എന്താണ് ഉപഗ്രഹവേധ മിസൈല്‍..? ഉപഗ്രഹത്തെ വെടിവച്ചിട്ടതുകൊണ്ടുള്ള ഗുണമെന്ത് ?

ബഹിരാകാശ രംഗത്ത് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയപടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ മിസൈലിന്റെ പ്രത്യേകതകളെ കുറിച്ചും സാദ്ധ്യതകളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ഷാബു പ്രസാദ്.

‘ചാര ഉപഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. ഭൂമിയില്‍ കിടക്കുന്ന ഒരു ഫുട്ബാളിന്റെ വരെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ അവക്ക് കഴിയും. 1993 ലെ നമ്മുടെ അണുപരീക്ഷണ ശ്രമങ്ങള്‍ പരാജയപ്പെട്ടതും അങ്ങനെയാണെന്നും പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നു എന്ന് കേട്ടപ്പോൾ വല്ലതൊന്ന് ഞെട്ടി എന്നതാണ് സത്യം.. സുരക്ഷാ ഉപദേശകൻ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചു എന്നുകൂടി വായിച്ചപ്പോൾ ഉറപ്പിച്ചു… എന്തോ പ്രധാനപ്പെട്ടത് സംഭവിക്കാൻ പോകുന്നു എന്ന്..

എന്തായാലും സംഗതി മിഷൻ ശക്തി ആണ്… ആഹ്ലാദിക്കാം.. അഭിമാനിക്കാം..

എന്ത്.. ഒരു സാറ്റലൈറ്റ് വെടിവെച്ചു വീഴ്ത്തിയത് ഇത്ര ആഘോഷിക്കാൻ ഉണ്ടോ… ഉണ്ട്… തീർച്ചയായും ഉണ്ട്.. ലോ ഏർത് സാറ്റലൈറ്റ് ആകുമ്പോൾ പ്രത്യേകിച്ചും..

കൃത്രിമ ഉപഗ്രഹങ്ങളുടെ വേഗത അതിന്റെ ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ്.. ഉയരം കൂടുന്തോറും ഭ്രമണ വേഗത കുറയും….അങ്ങനെ ഉയർന്നുയർന്നു 36500 കിലോമീറ്റർ അകലയാകുമ്പോൾ ആണ് ഓർബിറ്റൽ വേഗതയും അത് ഭൂമിയുടെ സ്വയംഭ്രമണ വേഗതയും ഒന്നായി മാറുന്നത്.. ഇൻസാറ്റ്‌ പോലുള്ള കമ്മ്യുണിക്കേഷൻ സാറ്റലൈറ്റുകൾ സ്ഥാപിക്കുന്നത് ഇവിടെയാണ്..

അതായത് ഒരു മുന്നൂറു കിലോമീറ്റർ ഒക്കെ ഉയരത്തിൽ ഒരു ഉപഗ്രഹത്തിനു മിന്നൽ വേഗമാണ്… മണിക്കൂറിൽ 8000 കിലോമീറ്ററോളം.. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ നക്ഷത്രങ്ങൾ ചലിക്കുന്നത് പോലെ കണ്ടിട്ടില്ലേ.. അത് ശരിക്കും ഇപ്പറഞ്ഞ ലോ എര്ത് ഉപഗ്രഹങ്ങളാണ്‌.. മുപ്പതിനായിരം അടി മുകളിൽ, 700 കിലോമീറ്റർ സ്പീഡിൽ പോകുന്ന വിമാനത്തിന്റെ എത്രയോ ഇരട്ടി വേഗത നമുക്ക് ഇവിടെ നിന്ന് അതിനു തോന്നാറുണ്ട്.. അപ്പോൾ മുന്നൂറ് കിലോമീറ്റർ ഉയരത്തിൽ അതിനെത്ര വെലോസിറ്റി ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ.

