പള്ളിമേടയിൽ കന്യാസ്ത്രീയും വൈദികനും തമ്മിൽ ലൈംഗികവൃത്തി! നേരിൽ കണ്ട സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഭീക്ഷണി ! ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.ബലാൽസംഗത്തിന് കൂട്ടുനിൽക്കുന്ന കത്തോലിക്കാ സഭക്ക് വീണ്ടും തിരിച്ചടി !

കൊച്ചി : പള്ളിമുറിയിൽ വച്ച് ഫാ സ്റ്റീഫൻ കോട്ടക്കലും മദർ സുപ്പീരിയർ സിസ്റ്റർ ലിജി മരിയയും തമ്മിൽ ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത് നേരിൽ കണ്ടതിനെത്തുടർന്ന് ജീവന് ഭീക്ഷണി ഉണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്‌സിസി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമന്നാവശ്യപ്പെട്ടാണ് ലൂസി കളപ്പുര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രാെവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ക്ക് സുരക്ഷിതമായ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി പരിഗണിക്കും.പോലീസം സംരക്ഷണം ഉറപ്പാക്കാനുള്ള ഹൈക്കോതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ഭക്ഷണത്തിന് പുറമേ മറ്റ് കന്യാസ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. പോലീസ് സംരക്ഷണണത്തില്‍ കാരയ്ക്കാമല മഠത്തില്‍ തന്നെ തുടരുമെന്നും അവര്‍ പറഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ പുറത്താക്കാന്‍ കാണിച്ച ആവേശം സഭാനേതൃത്വം ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും ലൂസി കളപ്പുര ഫെയ്‌സ്ബുക്കിൽ കൂട്ടിച്ചേര്‍ത്തു.

സിസ്റ്റര്‍ ലൂസി പോസ്റ്റ് പൂർണ്ണമായി:

കാരക്കാമല പള്ളിമുറിയിൽ വച്ച് ഫാ സ്റ്റീഫൻ കോട്ടക്കലും മദർ സുപ്പീരിയർ സിസ്റ്റർ ലിജി മരിയയും തമ്മിൽ ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത് ഞാൻ നേരിൽ കണ്ടതിനെത്തുടർന്ന് ഫാ സ്റ്റീഫൻ കോട്ടക്കൽ എന്നെ ആക്രമിക്കാനോടിക്കുകയും, തലനാരിഴക്ക് എന്റെ ജീവൻ രക്ഷപ്പെടുകയും ചെയ്ത സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന്, അത് സംബന്ധിച്ച തെളിവുകളെല്ലാം നശിപ്പിക്കാനും ഈ സത്യങ്ങൾ പുറത്തറിയിച്ച എനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആക്രമണമഴിച്ചുവിടാനുള്ള സംഘടിത ശ്രമങ്ങളാണ് കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പലകോണുകളിൽ നിന്നും എന്നെ വ്യക്തിഹത്യ നടത്താൻ ആഹ്വാനങ്ങൾ ചെയ്യിച്ചു. പള്ളിയിലോ പരിസരപ്രദേശങ്ങളിലോ കാലുകുത്തിയാൽ എന്നെ കൈയ്യേറ്റം ചെയ്യും എന്നവർ ഭീഷണിയുയർത്തുന്ന വിഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ജ്യോതി മരിയ ഇതിനൊക്കെ പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പത്രക്കുറിപ്പ് വരെ പുറത്തിറക്കി. മഠത്തിനുള്ളിൽ എന്നെ ഒറ്റപ്പെടുത്തുകയും എനിക്ക് ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്യാൻ തുടങ്ങി. ഇതിനെതിരായി ഞാൻ പലതവണ പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായില്ല. നിവൃത്തിയില്ലാതെ ഞാൻ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്‌തു.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി, ഇന്ന് (08-July-2020) എനിക്കനുകൂലമായി, എന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും മഠത്തിനുള്ളിൽ എനിക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണം എന്നും ആവശ്യപ്പെട്ടുള്ള വിധി എനിക്ക് അനുവദിച്ചു തന്നു. (പ്രസ്‌തുത വിധിയുടെ പകർപ്പ് താഴെ കൊടുക്കുന്നു). ഇത് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ വിജയമായി ഞാൻ കണക്കാക്കുന്നു. എന്നെപ്പോലെ നീതിക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്ന അനേകം സാധാരണക്കാർക്ക് ഇതൊരു പ്രചോദനമാകും എന്ന് ഞാൻ കരുതുന്നു. അനേകലക്ഷം കത്തോലിക്കാ വിശ്വാസികൾക്ക് മാതൃകയാക്കേണ്ട കത്തോലിക്കാസഭ ഇനിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികൾ അവസാനിപ്പിച്ച് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാൻ തയ്യാറാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.

Sr. Lucy Kalapura

Top