അടുത്ത 50 വര്‍ഷം രാജ്യം ഭരിക്കാമെന്നത് ബിജെപിയുടെ ‘ദിവാസ്വപ്‌നം’ മാത്രം; ഇന്ത്യ ഒരിക്കലും ഉത്തരകൊറിയ ആകില്ലെന്ന് കോണ്‍ഗ്രസ്‌

അടുത്ത അന്‍പതു വര്‍ഷവും ബിജെപിക്കു അധികാരത്തിലിരിക്കാന്‍ കെല്‍പ്പുണ്ടന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. 50 വര്‍ഷം അധികാരത്തിലിരിക്കാം എന്നത് ‘ദിവാസ്വപ്‌നം’ മാത്രമാണെന്നും, ഇന്ത്യ ഉത്തരകൊറിയ അല്ലെന്നും കോണ്ഡഗ്രസ് തിരിച്ചടിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കും, ഭരണഘടനയെയും അതിന്റെ മൂല്യങ്ങളേയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമെ ഇത്തരത്തിലുളള അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

‘ മുങ്കരിലാല്‍ കേ ഹസീന്‍ സപ്‌നെ’ എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ പോലെ ബിജെപി ദിവാസ്വപ്‌നം കാണുകയാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജോവാല അഭിപ്രായപ്പെട്ടു. 2019 പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നും അടുത്ത 50 വര്‍ഷം രാജ്യം ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top