ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്ന് ആരോപണം; സുരേന്ദ്രന് വധഭീഷണി

k-surendran

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് വധഭീഷണി. ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും ആരോപണം ഉയരുന്നു. സിപിഎം വെട്ടിക്കൊലപ്പെടുത്തിയെന്നു പറയുന്ന ജയകൃഷ്ണന്റെ ഗതി തന്നെ സുരേന്ദ്രന് ഉണ്ടാകുമെന്നും പറയുന്നു.

അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നാണ് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് വധഭീഷണി എത്തിയത്. എന്നാല്‍ ഇങ്ങിനെ ഭീഷണി ഉയര്‍ത്തി തന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഭീഷണി മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പോലീസ് ഉന്നതര്‍ പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറപ്പാക്കി പിണറായി വിജയന്റെ സ്ഥിരീകരണം വന്‍ ചര്‍ച്ചയായി മാറിയിരുന്നു.

Top