മമതയുടെ ബംഗാളിലും ഓപ്പറേഷന്‍ താമര..!! 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര. സംസ്ഥാനത്തെ വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാരെ ലക്ഷ്യംവച്ചാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി ബിജെപി നേതാവ് മുകുള്‍ റോയ് രംഗത്തെത്തിക്കഴിഞ്ഞു.

സി.പി.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ ബിജെപിയിലെത്താന്‍ തയ്യാറായ എം.എല്‍.എമാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

107 എം.എല്‍.എമാര്‍ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം. ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായിട്ടുള്ള എം.എല്‍.എമാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അവകാശവാദം.

2007 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ നേതാവാണ് മുകുള്‍ റോയ്. ഗോവയ്ക്ക് പിന്നാലെ കര്‍ണാടകത്തിലും രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കെയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയില്‍ 211 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് മൂന്നും കോണ്‍ഗ്രസിന് 44ഉം ഇടതുപാര്‍ട്ടികള്‍ക്ക് 32 സീറ്റുകളുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18ഉം നേടി തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

Top