ഇനി വിളിക്കുമോ പപ്പുമോനെന്ന്; ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ ചുവടുവെപ്പ്, ഇനി രാഹുല്‍യുഗം തന്നെ

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത് പപ്പുമോനെന്നാണ്. പക്ഷേ ഇനി അങ്ങനെ വിളിക്കുമോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചോദിക്കുന്നത്. കാരണം കോണ്‍ഗ്രസിന്റെ വിജയം തന്നെയാണ്.

ബിജെപിയുടെ തട്ടകത്തില്‍ അവരുടെ പ്രമുഖ നേതാക്കളെ നിലംപരിശാക്കിയാണ് കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസിനെ ഈ വിജയത്തിലേക്ക് എത്തിച്ചത് രാഹുലിന്റെ തന്ത്രങ്ങളാണ്. മോദിയുടെയും അമിത് ഷായുടെയും പദ്ധതികള്‍ പൊളിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ഇടം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാണ് ബിജെപി അടക്കിഭരിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ്. പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കളിയാക്കലുകള്‍ക്ക് രാഹുല്‍ ഗാന്ധി ഇതുവരെ പ്രത്യക്ഷത്തില്‍ മറുപടി പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം തന്നെ മറുപടി ആണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പക്ഷം.

Top