നേഴ്സിങ് തട്ടിപ്പിലെ ക്രൂരത…! ചെലവിന് തൊഴിലുടമ കൊടുത്ത പണം വരെ ഒലിവര്‍ തട്ടിയെടുത്തു: വെളിപ്പെടുത്തലുമായി ചതിക്കപ്പെട്ട നേഴ്‌സ്; ഏജന്‍സിക്ക് എതിരെ പരാതിയുമായി തൊഴിലുടമയും

കോട്ടയം: ജോലിയും, ചിലവിനു നിവര്‍ത്തിയില്ലാതെയും നരകിക്കുന്ന നേഴ്‌സുമാര്‍ക്ക് തൊഴില്‍ ഉടമ നല്കിയ സാമ്പത്തിക സഹായം അവിടെ തന്നെയുള്ള പ്രവാസി മലയാളിയുടെ സ്ഥാപനം അടിച്ചുമാറ്റി.കോട്ടയം ഏറ്റുമാനൂരില്‍ ബ്രാഞ്ചുള്ള ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന അയര്‍ലന്റ് മലയാളിയുടെ റിക്രൂട്ടിങ്ങ് ഏജന്‍സിയാണ് ഈ കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

വന്‍ തുക കോഴയായി വാങ്ങി അയര്‍ലന്റില്‍ പൂട്ടികിടക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കുകയും നേഴ്‌സുമാരേ കേരളത്തില്‍ നിന്നും ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനം എത്തിക്കുകയായിരുന്നു. സ്ഥാപനം പൂട്ടികിടക്കുകയാണെന്നും നേഴ്‌സുമാരെ കൊണ്ടുവരരുത് എന്നും ഐറീഷ് തൊഴില്‍ ഉടമ പറഞ്ഞിരുന്നു. ഏജന്‍സിക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി മെയിലും തൊഴില്‍ ഉടമ അയച്ചിരുന്നു. എന്നിട്ടും പണത്തിന്റെ ആര്‍ത്തിയില്‍ വന്‍ തുക വാങ്ങിച്ച് നേഴ്‌സുമാരേ അയര്‍ലന്റില്‍ എത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

OLIVER -ETTUMANUR (1)

അയര്‍ലന്റിലേ മലയാളിയായ തൊടുപുഴക്കാരന്‍ കുഴിപ്പള്ളി ഇന്നസന്റ്, ഇയാളുടെ അളിയന്‍ റെജി, സജി എന്നവരാണ് നേഴ്‌സുമാരേ ചതിച്ച ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. ഇതില്‍ അയര്‍ലന്റില്‍ ഉള്ളത് ഇന്നസന്റെ കുഴിപ്പള്ളിയും, സജിയുമാണ്. ഇവരാണ് നേഴ്‌സുമാര്‍ക്ക് ഉപജീവനത്തിനായി ഐറീഷ് തൊഴിലുടമയായ മനുഷ്യ സ്‌നേഹി നല്കിയ സഹായ ധനം വാങ്ങിയത്. ഇത് നേഴ്‌സുമാര്‍ക്ക് നല്കിയുമില്ല

REJI C JACOB SYRO

 

