നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പുറത്താക്കപ്പെട്ട കന്യാസ്ത്രീ ലൂസി കളപ്പുര !!റോബിന് നിറയും ആരോപണം

കൊച്ചി:പള്ളിമേടയിൽ കംപ്യൂട്ടർ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുന്ന കൊട്ടിയൂർ പീഡനക്കേസിലെ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ എതിരെ ആരോപണവുമായി എഫ്.സി.സി സഭയിൽ നിന്നും പുറത്താക്കിയ കന്യാസ്ത്രീയുടെ വിവാദ വെളിപ്പെടുത്തലുമായി ആത്മകഥ. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഫാദര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ പീഡന ശ്രമമുണ്ടായതായും സിസ്റ്റർ വെളിപ്പെടുത്തുന്നു. താല്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതർ ആകാൻ അനുവദിക്കണമെന്നും ഇത് മറ്റുള്ളവർക്ക് സ്വസ്ഥമായി ദൈവവൃത്തി തുടരാൻ സഹായിക്കുമെന്നുമുള്ള ആവശ്യവും പുസ്തകം മുന്നോട്ട് വെക്കുന്നു. ദുർബലരായ കന്യാസ്ത്രീകൾക്ക് പുരോഹിതരുടെ ലൈംഗിക അഭിനിവേശം തടയാനാവുന്നില്ല എന്നും ആത്മകഥയിൽ പറയുന്നു.

പത്രപ്രവർത്തകനായ എം.കെ രാംദാസിന്റെ സഹായത്തോടെയാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. സഭയ്ക്കുള്ളിൽ നടക്കുന്ന പല കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന പുസ്‌തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

‘കർത്താവിന്‍റെ നാമത്തിൽ’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് വൈദികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഫാദർ റോബിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന പുസ്തകത്തിൽ മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും വെളിപ്പെടുത്തുന്നുണ്ട്.തന്നെപ്പൊലും പലപ്പോഴും വിളിച്ചിരുന്നെന്നും ലൂസി കളപ്പുര ആരോപിക്കുന്നു. ചില കന്യാസ്ത്രീകൾ റോബിന് അനുകൂലമായ നിലപാട് എടുത്തത് ആ ബന്ധം കൊണ്ടാണെന്നും അവർ പുസ്തകത്തിൽ പറയുന്നു.കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നുവെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.

Top