കെ പി ശശികലയ്ക്ക് ജാമ്യം; ആരോഗ്യം അനുവദിച്ചാല്‍ മല ചവിട്ടും

തിരുവല്ല: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനാല്‍ ഇനി ശശികലയ്ക്ക് മല ചവിട്ടാം. ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയ്ക്ക് പോകുമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ അറസ്‌റ്റ് ചെയ്‌തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം ഇന്ന് സന്നിധാനത്തേക്ക് പോകുമെന്ന് ശശികലയും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.

Top