ചാര ഉപഗ്രഹങ്ങളും റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളും പോകുന്നത് ഈ ഉയരത്തിലാണ്. അവിടെനിന്ന് മാത്രമേ ഭൂമിയുടെ തെളിഞ്ഞ ചിത്രങ്ങൾ ലഭിക്കൂ…

ചാര ഉപഗ്രഹങ്ങൾ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. ഭൂമിയിൽ കിടക്കുന്ന ഒരു ഫുട്ബാളിന്റെ വരെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ അവക്ക് കഴിയും. 1993 ലെ നമ്മുടെ അണുപരീക്ഷണ ശ്രമങ്ങൾ പരാജയപ്പെട്ടതും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ചാര ഉപഗ്രഹങ്ങളെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനവുമാണ്. ഭാരതം പോലൊരു വിശാലമായ രാജ്യത്തിന് മുകളിൽ ഉപഗ്രഹങ്ങൾക്ക് ഏറെ നേരം നിൽക്കാനുമാകും.

പക്ഷെ ആദ്യം പറഞ്ഞത് പോലെ ഇവയുടെ വേഗത തന്നെയാണ് പ്രശ്നവും. മുന്നൂറു കിലോമീറ്റർ ഉയരത്തിൽ, മിന്നൽ വേഗത്തിൽ പോകുന്ന ഒരു ഏതാനും മീറ്റർ മാത്രം വലുപ്പമുള്ള ഒരു വസ്തുവിനെ വീഴ്ത്തുക എന്നത് അതി കഠിനമാണ്.. മഹാസമുദ്രത്തിൽ ഒരു പരൽ മീനിനെ പിടിക്കാം, വൈക്കോൽ കൂനയിൽ നിന്നും സൂചി കണ്ടെത്താം.. എന്നാലും ഇത് അതിനേക്കാളും നൂറുകണക്കിന് മടങ്ങു പ്രയാസമാണ്..

1960കളിൽ ബഹിരാകാശത്ത് ന്യൂക്ലിയർ സ്ഫോടനം നടത്തി സമീപത്തുള്ള സാറ്റലൈറ്റുകളെ നശിപ്പിക്കുന്ന പദ്ധതി അമേരിക്കയും റഷ്യയും ആവിഷ്ക്കരിച്ചെങ്കിലും നടപ്പാക്കിയില്ല. അന്നൊന്നും ചാര ഉപഗ്രഹങ്ങൾ ഇല്ലായിരുന്നു. ചാര ഉപഗ്രഹങ്ങൾ സജീവമായ എൺപതുകളിൽ, അണുപരീക്ഷണം ഭൂമിക്കടിയിൽ മാത്രം എന്ന നിബന്ധനയും വന്നു.. അപ്പോഴാണ് ASAT അഥവാ anti satallite missile എന്ന ആശയം വരുന്നത്..

ഒരുപാട് നീണ്ട പരീക്ഷണങ്ങളിലൂടെ അമേരിക്കയും റഷ്യയും, എൺപതുകളിലും തൊണ്ണൂറുകളിലുമായി ഇത് പരീക്ഷിച്ചു.. 2007ൽ, തങ്ങളുടെ തന്നെ കേടായ ഒരു ഉപഗ്രഹത്തെ വെടിവെച്ചു വീഴ്ത്തി ചൈനയും ഈ ശേഷി കൈവരിച്ചു.. 2010ൽ ഭാരതം ഈ പദ്ധതി പ്രഖ്യാപിച്ചു..

ഇപ്പോൾ നാം വീഴ്ത്തിയത് ഒരു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആണ്. ആരുടെ എന്ന് അറിഞ്ഞില്ല.. എന്തായാലും, ഇനി ഭാരതത്തിന്റെ മുകളിൽ ചാരക്കണ്ണുകൾ പറത്താൻ ശത്രു നൂറു വട്ടം ചിന്തിക്കും എന്നുറപ്പാണ്…

അതാണ്‌ പറഞ്ഞത് ഭാരതം ഇന്ന് വീഴ്ത്തിയത് ഒരു ചെറിയ മീനിനെയല്ല… ഒരു വൻ തിമിംഗലത്തെ ആണ്

Top