നേഴ്‌സുമാര്‍ അയര്‍ലന്റില്‍ എത്തിയത് ലിമറിക് എന്ന സ്ഥലത്തേ ബീച്ച് ലോഡ്ജ് എന്ന നേഴ്‌സിങ്ങ് ഹോമിലേക്കാണ്. ഇത് നിലവില്‍ പൂട്ടികിടക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ഉടമയായ ഐരീഷുകാരനോട് മലയാളി നേഴ്‌സുമാര്‍ പറ്റിയ ചതിയും കഷ്ടപാടും തുറന്നു പറഞ്ഞു. തങ്ങളുടെ കൈയ്യില്‍ നിന്നും അയര്‍ലന്റ് മലയാളിയുടെ റിക്രൂട്ടിങ്ങ് സ്ഥാപനമായ ഒലിവര്‍ പ്‌ളേസ്‌മെന്റ് പണം വാങ്ങി എന്നു പറഞ്ഞപ്പോള്‍ സ്ഥാപന ഉടമ ഞെട്ടി പോയി. അയാളുടെ കണ്ണുകള്‍ തള്ളിയതായും..എന്റെ കൈയ്യില്‍ നിന്നും ഇതേ ഏജന്റുമാര്‍ നിങ്ങളേ എത്തിക്കുന്നതിനു ചില്വയായി പണം വാങ്ങിച്ചു എന്നും തൊഴില്‍ ഉടമ പറഞ്ഞു. ചതിയന്മാരായ ഇവന്മാരേ പോലീസില്‍ റിപോര്‍ട്ട് ചെയ്ത് പിടിപ്പിക്കണം. കേസു കൊടുക്കണം എന്നും ബീച്ച് ലോഡ്ജ് സ്ഥാപന ഉടമ പ്രതികരിച്ചു. തൊഴില്‍ ഉടമ പോലും അറിയാതെയാണ് അയര്‍ലന്റിലേ പ്രവാസി മലയാളിയും കൂട്ടാളികളും ചേര്‍ന്ന് നേഴ്‌സുമാരേ കേരളത്തില്‍ നിന്നും കടത്തിയത്. നേഴ്‌സുമാരില്‍ നിന്നും തൊഴില്‍ ഉടമയില്‍ നിന്നും പണം വാങ്ങിച്ചു. പട്ടിണിയിലായവര്‍ക്ക് ആഹാരത്തിനായി നല്കിയ പണം പോലും അയര്‍ലന്റില്‍ ഇവരേ എത്തിച്ച ഏജന്‍സി അടിച്ചു മാറ്റി. 10 വര്‍ഷത്തോളമായി നേഴ്‌സുമാരേ ഇത്തരത്തില്‍ അയര്‍ലന്റില്‍ റിക്രൂട്ട് ചെയ്ത് ചുരുങ്ങിയത് 50 കോടി രൂപയിലധികം ലാഭം ഉണ്ടാക്കിയവരാണ് ഇവര്‍. നാട്ടില്‍ തോട്ടങ്ങള്‍, ഷോപ്പിങ്ങ് കോപ്‌ളക്‌സ്, റിസോട്ട്, റിയല്‍ എസ്റ്റേറ്റ്, വ്യവസായം തുടങ്ങിയവയും ഉണ്ട്.മാത്രമല്ല ഇതില്‍ കുഴിപള്ളി ഇന്നസന്റെ അയര്‍ലന്റില്‍ മെയില്‍ നേഴ്‌സും കൂടിയാണ്. ഇത്രയൊക്കെ ഉണ്ടായിട്ടാണ് പട്ടിണി മാറ്റാന്‍ കൊടുത്ത പണം പോലും അടിച്ചുമാറ്റിയത്.

OLIVER INNOCENT

അയര്‍ലന്റിലേക്ക് ഇതിനകം ഇവര്‍ 100കണക്കിനു നേഴ്‌സുമാരേ കൊണ്ടുപോയിരുന്നു.ഇവരില്‍ നിന്നെല്ലാം ഇത്തരത്തില്‍ പണം നിയമ വിരുദ്ധമായി വാങ്ങിച്ചു. 10 ലക്ഷം രൂപവരെ നല്കിയവര്‍ ഉണ്ട്. അതേ സമയം അയര്‍ലന്റിലേ തൊഴില്‍ ഉടമയില്‍ നിന്നും കൂടി പണം വാങ്ങി. റിക്രൂട്ട്‌മെന്റ് ചിലവായിട്ടും സ്റ്റാഫിനേ എത്തിക്കുന്ന കൂലിയായിട്ടും. തൊഴില്‍ ഉടമ അറിയാതെയാണ് നേഴ്‌സുമാരില്‍ നിന്നും 5യും 10 ഉം ലക്ഷം വാങ്ങിച്ചത്. കൂടാതെ താമസത്തിനും ചിലവിനുമായി തൊഴില്‍ ഉടമകള്‍ നല്കുന്ന സഹായം എല്ലാ അയര്‍ലന്റില്‍ എത്തുന്ന നേഴ്‌സുമാര്‍ക്കും ഉണ്ട്. ആയ മുഴുവന്‍ തുകയും ചതിയന്മാരായ ഏജന്‍സി അടിച്ചുമാറ്റി പോകറ്റില്‍ താഴ്ത്തി. നേഴ്‌സുമാര്‍ നാട്ടില്‍ നിന്നും പണം കൊണ്ടുവന്ന് അത് യൂറോ ആക്കി മാറ്റിയാണ് ആദ്യ കാല ചിലവുകള്‍ നടത്തിയത്. തട്ടിപ്പിന്റെ വന്‍ ചുരുളുകളാണ് അഴിയുന്നത്

