല. ഇതൊക്കെ പ്രതീക്ഷിച്ചുതന്നെയാണ് താനിരിക്കുന്നത്. പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. തിരുവസ്ത്രത്തിനുള്ളില്‍ വേദനിപ്പിക്കപ്പെട്ടവര്‍ക്ക് നീതിക്കു വേണ്ടി നിന്നതാണോ എന്റെ തെറ്റ്. അതോ തിരുവസ്ത്രത്തിനുള്ളില്‍ കടന്ന് മെത്രാന്മാര്‍ അക്രമം കാണിച്ചതാണോ തെറ്റ്. തനിക്ക് അതാണ് അറിയേണ്ടത്. ഇവര്‍ ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നു. ഇത്തരക്കാര്‍ വരുമ്പോള്‍ മിണ്ടാതെ നിന്നുകൊടുക്കണമെന്നല്ലേ ഈ സഭ എന്നെ പഠിപ്പിക്കുന്നത്. വീട്ടില്‍ നിന്ന് നല്ല കുട്ടികളെ വിളിച്ചുകൊണ്ടുപോയി ഒരു പ്രായമാകുമ്പോള്‍ ഇത്തരക്കാര്‍ക്ക് ഇട്ടുകൊടുക്കും. അതൊന്നും കണ്ടിട്ട് മിണ്ടാതെ ഇരുന്നുകൊള്ളണം. അപ്പോള്‍ കത്തോലിക്കാ സഭയ്ക്ക് നല്ല പേരാകും. അങ്ങനെയാണ് ഈ കത്തിന്റെ മറുവശം വായിക്കുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും അവര്‍ പ്രതികരിച്ചു.

ഫ്രാങ്കോയെ പോലെയുള്ളവരുടെ തോന്ന്യവാസ ജീവിതത്തില്‍ നിന്ന് കന്യസ്ത്രീകളെ രക്ഷപ്പെടുത്തേണ്ടതിനു പകരം അവരെ ഇട്ടുകൊടുത്തിരിക്കുകയാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. ഒരു ആശുപത്രി വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തായിരുന്നതിനാല്‍ കത്ത് തന്റെ കൈവശമെത്താന്‍ വൈകിയെന്നും സി.ലൂസി വ്യക്തമാക്കി.

Top