മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു !!ഉത്തരവാദിയായ വൈദികൻ !ഞെട്ടുന്ന വെളിപ്പെടുത്തൽ

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനയെത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ആരോപിക്കുന്ന സിസ്റ്റര്‍ ലൂസി, കന്യാസ്ത്രീയായ ശേഷം തനിക്കുനേരെ നാലുതവണ പീഡനശ്രമം ഉണ്ടായെന്നും കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. നാലുതവണയും വൈദികരാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപിക്കുന്നത്. മാത്രമല്ല, കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രമാദമായ കേസിലെ പ്രതിയായ വൈദികന് പല കന്യാസ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിട്ടുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നുമാണ് തുറന്നുപറയുന്നത്.കൊട്ടിയൂരെ റോബിന് അവിഹിതം ബന്ധം ഉണ്ടായിരുന്ന കന്യാസ്ത്രീകൾ ആരെല്ലാം ?സിസ്റ്റർ ലൂസി വെളിപ്പെടുത്തുമോ ?

Top