കര്‍ഷകരുടെ ഹീറോ രാഹുല്‍ തന്നെ; മോദി ഒത്താശക്കാരന്‍

ഡല്‍ഹി: അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രചാരണങ്ങളുമായി ബിജെപി രംഗത്തെത്തിയതാണ്. അതിനെതിരെ പ്രതികരിച്ച് ഇപ്പോള്‍ കര്‍ഷകര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.
വായ്പകള്‍ എഴുതിത്തള്ളിയ നടപടിക്കെതിരെയുള്ള ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് അവര്‍ തന്നെ പറയുന്നു. രണ്ടുലക്ഷം രൂപയുടെ കാര്‍ഷിക കടങ്ങളാണ് പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ എഴുതിത്തള്ളിയത്. കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണിത്. മൂന്ന് സംസ്ഥാനങ്ങളിലായി ഇതുവരെ ഒരുകോടിയില്‍ പരം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നും അവര്‍ പറയുന്നു.

മോദി ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ബാങ്കുകള്‍ കൊള്ളയടിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ഞങ്ങളെപ്പോലെ പാവപ്പെട്ട കര്‍ഷകര്‍ രണ്ടുലക്ഷം രൂപ വായ്പയെടുത്തതിന്റെ പേരില്‍ ബാങ്കുകളുടെ ജപ്തി നോട്ടീസുകള്‍ വാങ്ങുകയായിരുന്നു. മോദിയുടെ ഒത്താശയോടെ എത്ര പേരാണ് ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടതെന്നും അവര്‍ പറയുന്നു. ബാങ്കുകളില്‍ കണ്ണില്‍ ചോരയില്ലാത്ത നിലപാടുകള്‍ മൂലം ആത്മഹത്യ മുനമ്പില്‍ നിന്നും ഞങ്ങളെ രക്ഷിച്ചത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് ജനങ്ങള്‍ തന്നെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top