add

തട്ടിപ്പിനു കൂട്ടു നിവ്വതും പരസ്യം നല്കിയതും അയര്‍ലന്റിലേ മലയാളം ബ്‌ളോഗുകള്‍ ആണ്. ഐറീഷ് മലയാളി എന്ന ഒരു ബ്‌ളോഗ് ഉണ്ട്. ഇതിന്റെ ഉടമ റെജി ജേക്കബ് എന്ന മലയാളിയാണ്. സ്ഥിരമായി റിക്രൂട്ട്‌മെന്റ് പരസ്യം ഇതിലെ പെയിഡ് വാര്‍ത്തയായി വരുന്നു. മാത്രമല്ല നേഴ്‌സുമാര്‍ ജോലിയും, കൂലിയും, താമസവും, ഭക്ഷണവും ഇല്ലാതെ തൊഴില്‍ തട്ടിപ്പിനിരയായ അയര്‍ലന്റില്‍ നരകിക്കുമ്പോള്‍ അവരെ കളിയാക്കുകയും കുറ്റപ്പെടും വിധവും റെജിയുടെ പത്രം വാര്‍ത്ത നല്കി.തട്ടിപ്പ് പുറത്തു വന്നിട്ടും പരസ്യമായി ഏജന്‍സിക്കാര്‍ക്കായി വാര്‍ത്ത എഴുതിയത് ഐറീഷ് മലയാളികളില്‍ വ്യാപക പ്രതിഷേധം ഉണ്ടാക്കി. വി.ഫോര്‍ വാര്‍ത്ത എന്ന ബ്‌ളോഗ് പത്രം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാണുള്ളത്. ഇതിന്റെ ഔദ്യോഗിക വിലാസവും മെയില്‍ വിലാസവും പരസ്യപ്പെടുത്തി നാട്ടില്‍ നിന്നും പെണ്‍കുട്ടികളുടെ ബയോഡാറ്റകളും പാസ്‌പോര്‍ട്ടും നൂറുകണക്കിന് വാങ്ങി. നിരവധി പേരുടെ വ്യക്തിപരമായ വിവരങ്ങളും പാസ്‌പോര്‍ട്ടും നിയമ വിരുദ്ധമായി ഈ പത്രവും ശേഖരിച്ചു.ഒരു പത്രം ശേഖരിച്ചിരിക്കുന്നത് നിയമവിരുദ്ധമായ ഡാറ്റകളാണ് .ഒരേ പത്രം രണ്ട് ഡൊമെയിനില്‍ നടത്തിക്കൊണ്ടാണ് പരസ്യ വിപണിയില്‍ ഐറീഷ് മലയാളി കാശ് കൊയ്യുന്നത് .ഇവരുടെ പങ്കും സംശയകരമാണ് .സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കണം എന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തുണ്ട്. മറ്റുള്ളവരുടെ പാസ്‌പോര്‍ട്ട് ഡീറ്റെയില്‍സ് കേരളത്തിലെ വിവാദ ചാനല്‍ പേരിലുള്ള പത്രത്തിലെ ജോലി എന്ന് പറഞ്ഞും തട്ടിപ്പ് നടത്തുന്നു .

അതിനിടെ ദുരിതം അനുഭവിക്കുന്ന നേഴ്സുമാരുടെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അതിനെക്കുറിച്ച് അന്വോഷിക്കാന്‍ പോയി എന്ന ലീമെറിക്കിലെ ആളുകളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയിരിക്കുന്നത് .തട്ടിപ്പില്‍ പങ്കാളികളായവര്‍ ആണോ ഇവര്‍ എന്നും അന്വോഷിക്കേണ്ടിയിരിക്കുന്നു.ഇവര്‍ നാലുപേരെ കണ്ട് എന്നാണ് പറയുന്നത് .അതിനിടെ ഏജന്‍സി ചതിച്ചു എന്ന് പറയുന്ന നേഴ്സിന്റേതായ വീഡിയോയും പുറത്ത് വന്നു .ഭയപ്പെടുത്തി നേഴ്സുമാരെ കൊണ്ട് ഫെയിസ് ബുക്ക് ലൈവ് ഇടുവിക്കാനാണ് ചില അസോസിയേഷന്‍ നേതാക്കള്‍ പോയതെന്നും ഇവരും ഈ തട്ടിപ്പ് ഏജന്‍സിയുടെ കൂട്ടാളികള്‍ ആണെന്നും സൂചനയുണ്ട് .ഫെയിസ് ബുക്ക് പോസ്റ്റ് ഇടണം എന്ന സമ്മര്‍ദ്ദം നേഴ്‌സുമാരിലേക്ക് ഏജന്‍സിയും കൂട്ടാളികളും നടത്തുന്നു .അതിനുവേണ്ടിയാണ് പെയ്ഡ് വാര്‍ത്തകള്‍ പുറത്ത് വിട്ടതും .അതിനു പിന്നില്‍ ബ്ലോഗ് പത്രക്കാരുടെ വ്യക്തമായ കൈകള്‍ ഉണ്ട്. ഐറീഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തട്ടിപ്പും അന്വേഷണത്തിലാണ് .

Top