സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

കണ്ണൂർ :സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ നിയമ നടപടി സ്വീകയ്ക്കുമെന്ന് പുതിയ ഭീഷണിയും മുന്നറിയിപ്പും . മഠത്തിൽ പൂട്ടിയിട്ടത്തിൽ സിസ്റ്റർ ലൂസി പോലീസിൽ പരാതി കൊടുത്തിരുന്നു .അത് വിവാദവും വാർത്തയായിരുന്നു. മഠത്തിലെ സിസ്റ്റർമാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനെക്കുറിച്ച് സിസ്‌റ്റർ ലൂസി കളപ്പുരയോട് വിശദീകരണം ആവശ്യപ്പെട്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം( എഫ്സിസി )കോണ്‍ഗ്രിഗേഷന്‍റെ കത്ത്. പൊലീസിൽ നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിസ്റ്റർ ലൂസിക്കെതിരെ നിയമപടി എടുക്കുമെന്ന് മഠത്തിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജ്യോതി മരിയ അയച്ച കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് എഫ്സിസി ആവശ്യപ്പെട്ടു.

വഞ്ചി സ്ക്വാറിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തിനല്ല സിസ്റ്റർക്കെതിരെ സഭ നടപടി സ്വീകരിച്ചത്. സഭയിൽ നിന്ന് പുറത്താക്കിയതിനുള്ള യഥാർത്ഥ കാരണം വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാൻ തങ്ങളെ ഇത്തരം പ്രവർത്തികൾകൊണ്ടു നിർബന്ധിതരാക്കരുതെന്നും കത്തിൽ പറയുന്നു.

സഭയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുന്നതുവരെ കാരയ്ക്കാ മല മഠത്തിൽ തുടരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. താമസിക്കാനുള്ള അനുവാദം നൽകിയതുകൊണ്ട് സിസ്റ്ററുടെ താൽപര്യത്തിന് അനുസരിച്ച് മഠത്തിൽ വച്ച് എന്തും ചെയ്യാനുള്ള അനുവാദം ഇല്ല. സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ലോക്കൽ സുപ്പീരിയർക്കെതിരെ നൽകിയ പരാതി പിൻവലിച്ച് എഫ്സിസിയോട് മാപ്പ് പറയണം. അല്ലെങ്കിൽ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചതിന് സിസ്റ്റർക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top